ഇപ്പോള്‍ ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയ സീരിയലാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയല്‍ പറയുന്നത്. സ്വന്തം വീട്ടില്‍ സുമിത്ര നേരിടേണ്ടിവരുന്ന കഷ്ടതകളും അവഗണനകളും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. സുമിത്രയുടെ മകന്‍ അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്നത് നടി ആതിര മാധവാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ വില്ലത്തരവും ജാഡയും കൊണ്ട് അനന്യ പ്രേക്ഷകമനസ് കീഴടക്കിക്കഴിഞ്ഞു. താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കളുടെ മകളായ ആതിരയ്ക്ക് ഒരു ചേച്ചി കൂടിയുണ്ട്. അനൂപ എന്ന ചേച്ചി വിവാവിതയായി ഇപ്പോള്‍ വിദേശത്താണ്. ഹോളി ഏയ്ജല്‍സ് സ്‌കളൂടിലും കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ആളാണ് ആതിര. പഠനശേഷം ആങ്കറായും വിജെ ആയും ആതിര തിളങ്ങി. അഭിനയത്തെ പാഷനായി കാണുന്ന ആതിരയെ തേടി സിനിമാ സീരിയല്‍ അവസരങ്ങളും എത്തുകയായിരുന്നു
ഏഷ്യാനെറ്റില്‍ ചില്‍ബൗള്‍ എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ സീരിയല്‍ കേരളസമാജം പ്രവാസിക്കഥ എന്ന സീരിയലായിരുന്നു. ഇതില്‍ ചെറിയ ഒരു വേഷമായിരുന്നു ആതിരയ്ക്ക് ഇതിന് പിന്നാലെയാണ് കുടുംബവിളക്കില്‍ അവസരം കിട്ടുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ചിരുന്നത് മറ്റൊരു താരമായിരുന്നു എങ്കിലും ലോക്ഡൗണിന് ശേഷമാണ് അനന്യയാകാനുള്ള അവസരം ആതിരയെ തേടി എത്തുന്നത്. ശക്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുടുംബവിളക്കിലെ അനന്യ.
സീരിയലില്‍ ജാഡയും അഹങ്കാരമൊക്കെയുമുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ സംപിളാണ് ആതിര. ടിക്ടോടില്‍ സജീവമായിരുന്ന താരം ടിക്ടോക് നിരോധിച്ചതോടെ സങ്കടത്തിലായിരുന്നു. ലോക്ഡൗണില്‍ ടിക്ടോകിലായിരുന്നു ഏറെ സമയം ചിലവിട്ടത്. എങ്കിലും ഇപ്പോള്‍ പൊരുത്തപ്പെട്ടെന്ന് താരം പറയുന്നു. അഭിനയമാണ് തന്റെ പാഷന്‍ അത് സീരിയലായാലും സിനിമയായലും ഇഷ്ടമാണ്. സീരിയലിലെ അനന്യ ആഹാരവും കഠിനമായ ഡയറ്റുമൊക്കെ പിന്തുടരുന്ന ആളാണെങ്കിലും യഥാര്‍ഥത്തിലെ ആതിര വളരെ ഫൂഡിയാണ്. ചിക്കന്‍ വിഭവങ്ങളാണ് ആതിരയുടെ ഫേവറിറ്റ്. പൊറോട്ട, ബീഫ്, ചിക്കന്‍ ഒക്കെയും പ്രിയ വിഭവങ്ങളുടെ ലിസ്റ്റിലുണ്ട്. ഇത്രയുമൊക്കെ ഭക്ഷണം കഴിച്ചിട്ടും എങ്ങനെ ഇത്രയും മെലിഞ്ഞ് ഇരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന്റെ രഹസ്യം വര്‍ക്കൗട്ട് എന്നാണ് ആതിര പറയുന്നത്.
സിനിമ സീരിയല്‍ എന്ന വ്യത്യാസമൊന്നും തനിക്കില്ലെന്നും അഭിനയത്തെ പാഷനായി കാണുന്നതിനാല്‍ അതിന് മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂവെന്ന് താരം വ്യക്തമാക്കുന്നു. നെഗറ്റീവും ചെയ്യാന്‍ ആതിര റെഡിയാണ്. അമീഗോസ് എന്ന സിനിമയിലൂം ആതിര അഭിനയിച്ചെങ്കിലും ലോക്ഡൗണിനെതുടര്‍ന്ന് സിനിമ റിലീസ് ആയില്ല. ദേവിക എന്നൊരു ഫെസ്റ്റിവല്‍ മൂവിയിലും താരം അഭിനയിച്ചിുന്നു. ഇത് നിരവധി അവാര്‍ഡുകളും നേടിയിരുന്നു.നടിയായി ശ്രദ്ധിക്കപ്പെട്ടങ്കെിലും ജീവിതം പണ്ടുള്ളത് പോലെ തന്നെയാണ് എന്നും ആതിര കൂട്ടിച്ചേര്‍ക്കുന്നു. അത്യാവശ്യം ഡാന്‍സ് ചെയ്യുന്ന കൂട്ടത്തിലായ ആതിര കുടുംബവിളക്കിലെ സഹതാരങ്ങളെ പറ്റിയും പറയാന്‍ നൂറുനാവാണ്. തന്റെ അമ്മായിയമ്മയായി എത്തുന്ന സുമിത്ര എന്ന മീര വാസുദേവ് വളരെ ഡൗണ്‍ ടു എര്‍ത്താണെന്ന് താരം പറയുന്നു. എപ്പോഴും ചിരിച്ച് മാത്രമേ മീരയേ കാണാന്‍ സാധിക്കൂ. സീരിയലിലെ എല്ലാവരുമായി നല്ല കൂട്ടാണെന്നും താരം വെളിപ്പെടുത്തുന്നു.