സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയയായ താരമാണ് സൗപര്‍ണിക. മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയിലൂടെയും ഇപ്പോള്‍ നടി മലയാളികളുടെ ശ്രദ്ധാകേന്ദ്രമാണ്. ഭാര്യയിലെ ലീന ടീച്ചര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. തുളസീദാസ് സംവിധാനം ചെയ്ത 'ഖജ ദേവയാനി' എന്ന സീരിയലിലൂടെ ആണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗപര്‍ണിക അഭിനയരംഗത്തെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം തുളസീദാസിന്റെ 'അവന്‍ ചാണ്ടിയുടെ മകന്‍, 'തന്മാത്ര' തുടങ്ങിയ സിനിമകളിലും വേഷമിട്ടു. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി 2013ല്‍ വിവാഹിതയായിട്ടും അഭിനയം തുടര്‍ന്നു. സീരിയല്‍ രംഗത്ത് തന്റെതായ വ്യക്തമുദ്ര പതിപ്പിച്ച കോഴിക്കോട് സ്വദേശി സുഭാഷ് ബാലക്യഷ്ണനാണ് സൗപര്‍ണികയും ഭര്‍ത്താവ്. സുഭാഷ് എന്നതിനെക്കാള്‍ ഉപരി അമ്മുവിന്റെ അമ്മ സീരിയലിലെ കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തി എന്നു പറയുന്നതാകും കൂടുതല്‍ നല്ലത്.തന്റെ വിവാഹത്തെക്കുറിച്ചും സുഭാഷിനെ പരിചയപ്പെടുത്തിയ സീരിയല്‍ നടിയെക്കുറിച്ചും താരമിപ്പോള്‍ മനസ്സു തുറക്കുകയാണ്.
സൂര്യ ടി.വിയില്‍ ഇളം തെന്നല്‍ പോലെ എന്ന സീരിയല്‍ ചെയ്യുക ആയിരുന്നു സൗപര്‍ണിക. ആ സമയത്താണ് മസ്‌ക്കറ്റിലെ ജോലി വിട്ട് സുഭാഷ്‌നാട്ടിലെത്തുന്നത്. നാട്ടിലെത്തിയ ശേഷം സുഭാഷ് ദൂരദര്‍ശനു വേണ്ടി ഒരു പതിമൂന്ന് എപ്പിസോഡ് സീരിയല്‍ ചെയ്തു തുടങ്ങി.ആ സീരിയലില്‍ നടി കവിത ചേച്ചി ( കലാനിലയം കവിത) ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു. കവിത ചേച്ചിയാണ് തന്നെ സുഭാഷേട്ടനു വേണ്ടി ആലോചിച്ചതെന്ന് സൗപര്‍ണിക പറയുന്നു. എന്നാല്‍ സുഭാഷ് മറുപടിയൊന്നും പറഞ്ഞില്ലെന്നും പിന്നീടും കാണുമ്പോഴൊക്കെ നീയും സുഭാഷും തമ്മില്‍ നല്ല ചേര്‍ച്ചയാ. ശരിക്കും നിനക്ക് വേണ്ടിയുള്ള ആള്‍ തന്നെയാണ് സുഭാഷ് എന്നും കവിത ചേച്ചി ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് താരം പറയുന്നു.
സീരിയലിന്റെ അടുത്ത ഷെഡ്യൂളില്‍ സുഭാഷേട്ടന്റെ പെങ്ങള്‍ സെറ്റിലെത്തി. ചേച്ചിയുടെ മകനും ആ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ മുമ്പിലും കവിത ചേച്ചി കല്യാണാലോചന അവതരിപ്പിച്ചു. ' സുഭാഷിന് പറ്റിയ ഒരു പെണ്‍കുട്ടിയുണ്ട്..'എന്നു പറഞ്ഞാണ് തന്റെ ചിത്രം കാണിച്ചത്. 'ഈ കുട്ടിയെ ഞങ്ങള്‍ക്ക് അറിയാമല്ലോ എന്ന് ചേച്ചി മറുപടിയും നല്‍കി. പിന്നീട്, എല്ലാം പെട്ടെന്നായിരുന്നുവെന്നും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് നിശ്ചയത്തിനുള്ള തീയതി കുറിയ്ക്കുകയായിരുന്നു.
ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ച് ആയിരുന്നു കല്യാണ നിശ്ചയം. രാജധാനി ഹോട്ടലില്‍ വച്ച് റിസപ്ഷന്‍. പിന്നീട്, ഒന്‍പതു മാസത്തിന് ശേഷമായിരുന്നു കല്യാണം. കല്യാണം കോഴിക്കോട് വച്ച് ആയിരുന്നു. 2013 മെയ് 29 ന് അഴകുടി ക്ഷേത്രത്തില്‍ വച്ച്. ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ച് റിസപ്ഷന്‍. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സീരിയല്‍ താരം കവിത പറഞ്ഞ് സത്യമാണെന്ന് സൗപര്‍ണിക പറയുന്നു. തനിക്ക് വേണ്ടി ദൈവം കരുതി വച്ച ആള്‍ തന്നെയാണ് തന്റെ ഭര്‍ത്താവെന്ന് താരം പറയുന്നു.