Latest News

ഞാൻ മരിച്ചാൽ ഉത്തരവാദികൾ അവരാണ്; സാബുമോന്റെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ; താരത്തിന്റെ പോസ്റ്റ് വൈറൽ

Malayalilife
ഞാൻ മരിച്ചാൽ ഉത്തരവാദികൾ അവരാണ്; സാബുമോന്റെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ; താരത്തിന്റെ പോസ്റ്റ് വൈറൽ

ബിഗ്ബോസ് ഒന്നാം സീസണിലെ വിജയിയാണ് സാബുമോന്‍ അബ്ദുസമദ്. ഷോയില്‍ മികച്ച ഗെയിം കാഴ്ച വച്ച സാബുവിന് ധാരാളം ആരാധകരും ഉണ്ടായിരുന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പേളി മാണിയെ അട്ടിമറിച്ച് നേരിയ വ്യത്യാസത്തിലാണ് സാബുമോന്‍ ബിഗ്‌ബോസ് വിജയിച്ചത്. ഇപ്പോള്‍ സാബുമോന്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ബിഗ്‌ബോസ് ഷോയില്‍ എത്തുംനേരം ആര്‍ക്കും അത്ര ഇഷ്ടമില്ലാതിരുന്ന മത്സരാര്‍ഥിയായിരുന്നു സാബുമോന്‍. എന്നാല്‍ സാബു പതിയ വീടിന്റെ ചുക്കാന്‍ ഏറ്റെടുക്കു. നിരവധി ആരാധകരെയും താരം നേടിയാണ് വിജയിയായി മാറിയത്. പേളി വിജയിയാകുമെന്ന് ഉറപ്പിച്ച ഷോയില്‍ അര്‍ച്ചന, രഞ്ജിനി എന്നിവരൊക്കെ സാബുവിനൊപ്പമാണ് നിലകൊണ്ടത്. ബിഗ്‌ബോസ് സാബുവിന്റെ തലവര തന്നെ മാറ്റിയെഴുതിയിരുന്നു. തന്നോടുള്ള തെറ്റിദ്ധാരണ മാറാന്‍ ഇട ആയത് ബിഗ് ബോസ് ഷോ ആണെന്ന് പലപ്പോഴായി സാബു വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സാബു ബിഗ് ബോസിന്റെ ഈ സീസണിനെ വിലയിരുത്തികൊണ്ട് രംഗത്ത് വന്നിരുന്നു. വിവാദങ്ങളില്‍ താന്‍ ഭയക്കുന്നില്ല എന്ന് പലപ്പോഴും തുറന്നു പറഞ്ഞ സാബുവിന്റെ ലൈവുകള്‍ മിക്കവയും വാര്‍ത്തയുമായി. ഈ സീസണില്‍ പങ്കെടുത്ത രജിത് കുമാറിനെ പറ്റി തുറന്നു സംസാരിച്ചതും ഏറെ ചര്‍ച്ചാവിഷയം ആയിരുന്നു. താരം പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.

തന്റെ മരണത്തിന് ഉത്തരവാദികള്‍ സങ്കികളാണെന്നാണ് ഒരു കുറിപ്പ പങ്കുവച്ച് സാബു കുറിച്ചത്. നെന്‍ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികള്‍ സങ്കികള്‍ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാന്‍ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.എന്നാണ് സാബുവിന്റെ പുതിയ പോസ്റ്റ്. ഹെര്‍ബല്‍ ഗോമൂത്രയുടെ ബോട്ടിലില്‍ ല്‍ ഹലാല്‍ എന്നെഴുതിയത് മാര്‍ക്ക് ചെയ്തുകൊണ്ടാണ് സാബു ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.

Posted by Sabumon Abdusamad on Tuesday, June 2, 2020


 

They are responsible if I die said sabumon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക