Latest News

ചെമ്പരത്തി പരമ്പരയിലെ അരവിന്ദ് കൃഷണ വിവാഹിതനായി; നടൻ പ്രബിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്

Malayalilife
 ചെമ്പരത്തി പരമ്പരയിലെ അരവിന്ദ് കൃഷണ വിവാഹിതനായി; നടൻ പ്രബിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്

ചെമ്പരത്തി എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് പ്രബിന്‍. പരമ്പരയിലെ അരവിന്ദ് കൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ്   താരം ശ്രദ്ധേയനായത്. കഴിഞ്ഞ ദിവസമായിരുന്നു  നടൻ വിവാഹിതനായി  എന്നുള്ള വാർത്ത  പുറത്ത് വരുന്നത്. അടുത്തിടെയായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ എഴുതിയ കുറിപ്പിലാണ് ഈ പെണ്‍കുട്ടി തന്റെ ജീവിതപങ്കാളി ആവുകയാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. 

 കോളജ് ലക്ചററായ സ്വാതിയെയാണ് താരം ജീവിത സഖിയാക്കിയിരിക്കുന്നത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.അടുത്ത  ബന്ധുക്കക്കളും സുഹൃത്തുക്കളും മാത്രമാണ്  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.ചെമ്പരത്തി എന്ന  പരമ്പരയിലൂടെ  ശ്രദ്ധേയനായ താരമാണ് നടന്‍ പ്രബിന്‍. ചെമ്പരത്തിയിലെ  കഥാപാത്രമായ അരവിന്ദിന്റെ പേരിലാണ് പ്രബിന്‍ അറിയപ്പെടുന്നത്.

ഞാനൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരുപാട് സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല. പക്ഷെ ഭാര്യയാവുന്ന കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരുപാട് ഡിമാന്‍ഡ് വെക്കുന്ന ഒരാളല്ല ഞാന്‍. എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്നൊന്നും പറയാറുമില്ല. എങ്കിലും എന്റെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കുന്ന, എന്റെ വിഷമങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം ജീവിത പങ്കാളി എന്നൊര ആഗ്രഹം ഉണ്ട് എന്നും പ്രബിൻ നേരത്തെ തന്നെ പ്രതിശ്രുത വധുവിനെ കുറിച്ച്വ്യക്തമാക്കിയിരുന്നു.

Actor prabin chembarathi serial fame got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക