കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലും ഒക്കെയായിരുന്ന ലക്ഷ്മി നായര്‍. യൂട്യൂബിലൂടെയാണ് പുത്തന്‍ കുക്കിങ്ങ് സീക്രട്സും റെസിപികളുമായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കൈരാളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന് ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ, മാജിക് ഓവന്‍ എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ ഇടം നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ വിവാഹത്തെ കുറിച്ചും വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുയാണ് ലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിവാഹവിശേഷങ്ങള്‍ ലക്ഷ്മി നായര്‍ പറയുന്നത്. തന്റെ ഭര്‍ത്താവിനെകുറിച്ച് ലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഞാൻ ജനിച്ചപ്പോൾ മുതൽ വീട്ടിലും അച്ഛന്റെ ഓഫീസിലും എല്ലാം വക്കീലന്മാരാണ്. കണ്ട് മടുത്തു. അതുകൊണ്ട് തന്നെ എനിക്ക് വക്കീലിനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്യാണ ആലോചനകൾ വന്നിരുന്നു. എന്റെ സ്വപ്‌നം കേരളം വിട്ട് വിദേശത്തേക്ക് പോവണമെന്നായിരുന്നു. യുഎസിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛന് താൽപര്യമില്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞങ്ങളുടെ കോളജിൽ പഠിച്ചയാളാണ് ഭർത്താവ്. ഞാനും അവിടെ വെച്ച് കണ്ടിട്ടുണ്ട്. കല്യാണം നോക്കിയപ്പോൾ ആളെ കുറിച്ച് വീട്ടിൽ എല്ലാവരും പറഞ്ഞു.

എന്നോട് പറഞ്ഞപ്പോൾ എനിക്കും ഇഷ്ടമായി. കാരണം ആളെ കാണാൻ സുന്ദരനായിരുന്നു. പിന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ലാഗ്വേജ് നന്നായി ഉള്ള ഒരാളെ കല്യാണം കഴിക്കണമെന്നത് സ്വപ്നമായിരുന്നു. ഭംഗിയുള്ള ആളായത് കൊണ്ട് പിന്നെ ഞാൻ വക്കീലാണ് എന്ന കാര്യം അധികം മൈൻഡ് ചെയ്തില്ല. അങ്ങനെയാണ് വിവാഹം നടന്നത്. ഇപ്പോൾ മക്കളും കൊച്ചുമക്കളുമെല്ലാമായി സുഖമായി കഴിയുന്നു. ഭർത്താവിനെ കുറിച്ചുള്ള വീഡിയോ ഇട്ടപ്പോൾ നിരവധി പേർ ആശംസകൾ നേർന്നും സന്തോഷം അറിയിച്ചും സ്നേഹം അറിയിച്ചും കമന്റുകൾ ഇട്ടിരുന്നു. അന്നാണ് ഇത്രയേറെ ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. ഭർത്താവിനെ കുറിച്ചുള്ള വീഡിയോ ഇട്ടശേഷം വന്ന ഓൺലൈൻ ക്ലിക്ക് ബൈറ്റ് ന്യൂസുകൾ എന്നെ ഒരുപാട് ചിരിപ്പിച്ചു. അതുപോലെ ഒറ്റ പ്രസവത്തിൽ മകൾക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായ വിവരം പങ്കുവെച്ചപ്പോഴും എന്തോ ഞാൻ വീണ്ടും പ്രസവിച്ചുവെന്നപ്പോലെയൊക്കെയാണ് വാർത്തകൾ വന്നത്.