ആഗ്രഹിച്ചത് ഡോക്ടറക്കാൻ; ചെറുപ്രായത്തിൽ തന്നെ അഭിനേത്രിയായി; നിനച്ചിരിക്കാതെ ഭർത്താവിന്റെ മരണം; ഇന്ന് കൂട്ടിന് മകൾ മാത്രം; നടി ഇന്ദുലേഖയുടെ ജീവിതത്തിലൂടെ

Malayalilife
ആഗ്രഹിച്ചത് ഡോക്ടറക്കാൻ; ചെറുപ്രായത്തിൽ തന്നെ അഭിനേത്രിയായി; നിനച്ചിരിക്കാതെ ഭർത്താവിന്റെ മരണം; ഇന്ന് കൂട്ടിന് മകൾ മാത്രം; നടി ഇന്ദുലേഖയുടെ  ജീവിതത്തിലൂടെ

കൂടെവിടെ എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ഇന്ദുലേഖ.  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ദൂരദർശൻ കാലം മുതൽ തന്നെ  ഏറെ പരിചിതമായ മുഖങ്ങളിൽ ഒന്നാണ് ഇന്ദുലേഖയുടേത്. നിരവധി പരമ്പരകളിലൂടെ  ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് munnil കാഴ്ചവച്ചിട്ടുള്ളതും. വളരെ അധികം പോസിറ്റീവ് കഥാപാത്രങ്ങളാണ് ഇന്ദുലേഖയെ തേടി മലയാള സീരിയൽ മേഖലയിൽ നിന്നും എത്തിയിട്ടുള്ളത്. ഇപ്പോൾ കൂടെവിടെ എന്ന പരമ്പരയിലൂടെ ലക്ഷ്‌മി എന്ന കഥാപാത്രമായി എത്തി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിൽ നിറഞ്ഞ് നിൽക്കുകയാണ്.

വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത്  മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ എത്തിപ്പെട്ടത്.  ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ഹീറോസ്’ എന്ന പരമ്പരയിലേക്ക് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇന്ദുലേഖയ്ക്ക് ഒരു അവസരം തന്നെ  ലഭിക്കുന്നത്. തുടർന്ന് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായി മാറാനും താരത്തിന് സാധിച്ചു.   ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും ഇന്ദുലേഖയ്ക്ക് ഭാഗമാകാൻ സാധിക്കുയും ചെയ്തിട്ടുണ്ട്. 25  വർഷത്തോളമായി താരം അഭിനയ മേഖലയിൽ സജീവമായിട്ട്. നിരവധി ഭക്തി സാന്ദ്രമായ പരമ്പരകളിലും ആൽബം സോങ്ങുകളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു. ഒരു ഡോക്ടർ ആകുക എന്നൊരു ആഗ്രഹവും ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നു എങ്കിലും അത് സാധിച്ചിട്ടില്ല. ഇടക്കാലത്ത് ഏതാനും ബാങ്കുകളിലും എംബിഎ ബിരുദധാരിയായ ഇന്ദുലേഖ  ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇന്ദുലേഖ ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇന്ദുലേഖയുടേത് എന്ന് പറയുന്ന ഇന്നത്തെ ജീവിതം ഏറെ പ്രതിസന്ധികളെ തരണം ചെയ്തു വന്ന ജീവിതമാണ്. ശങ്കരൻ പോറ്റിയാണ് താരത്തിന്റെ ഭർത്താവ്. ഒരു മകൾ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. എന്നാൽ ശങ്കരൻ പോറ്റിക്ക് ഒരു വാഹനാപകടം ഉണ്ടാകുകയും രണ്ട് കൊല്ലത്തോളം കിടപ്പിലാകുകയും ചെയ്തിരുന്നു. എന്നാൽ ആറു വർഷം മുൻപാണ് ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ദുലേഖയുടെ ഭർത്താവ് ശങ്കരൻകുട്ടി മരിക്കുന്നത്.

“പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മൾ ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയപ്പോൾ ഞാൻ ‘ദേവി മഹാത്മ്യം’ സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ പോയില്ലെങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്,” ഇന്ദുലേഖ പറയുന്നു. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്.  

“ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോൾ. വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോർട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകൾ അഭിപ്രായങ്ങൾ പറയും.”

 

Read more topics: # Actress indulekha realistic life
Actress indulekha realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES