Latest News

രജിത് ആര്‍മിയെകുറിച്ച് പറഞ്ഞ് ടിനി ടോം; തിരിച്ച് മറുപടി നൽകി രജിത് കുമാർ

Malayalilife
രജിത് ആര്‍മിയെകുറിച്ച് പറഞ്ഞ് ടിനി ടോം; തിരിച്ച്  മറുപടി നൽകി രജിത് കുമാർ

 

ലോക്ക്ഡൗണ്‍ കാരണം സാധാരണ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജനജീവിതം മാത്രമല്ല മറ്റ് മേഖലകള്‍ ഉള്‍പ്പെടെ സ്തംഭനാവസ്ഥയിലാണ്. സീരിയലുകളും റിയാലിറ്റി ഷോകളും ഉള്‍പ്പെടെ എല്ലാ മലയാള ടെലിവിഷന്‍ ഷോകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനെ എങ്ങിനെ നേരിടാന്‍ ആകും എന്ന ചിന്തയിലാണ് ചാനലുകാരും. അത് മറികടക്കുന്നതിനായി ചാനലുകള്‍ പല അടവുകളും പയറ്റി നോക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ചില ചാനലുകള്‍ പഴയ പരമ്പരകള്‍ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിനിടയില്‍ ചില ചാനല പുതിയ പരിപാടികളുമായി എത്തുന്നുമുണ്ട്.  അത്തരത്തില്‍ ഒരു പുതിയ പരിപാടിയാണ് ഏഷ്യനെറ്റ് ആരംഭിച്ചിരിക്കുന്ന വീണ്ടും ചില വീട്ടുവിശേഷങ്ങള്‍. ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന പരിപാടിയാണിത്. മലയാളടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

ജഗദീഷ് , ടിനി ടോം , ബിജു കുട്ടന്‍ , കലാഭവന്‍ പ്രജോദ്, രജിത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങള്‍ സംസാരിക്കുകയുണ്ടായി.
പരിപാടിയ്ക്കിടയില്‍ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പുതിയ പരിപാടിയില്‍ താരങ്ങള്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും അവര്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ പറയുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ രജിത്കുമാറും ടിനി ടോമും തമ്മില്‍ ഉണ്ടായ സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പരിപാടിയില്‍ പങ്കെടുക്കവെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കിടുകയും, ഒപ്പം ഏഷ്യാനെറ്റ് എന്ന ചാനല്‍ തനിക്ക് തന്ന നല്ല നിമിഷങ്ങളെക്കുറിച്ചും രജിത് വാചാലനാകുകയായിരുന്നു.  മാത്രവുമല്ല, മുന്‍പ് താന്‍ കേട്ട സ്ത്രീവിരുദ്ധന്‍, സാമൂഹ്യവിരുദ്ധന്‍, പ്‌സ്യൂഡോ സയന്‍സ് വിവാദങ്ങളെ കുറിച്ചും താരം വാചാലന്‍ ആകുന്നുമുണ്ട്. ഇതിനിടയിലാണ് ടിനി ടോം രജിത്തിനോടായി ഒരു കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന് രജിത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

താന്‍ ബിഗ് ബോസ് കാണാറുണ്ടെന്നും ആ സമയത്താണ് താനും പ്രചോദും ചേര്‍ന്ന് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് നിശയില്‍ താന്‍ ബിഗ് ബോസിനെഅനുകരിച്ചു ഒരു സ്‌കിറ്റുമായി എത്തിയതെന്നും ടിനി ടോം പറയുന്നു.അന്ന് രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും പറഞ്ഞ ടിനി.  എന്നാല്‍ അതിനുശേഷം രജിത് ആര്‍മി എന്ന് പറയുന്ന സോഷ്യല്‍ മീഡിയ ഗ്രൂപുകളില്‍ നിന്നും തെറി വിളി ആണെന്നും സാര്‍ അതൊന്നു അവസാനിപ്പിക്കാന്‍ അവരോട് പറയണമെന്നും രജിത്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു രജിത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയത്.

അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളില്‍ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആര്‍മി, എന്റെ പട്ടാളക്കാര്‍ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതല്‍, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകള്‍ വരെ എന്നെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതില്‍ ആണ് സന്തോഷം'

'അവര്‍ രജിത് എന്ന പച്ചയായ മനുഷ്യനെ സ്‌നേഹിക്കുകയാണ്. അപ്പോള്‍ അവര്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യന്‍ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാന്‍ ഇടിച്ചു കയറിയതല്ല അവര്‍ എന്നെ കയറ്റിയതാണ്. അവര്‍ എന്നെ അത്രയും സ്നേഹിക്കുമ്പോള്‍ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരന്‍ ആക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അത് അവര്‍ പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, അവരോട് സ്‌നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കില്‍ താന്‍ ഈ അവസരം മാപ്പ് ചോദിക്കുന്നു', എന്നും രജിത് പറയുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംദഗമായിരിക്കുന്നത്.

Read more topics: # Tini tom said about rajith army
Tini tom said about rajith army

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക