ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. ഹൗസിലെ രജിത് കുമാറുമായുണ്ടായ സൗഹൃദവും പിന്നീട് രജിത്തിനോട് ദയയ്ക്ക് തോന്നിയ ഇഷ്ടവുമെല്ലാം വലിയ വിമര്‍ശനങ്ങളാണ് താരത്തിന് നേടിക്കൊടുത്തത്. ഷോ നിര്‍ത്തലാക്കി പുറത്തെത്തിയിട്ടും അതിന് കുറവൊന്നും ഉണ്ടായില്ല. പുറത്തിറങ്ങിയ ശേഷം രജിത് കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചതും വലിയ പൊങ്കാല താരത്തിന് നേടിക്കൊടുത്തു. പിന്നീട് ഫേസ്ബുക്ക് ലൈവിലെത്തി നടത്തിയ പല വെളിപ്പെടുത്തലുകളും വിവാദമായിരുന്നു. താന്‍ വിവാഹിതയായി എന്ന തരത്തില്‍ പല ചാനലുകളും അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും താന്‍ വിവാഹിതയാണ് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. എന്നാല്‍ ഇനി ഒരു വിവാഹം തന്റെ ജീവിതതത്തില്‍ ഉണ്ടാകില്ലെന്നാണ് ദയ ലൈവിലെത്തി പറഞ്ഞത്. മുല്ലപൂവ് ചൂടി, സിന്ദൂരവും താലിയുമൊക്കെ ഇട്ട് നില്‍ക്കുന്ന ദയയുടെ ഫോട്ടോസും വീഡിയോസുമായിരുന്നു ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. എന്നാല്‍ ഇപ്പോള്‍ ആ പറഞ്ഞതൊക്കെ തിരിച്ചുപറഞ്ഞിരിക്കുകയാണ് ദയ.
താരം വിവാഹിതയാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് ദയ. നിരവധി ആരാധകരാണ് താരത്തിന് ആശംസയുമായി എത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസം മുന്‍പേ തന്നെ താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് ദയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലര്‍ക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടായതുകൊണ്ടാകാം വീണ്ടും താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ താന്‍ വിവാഹിത ആകാന്‍ പോകുന്നുവെന്ന് വാര്‍ത്ത തുറന്നു പറഞ്ഞത്. മാത്രമല്ല ഇത് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം ആണെന്നുമാണ് താരം പറഞ്ഞത്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിനിടെ മറ്റൊരു ചിത്രവുമായിട്ടെത്തി എല്ലാവരെയും ദയ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്. ഒരു യുവാവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രത്തിന് ക്യാപ്ഷനൊന്നും നല്‍കാതിരുന്ന കൊണ്ട് ആരാണ് ദയയ്‌ക്കൊപ്പമുള്ള യുവാവ് എന്നായിരുന്നു ഏവരുടെയും സംശയം. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദയ പങ്കുവെച്ച മകനുമൊത്തുള്ള പഴയ ചിത്രവും ഇതും കണ്ടാല്‍ അമ്മയും മകനെയും പോലെയുണ്ടെന്നായിരുന്നു കൂടുതല്‍ പേരും കമന്റിട്ടത്. പക്ഷെ ഇതാണല്ലേ മകന്‍ എന്ന് ചോദിക്കുന്നവരോട് ദയ മറുപടി കൊടുത്തിട്ടില്ല. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ഇതാണോ എന്ന സംശയവും ചിലര്‍ ചോദിക്കുന്നുണ്ട്. തന്റെ പോസ്റ്റുകള്‍ക്കെല്ലാം സാധാരണ ദയ തന്നെ ഉത്തരം പറയാറുണ്ടെങ്കിലും പുതിയ ചിത്രത്തിന് താഴെയുള്ള കമന്റുകളോടൊന്നും ദയ പ്രതികരിച്ചിട്ടില്ല.
കൊറോണ യുടെ പ്രശ്നം കഴിഞ്ഞാൽ ഉടൻ എന്റെ വിവഹം ഉണ്ടാവും,,,,ട്ടോ,,,,
Posted by Daya Achu on Tuesday, April 14, 2020