മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിമാരായ താരങ്ങളിൽ ഒരാളാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചാണ് പ്രേക്ഷകരുടെ കൈയ്യടി നേടിയത്. ഇതിനോടകം തന്നെ ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം , ഗാന്ധിനഗർ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.കുഞ്ഞനന്തന്റെ കടയായിരുന്നു താരത്തിന്റെ ആദ്യചലച്ചിത്രം. താരത്തെ പ്രേക്ഷകർക്ക് ഹാസ്യകലാകാരിയായിട്ടാണ് പരിചയം. ഡാൻസിലും അഭിനയത്തിലുമൊക്കെ താരം സ്‌കൂൾ കാലം മുതൽ തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. 20 ഓളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും കോളേജ് കാലഘട്ടത്തിൽ തന്നെ അഭിയിച്ചു. നിലവിൽ കുടുംബ വിലക്ക് പരമ്പരയിൽ വീട്ടു ജോലിക്കാരിയുടെ വേഷമാണ് താരം ചെയ്തു വരുന്നത്.
മനോജ് ഗിന്നസിന്റെ സമതിയിലെ ഡാൻസറായി കഴിഞ്ഞു പോരുകയായിരുന്നു മഞ്ജു. എന്നാൽ ഒരുവേള യാദൃശ്ചികമായി മനോജ് ഗിന്നസിന്റെ ഒരു സ്‌കിറ്റിൽ പകരക്കാരിയായി വന്നിരുന്നു. മഞ്ജുവിന്റെ ജീവിതത്തിൽ അതാണ് എല്ലാത്തിനുമുള്ള വഴിത്തിരിവായി മാറിയതും. മഞ്ജു മിനിസ്‌ക്രീൻ രംഗത്തേക്ക് ഏഷ്യാനെറ്റിന്റെ സന്മനസുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് വന്നത്. സൂര്യാ ടിവിയിലെ രസികരാജ, ആടാം പാടാം, കളിയും ചിരിയും തുടങ്ങിയ പ്രോഗ്രാമിലൂടെയും ശ്രദ്ധേയയായി. നടനും, തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലീമിൽ നല്ലൊരു വേഷം ചെയ്തിരുന്നു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവല്ലിലെ മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് ലഭിച്ചതും മഞ്ജുവിനാണ്.രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇന്ദിര എന്ന സീരിയലിൽ താരം വ്യത്യസ്തമായ വേഷം ചെയ്തിരുന്നു.
അതേസമയം പ്രേക്ഷകരിൽ നിന്ന് മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ സീരിയലിലെ മൈമുന എന്ന കഥാപാത്രം ഏറെ പ്രശംസ നേടീ. മീഡിയ വൺ ചാനലിലെ കുന്നംകുളത്തങ്ങാടി എന്ന ഹാസ്യ സീരിയലിൽ അഭിനയിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലെ കഥാപാത്രമായി എത്തിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. സ്ഥിര സാന്നിധ്യമായി മഞ്ജു . ഏഷ്യാനെറ്റ് കോമഡി സ്റ്റാറിന്റെ വേദികളിലും നിറഞ്ഞു. താരം ഇതിനോടകം തന്നെ 500 ലധികം വേദികളാണ്പിന്നിട്ടത്. അല്ലിയാമ്പലൽ, സീത തുടങ്ങിയ മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലുകളായ സീരിയലുകളിൽ താരം ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. യുവതാരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലും താരം അഭിനയിച്ചിരുന്നു. മണിരത്‌ന പുരസ്‌ക്കാരത്തിലെ മികച്ച ഹാസ്യ കലാകാരിക്കുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
മഞ്ജുവിന്റെ സ്വദേശം പുനലൂരിനടുത്താണ്.എറണാകുളത്ത് തൈക്കൂടം എന്ന സ്ഥലത്ത് ഇപ്പോൾ ഭർത്താവും ഒരുമിച്ച് താമസിച്ചുവരുന്നു.
ഭർത്താവ് വിജീഷിന്റെ നേതൃത്വത്തിൽ സ്വന്തമായി നൃത്ത ട്രൂപ്പുള്ള മഞ്ജു ഷിനോദ് മലയാറ്റൂർ, ജയദേവൻ കലവൂർ ബിൽബിൻ ഗിന്നസ്, സുനി അർത്തുങ്കൽ, മനോജ് വഴിപ്പടി തുടങ്ങിയ പ്രശസ്ത കലാകാരൻമാരോടൊപ്പം കൊച്ചിൻ വിസ്മയ എന്ന സ്വന്തം സമതിയിലൂടെ പ്രോഗ്രാം ചെയ്തു വരുകയാണ്.