Latest News

നിനക്ക് എന്ത് സുഖം കിട്ടിയോ; ആ സുഖം തന്നെ എനിക്കും കിട്ടി അനിയാ; കമന്റിട്ടവനോട് തുറന്നടിച്ച് ദയ അശ്വതി

Malayalilife
നിനക്ക് എന്ത് സുഖം കിട്ടിയോ; ആ സുഖം തന്നെ എനിക്കും കിട്ടി അനിയാ; കമന്റിട്ടവനോട് തുറന്നടിച്ച് ദയ അശ്വതി

 

ബിഗ്ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിതത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ബ്യൂട്ടീഷ്യനായി മാറിയ ദയ സിനിമകളില്‍ സഹനടിയായും എത്തിയിട്ടുണ്ട്.

പല വിഷയങ്ങള്‍ക്കും മുഖം നോക്കാതെ സോഷ്യല്‍മീഡിയയിലൂടെ ലൈവ് വീഡിയോകള്‍ ചെയ്താണ് ദയ അശ്വതി ശ്രദ്ധനേടിയിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതാണന്നും രണ്ടു മുതിര്‍ന്ന ആണ്‍മക്കള്‍ തനിക്കുണ്ടെന്നും ഒരു വീടുവച്ച ശേഷം മക്കളെ വിളിക്കണമെന്നാണ് ആഗ്രഹമെന്നും ദയ ബിഗ്‌ബോസില്‍ പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തന്നെ നാട്ടുകാരും ബന്ധുക്കളും കുറ്റക്കാരിയാക്കിയെന്നും അതാണ് ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ കാരണമെന്നും ദയ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീടാണ് ജീവിതത്തില്‍ മുന്നേറിയതും സ്വന്തം നിലപാടുകള്‍ തുറന്നടിച്ച് ദയ ശ്രദ്ധനേടിയതും.  ബിഗ്‌ബോസില്‍ നിന്നും പുറത്തുപോയ ശേഷവും ദയ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

16 വയസ്സില്‍ ആണ് താന്‍ വിവാഹിത ആയതെന്ന് ദയ അശ്വതി പറഞ്ഞത്. എന്നാല്‍ അഞ്ചു വര്ഷം മാത്രമായിരുന്നു ആ ബന്ധം ഉണ്ടായിരുന്നതെന്നും, ഇപ്പോള്‍ മക്കള്‍ ഭര്‍ത്താവിനൊപ്പം ആണെന്നും മക്കളുടെ എല്ലാ കാര്യവും ഭര്‍ത്താവ് ആണ് നോക്കുന്നതെന്നും മുന്‍പേ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് പണി എടുത്തു മക്കളെ നന്നായി നോക്കുന്നുണ്ട് ഇപ്പോഴും ആ ബന്ധം ഉപേക്ഷിച്ചിട്ടില്ലായെന്നും എങ്കിലും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചെന്നും ദയ വെളിപ്പെടുത്തിയിരുന്നു.

ടിക് ടോക്കില്‍ സജീവമായ താരം, വീഡിയോകള്‍ ഫേസ്ബുക്ക് വഴി പങ്ക് വയ്ക്കുക പതിവാണ്. കഴിഞ്ഞ ദിവസം ദയ പങ്ക് വച്ച ഒരു വീഡിയോയ്ക്കാണ് മോശമായ കമന്റുമായി ഒരാള്‍ എത്തിയത്. കുട്ടികളെയും കളഞ്ഞ് ഭര്‍ത്താവിനെയും കളഞ്ഞ് ലോകത്തുളള സകല നാട്ടുകാരെയും വെറുപ്പിച്ച് ഈ ടിക് ടോക്കും ചെയ്തിട്ട് സേചിക്ക് എന്ത് മന സുഖമാണ് കിട്ടുന്നത്. എന്തായാലും ഇത് നന്നായിട്ടുണ്ട് എന്നായിരുന്നു വന്ന കമന്റ്.

വിമര്‍ശനം ഉന്നയിച്ച ആള്‍ക്ക് നല്ല കിടിലന്‍ മറുപടിയാണ് ദയ നല്‍കിയത്. ഇതുപോലൊ കമന്റ് ഇട്ടപ്പോ നിനക്ക് എന്തു സുഖമാണോ കിട്ടിയത് ആ സുഖം എനിക്കും കിട്ടി അനിയ. എന്തായാലും എന്റെ കുട്ടികള്‍ അവരേ ഉണ്ടാക്കിയ അച്ഛന്‍ പഠിപ്പിക്കുന്നുണ്ട് .എന്റെ ഭര്‍ത്താവിന് ഇല്ലാത്ത വേവലാതി അനിയന് വേണ്ട,നാട്ടുകാരേ വെറുപ്പിക്കാന്‍ ഞാന്‍ 10 പേരേ കൊന്നിട്ടൊന്നുമില്ല അനിയ. പിന്നെ എന്റെ മനസുഖത്തിന് എന്റെ പണത്തിലാ ഞാന്‍ ജീവിക്കുന്നത്. എന്നും ദയ മറുപടി നല്‍കി

Aswati open to the commentator in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക