Latest News

ബിഗ് ബോസ് താരം ഷിയാസ് കരീമിന് രഹസ്യ വിവാഹം; വിവാഹ വാർത്തയോട് പ്രതികരിച്ച് താരം

Malayalilife
 ബിഗ് ബോസ് താരം  ഷിയാസ് കരീമിന് രഹസ്യ വിവാഹം; വിവാഹ വാർത്തയോട് പ്രതികരിച്ച് താരം

ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ ഇപ്പോൾ  അഭിനയിച്ച താരം  സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് ഇടയിൽ സജീവമാകുന്നത്. എന്നാലിപ്പോൾ  ഷിയാസിന്റെ വീട്ടില്‍ അവതാരകയായ ലക്ഷ്മി നക്ഷത്ര സന്ദര്‍ശനത്തിനെത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 ബിഗ് ബോസ് ആണോ സ്റ്റാര്‍ മാജിക് ആണോ കൂടുതല്‍ ഇഷ്ടമെന്ന് വീട്ടിലെത്തിയ ഉടനെ ഷിയാസിന്റെ വീട്ടുകാരോട് ചോദിച്ച് കൊണ്ടാണ് ലക്ഷ്മി ആരംഭം കുറിച്ചത്. അതിന് മറുപടിയായി ഒരേ  സ്വരത്തില്‍ സ്റ്റാര്‍ മാജിക് എന്നാണ് എല്ലാവരും  പറഞ്ഞത്. ബിഗ് ബോസ് കുറച്ച് കൂടി ലൈവാണ്. സ്റ്റാര്‍ മാജിക് എന്ന് പറയുമ്പോള്‍ കുറച്ച് കൂടി രസമാണ്. ഗെയിമുകളും മറ്റുമൊക്കെ ഒരു വേദിയില്‍ നടക്കുന്നതാണല്ലോന്ന് ഷിയാസ് പറഞ്ഞു.

വീട്ടില്‍ ഒരു പണിയും എടുപ്പിക്കാതിരുന്ന ഷിയാസ് ബിഗ് ബോസില്‍ പോയി അടിക്കുന്നതും വാരുന്നതുമൊക്കെ കണ്ടപ്പോള്‍ തന്റെ നെഞ്ച് തകര്‍ന്ന് പോയെന്നാണ് ഉമ്മ പറഞ്ഞത്. അടുത്തതായി ലക്ഷ്മി തന്റെ വീഡിയോയിലൂടെ ഷിയാസിന്റെ ബെഡ് റൂം പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. വിവാഹിതനാണോ എന്ന ലക്ഷ്മിയുടെ  ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്ന് ഷിയാസിന്റെ ഭഗത്ത് നിന്നുള്ള പ്രതികരണം. ഉമ്മ കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ കിട്ടിയില്ല. ഉമ്മാനെ നോക്കുന്ന നല്ലൊരു കുട്ടിയെ വേണമെന്നാണ് ആഗ്രഹം . ഞങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച് പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെയാണ് മകന് വേണ്ടി നോക്കുന്നതെന്ന് ഉമ്മയും പറയുന്നു. എല്ലാവരുടെയും അഭിപ്രായം . ലവ് മ്യാരേജ് വേണ്ടെന്നാണ്.

ഷിയാസിന്റെ റേഞ്ച് കുഞ്ഞാലി മരക്കാര്‍ ഇറങ്ങി കഴിയുമ്പോള്‍  മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാന്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്ന് കൂടി ഉമ്മ വ്യക്തമാക്കുന്നു. അതേ സമയം എന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് സൂചിപ്പിച്ചു.

Shyaz kareem words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക