ബിഗ് ബോസ്സിലെ മത്സരാർത്ഥിയാകാൻ ഇനി കരിക്കിലെ ജോർജോ; പ്രതികരണവുമായി അനു കെ അനിയൻ

Malayalilife
ബിഗ് ബോസ്സിലെ മത്സരാർത്ഥിയാകാൻ ഇനി കരിക്കിലെ ജോർജോ; പ്രതികരണവുമായി അനു കെ അനിയൻ

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ജനപ്രിയമാണ് കരിക്ക് വെബ്‌സീരിസ്. ഇതിലെ കഥാപാത്രങ്ങളായി എത്തിയ പലരും ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടീ നടന്‍മാരാണ്. കരിക്കില്‍ ഏറെ ശ്രദ്ധേയയായ താരമാണ് കരിക്കിലെ ജോർജ്. ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ ഇപ്പോൾ കരിക്ക് ഫെയിം അനു കെ അനിയനും ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

അനു കരിക്കിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത താരമാണ്.  പ്രശസ്തിയിലേക്ക് വളരെ കുറഞ്ഞ കാലംകൊണ്ട് എത്തുകയും ചെയ്തു.  താരം ഇതിനോടകം തന്നെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 

 അനുവിന്റെ പേര് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ യൂട്യൂബ് ചാനലുകളിലും ബിഗ് ബോസ് ആരാധകരുടെ ഫാന്‍ പേജുകളിലുമെല്ലാം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് താരം വ്യക്തമാക്കി,മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് എന്നാണ് അനു എഴുതിയത്.

നേരത്തെ ബോബി ചെമ്മണ്ണൂര്‍, മോഹനന്‍ വൈദ്യര്‍, അനാര്‍ക്കലി മരക്കാര്‍, റിമി ടോമി, കനി കുസൃതി, രഹന ഫാത്തിമ, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, ദിയ കൃഷ്ണ, ഇഷാനി തുടങ്ങി ഒരുപാട് താരങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ഥികളായി ഉണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ റിമി, ബോബി ചെമ്മണ്ണൂര്‍, ദിയ എന്നിവര്‍ ഇത് തള്ളി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനു കെ അനിയനും രംഗത്ത് എത്തിയത്.

Anu K Anian with response about bigg boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES