Latest News

ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി; പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല; ഇപ്പോൾ മകൾ മാത്രം ഒപ്പം; മനസ്സ് തുറന്ന് ചക്കപ്പഴത്തിലെ സുന്ദരിയായ അമ്മായിയമ്മ

Malayalilife
ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി; പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല; ഇപ്പോൾ മകൾ മാത്രം ഒപ്പം; മനസ്സ് തുറന്ന് ചക്കപ്പഴത്തിലെ സുന്ദരിയായ അമ്മായിയമ്മ

ഫ്ലാവെഴ്സിൽ അടുത്തിടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ  ഒരു ഹാസ്യ സീരിയൽ ആണ് ‘ചക്കപ്പഴം'. സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ  എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് അവതരിപ്പിക്കുന്നതും. സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്  ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് .  പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളായി റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് എന്നിവരും ഉണ്ട്.  പ്രേക്ഷകരുടെ ഇഷ്ട താരമായി അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ മാറിക്കഴിഞ്ഞിരിക്കുകയാണ്. സബിറ്റയെ കുറിച്ച് പല സംശയങ്ങളും ആരാധകർക്കുണ്ടായിരുന്നു. ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

കൊച്ചിക്കാരി അച്ചായത്തി ആണെങ്കിലും കാലിഫോർണിയയിൽ ആണ് ജോലി നോക്കിയിരുന്നത്. അഭിനയത്തിലും മോഡലിംഗിലും ഉള്ള അമിതമായ താത്പര്യം ആണ് മെഡിക്കൽ പ്രൊഫെഷൻ ഉപേക്ഷിച്ചിട്ട് അഭിനയരംഗത്തേക്ക് താരം എത്തിയത്. രണ്ടുമക്കൾ ആണ് റിയൽ ലൈഫിൽ സബിറ്റക്ക് ഉള്ളത്. മൂത്ത മകൻ മാക്‌സ്‌വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. അത് എന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു. ഇളയ മകൾ സാഷ. 10 വർഷം മുൻപ് ഞാൻ വിവാഹമോചിതയായി. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി. പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല. 2017 ൽ 12 ാം വയസ്സിൽ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു.

കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം ലേർണിംഗ് ആണെന്നാണ് താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്.

Actress sabitta george words about her realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക