സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടി സീരിയലില്‍ സത്യ എന്ന വേറിട്ട കഥാപാത്രമായി വെളളിത്തിര കീഴടക്കിയ നടിയാണ് മെര്‍ഷിന നീനു. ശ്രീനിഷ് അരവിന്ദാണ് സീരിയലില്‍ നായകനായി എത്തുന്നത്. തല്ല തന്റേടമുള്ള, ആണിനെ പോലെ ജീവിക്കുന്ന കഥാപാത്രമാണ് സീരിയലിലെ സത്യ. പാരിജാതം സീരിയലിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ രസ്‌നയുടെ അനുജത്തിയാണ് സത്യായി എത്തുന്ന നീനു. ഇപ്പോള്‍ അമ്മയെയും ചേച്ചിയും കുറിച്ച് മെര്‍ഷീന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.
രസ്‌നയുടെ അനുജത്തി എന്നതിലുപരി സ്വന്തമായി അഭിനയമേഖലയില്‍ പേര് നേടിയെടുത്തിരിക്കയാണ് മെര്‍ഷീന. ഒരേ സമയം മലയാളത്തിലും തമിഴിലും മിന്നിത്തിളങ്ങുകയാണ് ഇപ്പോള്‍ നീനു. ഷൂട്ടിങ് തിരക്കുകളുടെ ലോകത്താണ് ഇപ്പോള്‍ നീനു. അതിനായി തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കുമുള്ള തിരക്കു പിടിച്ച ഓട്ടം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എല്ലാത്തിനും ഉറച്ച പിന്തുണയുമായി ഉമ്മ സജിത ആണ് കൂടെ ഉള്ളതെന്നും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെയും ചേച്ചിയുടെയും പിറന്നാള്‍ ദിവസമാണ് ഹൃദയം തൊടും കുറിപ്പുമായി നീനു എത്തിയത്.
പാരിജാതം സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറി രസ്‌നയുടെ സഹോദരി കൂടി ആണ് മെര്‍ഷീന നീനു. ചേച്ചിയുടെ ലേബലില്‍ നിന്നു മാറി അഭിനയരംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് മെര്‍ഷീനക്ക് സാധിച്ചിട്ടുണ്ട്. എന്റെ ഉപ്പയുടെ പേര് അബ്ദുള്‍ നാസര്‍. ഉമ്മ സജിത. ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല. ഞങ്ങള്‍ രണ്ടു മക്കളാണ്. ചേച്ചി കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലാണ്. ഞാന്‍ അമ്മയ്‌ക്കൊപ്പമാണ്. എന്റെ ഏറ്റവും വലിയ ശക്തി. എനിക്ക് എന്റെ ജീവിതത്തില്‍ എന്തെങ്കിലും ആകാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഉമ്മയാണ്.
'ഉമ്മ എനിക്കു തരുന്ന ആത്മവിശ്വാസം അത്ര വലുതാണ്. എവിടെയെങ്കിലും തളര്‍ന്നു പോയാല്‍ ഉമ്മ കൂടെ നില്‍ക്കും. ഉമ്മയില്ലെങ്കില്‍ ഞാനില്ല. ഉമ്മയുടെ അഭിനന്ദനമാണ് ഞാന്‍ എപ്പോഴും പ്രതീക്ഷിക്കുന്നത്. ഉമ്മയില്ലെങ്കില്‍ എന്തു ചെയ്യും എന്ന് എനിക്കറിയില്ല. ഇപ്പോള്‍ കുറച്ച് ദിവസം ഉമ്മയെ വിട്ട് നിന്നപ്പോള്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഉമ്മ വേണം എപ്പോഴും'എന്ന് മെര്‍ഷീന പറയുന്നു.
ചേച്ചി രസ്‌നയുടെ പിറന്നാള്‍ ദിനം നീനു കുറിച്ച വാക്കുകള്‍ ഏറെ വൈറല്‍ ആയിരുന്നു. എനിക്ക് ആറുവര്‍ഷം മുന്‍പേ എത്തിയ ആള്‍ക്ക് ഇന്ന് 27 വയസ്സ്.അവള്‍ ഇന്ന് രണ്ടുകുട്ടികളുടെ അമ്മയാണ്. ഇന്ന് അവള്‍ക്ക് അറിയാം കുടുംബത്തെ എങ്ങിനെ നന്നായി നോക്കണം എന്ന്. എന്റെ ഫാമിലി ഗേള്‍ നിനക്ക് ഒരുപാട് ആശംസകള്‍ എന്നാണ് ചേച്ചിയെ പറ്റി നീനു കുറിച്ചത്.