Latest News

ആദിത്യന്‍ ജയന്‍ ആദ്യത്തെ മകനെ മറന്നോ; കൈയടി നേടി താരത്തിന്റെ മറുപടി

Malayalilife
ആദിത്യന്‍ ജയന്‍ ആദ്യത്തെ മകനെ മറന്നോ; കൈയടി നേടി താരത്തിന്റെ മറുപടി

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് അറിഞ്ഞതോടെയാണ് അമ്പിളീദേവി അഭിനയത്തില്‍ നിന്നും പിന്മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്ഷം തന്നെയാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്. മകന്റെ ഇരുപത്തെട്ടും പേരിടല്‍; ചടങ്ങും ഉള്‍പ്പെടെ വലിയ ആഘോഷം തന്നെയാണ് നടത്തിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ തിരക്കുകളെല്ലാം മാറ്റിവച്ച് അമ്പിളിക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടുകയാണ് ആദിത്യന്‍. എല്ലാ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി ആദിത്യന്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് ഞങ്ങള്‍ക്ക് ഇടയിലേക്ക് ഒരു പുതിയ അതിഥി വരുന്നതായി അറിയുന്നത്. ഈ വിഷുവിനു ഞങ്ങളുടെ  കണിയും കൈനീട്ടവും എല്ലാം ഞങ്ങളുടെ അവനാണ്. ഈശ്വരന് നന്ദി. എല്ലാവര്ക്കും നല്ലത് വരട്ടെ! എന്നാണ് തന്റെ മക്കളുടെ ചിത്രങ്ങളാണ് ആദിത്യന്‍ പങ്കുവച്ചത്.

ഇപ്പോഴത്തെ മകന്‍ അര്‍ജുനും, അമ്പിളിക്കും അപ്പുവിനും  ഒപ്പം മറ്റൊരു കുട്ടി സുന്ദരന്റെ കൂടി ചിത്രവും ആദിത്യന്‍ പങ്കുവച്ചിരുന്നു. മുന്‍പെങ്ങും കാണാത്ത ഒരു കുഞ്ഞിന്റെ ഫോട്ടോ ആയതു കൊണ്ട് തന്നെ ആരാധകര്‍ക്ക് സംശയവും വന്നു. ആരാണ് ഈ കുഞ്ഞു വാവ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്!. എന്നാല്‍ അത് ആദിത്യന്റെ ആദ്യ ബന്ധത്തിലെ മകന്റെ ചിത്രമായിരുന്നു. ചിലര്‍ക്ക് ഫോട്ടോ കണ്ടപ്പോള്‍ സംശയം തോന്നിയെങ്കിലും മറ്റു ചിലര്‍ ആദിത്യനെ പ്രശംസിച്ചും രംഗത്ത് വന്നു. മോന്റെ കാര്യം ഏട്ടന്‍ വിട്ടുപോയോ എന്നോര്‍ക്കുവായിരുന്നു.. നന്നായി ഏട്ടാ ഏട്ടനൊരു നല്ല അച്ഛന്‍ ആണ്. നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനം എന്നാണ് ചിലര്‍ പറഞ്ഞത്.

ആരാധകരുടെ കമന്റുകള്‍ക്ക് അപ്പോള്‍ തന്നെ താരം മറുപടിയുമായും എത്തി.മറക്കണം എങ്കില്‍ ഞാന്‍ മരിക്കണം. കാരണവും കാര്യവും അറിയാതെ  പലരും എന്നെ ചീത്ത പറയുമ്പോള്‍ ഞാന്‍ മിണ്ടാതെ പോകുന്നത് മറുപടി അര്‍ഹിക്കുന്നില്ല അവര്‍ എന്നതുകൊണ്ടാണ്. എനിക്ക് അറിയാം സത്യം എന്തെന്ന്. ഒരു ദിവസം പോലും ഓര്‍ക്കാതെ ഇരിക്കാറില്ല, ചില അവസ്ഥ കൊണ്ട് ഇങ്ങനെ പോകുന്നു. മാറിവരും. അപ്പൂനെ സ്‌നേഹിക്കുന്ന ഞാന്‍ എന്റെ കുഞ്ഞിനെ സ്‌നേഹിക്കാതെ ഇരിക്കുമോ? എന്നാണ് ആദിത്യന്‍ കുറിച്ചത്.



 

Does adithyan jayan forgot her first son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക