Latest News

ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതാണിഷ്ടം; അഭിനയം തുടരുമോ എന്ന് വ്യക്തമാക്കി നടി അമൃത വർണ്ണൻ

Malayalilife
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതാണിഷ്ടം; അഭിനയം തുടരുമോ എന്ന് വ്യക്തമാക്കി നടി  അമൃത  വർണ്ണൻ

ലയാള മിനിസ്ക്രീൻ  പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത വർണ്ണൻ  .വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി നിരവധി പരമ്പരകളിൽ വില്ലത്തിയായും, നായികയായും, സഹനടിയായും  എല്ലാം തന്നെ തിളങ്ങി നിന്നു.   താരത്തിന്റെ വിവാഹവാർത്തയാണ്  സോഷ്യൽ മീഡിയയിൽ അടുത്തിയോടെ സോഷ്യൽ മീഡിയയിൽ  നിറഞ്ഞു നിന്നു .അമൃതയെ ജീവിത സഖിയാക്കിയിരിക്കുന്നത്  പ്രശാന്ത് കുമാർ ആണ്.  മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയാണ് പ്രശാന്ത്. എന്നാൽ ഇപ്പോൾ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും എല്ലാം തുറന്ന് പറയുകയാണ് താരം.

വിവാഹത്തിന് മുമ്പ് സോഷ്യല്‍ മീഡിയകളിലൂടെ ഒരു സൂചനയും നല്‍കിയില്ലെന്ന് പറയാന്‍ സാധിക്കില്ല. കാരണം വിവാഹത്തിന് മുന്‍പേ ഞാന്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളും, വീഡിയോസും മറ്റും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വാട്‌സ്ആപ് സ്റ്റാറ്റസ്സിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷവും തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും ഫീല്‍ഡ് ഔട്ട് ആകില്ല. എന്റെ അഭിനയത്തെ പിന്തുണയ്ക്കുന്ന ഭര്‍ത്താവും വീട്ടുകാരുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും ആണ് ഉള്ളത്.


അഭിനയത്തെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് പ്രശാന്തേട്ടന്‍. പുള്ളിക്കാരന്‍ മുഖം മൂടി എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ വന്ന നീലക്കുയില്‍ എന്ന പരമ്പരയിലും ചെറിയ വേഷം ചെയ്തു. പിന്നെ കോമഡി സ്റ്റാര്‍സിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ റിലീസ് ഉടനെ ഉണ്ടാകും. നേരത്തെ മര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു അദ്ദേഹം. പിന്നീട് ദുബായില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. നാട്ടില്‍ വന്നതോടെ കൊവിഡിലും മറ്റും പെട്ടുപോയി. തിരികെ പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

തനിക്ക് കിട്ടുന്ന വേഷങ്ങള്‍ നല്ലത് പോലെ ചെയ്യുക. കുടുംബ ജീവിതം നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ട് പോവുക എന്നതൊക്കെയാണ് ആഗ്രഹം. എന്നാല്‍ ബിഗ് സ്‌ക്രീനിലേക്ക് വരാന്‍ താത്പര്യം ഇല്ല. സീരിയലില്‍ തുടരാനാണ് ഇഷ്ടം. അവിടെ കിട്ടുന്ന നല്ല വേഷങ്ങള്‍ നല്ലതായി അവതരിപ്പിച്ചു കൊണ്ടു പോകാന്‍ സാധിക്കണമെന്നേയുള്ളു.

അഭിനയം മുന്നോട്ട് കൊണ്ട് പോകുമോ എന്ന് രണ്ടു വര്‍ഷത്തിനു മുന്‍പേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ആ രണ്ടു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്ക് ഇടയില്‍ നല്ലൊരു സൗഹൃദവും ഉടലെടുത്തു. അങ്ങനെ എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യാനും തുടങ്ങി. ഒടുവില്‍ വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ഇരുവീട്ടുകാരും അംഗീകരിച്ചു. പിന്നെ ഒന്നും നോക്കിയില്ല എത്രയും വേഗം വിവാഹം ഫിക്‌സ് ചെയ്യുക ആയിരുന്നു. രണ്ടു വര്‍ഷം കാത്തിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ പ്രണയത്തിന് ഇല്ലായിരുന്നുവെന്നും നടി പറയുന്നു.

Actress Amritha varnan words about husband family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക