Latest News

മൃദുലയും യുവയും എന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല; മനസ്സ് തുറന്ന് നടി രേഖ രതീഷ്

Malayalilife
മൃദുലയും യുവയും എന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല; മനസ്സ് തുറന്ന് നടി രേഖ രതീഷ്

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മയായി എത്തിയ രേഖ രതീഷ്. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി താരം മാറിയത് ഈ സീരിയലിലൂടെയാണ്. താരം രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിന് പുറമേ ഉളള താരത്തിന്റെ ലോകം എന്ന് പറയുന്നത് ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞു നില്‍ക്കുന്നതാണ്. അഭിനയത്തില്‍ താരത്തന് ശേഭിക്കാന്‍ സാധിച്ചിരുന്നെങ്കിലും ജീവിതത്തില്‍ താരത്തിന് അത്ര ശോഭനമായി മാറാനായില്ല. അഞ്ച് തവണ വിവാഹിതയായ താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ സജീവമായിരുന്നു.  നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും തമ്മിലുള്ള വിവാഹാലോചനക്ക് കാരണം രേഖ രതീഷാണെന്ന് ഇരുവരും നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് രേഖ എത്താത്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. 

 ഓൺസ്‌ക്രീനിൽ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തിൽ ഞാൻ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകൾ വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആൾ അല്ലെന്ന് അവർക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താൽ ഞാൻ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാർഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകും.

ഡാൻസും മിമിക്രിയുമായി അഭിനയത്തിന് പുറമെ  സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇതുവരെ പരമ്പരകളിൽ ഇരുവരും  ഒന്നിച്ച് എത്തിയിട്ടില്ല.  യുവയും മൃദുലയും വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

Actress rekha ratheesh words about mridula yuva marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക