Latest News

എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് എത്തി; രണ്ടു കുട്ടികളുടെ അമ്മ; പൗര്‍ണമിത്തിങ്കള്‍ താരം ഷെമി മാര്‍ട്ടിന്റെ യഥാര്‍ത്ഥ കുടുബം

Malayalilife
 എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് എത്തി; രണ്ടു കുട്ടികളുടെ അമ്മ; പൗര്‍ണമിത്തിങ്കള്‍ താരം ഷെമി മാര്‍ട്ടിന്റെ യഥാര്‍ത്ഥ കുടുബം

ഭിനയത്തില്‍ നിന്നും ഇടവേള എടുത്തു എത്രകാലം മാറിനിന്നാലും സീരിയല്‍ താരങ്ങളോടുള്ള ആരാധന പ്രേക്ഷകര്‍ക്ക് കുറയില്ല. വൃന്ദാവനം എന്ന സീരിയലിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. അത്രയും തന്മയത്വത്തോടെയാണ് ഷെമി മാര്‍ട്ടിന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആ ബോള്‍ഡ്നെസ് തന്റെ ജീവിതത്തിലും പകര്‍ത്തിയ താരമാണ് ഷെമി.

എയര്‍ഹോസ്റ്റസായ നാലു വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് മടുപ്പ് തോന്നിയതോടെ ജോലി രാജി വയ്ക്കുകയായിരുന്നു. എന്നാല്‍ അഭിനയിക്കാനുളള ആഗ്രഹമോ താത്പര്യമോ താരത്തിന് അപ്പോള്‍ ഉണ്ടായിരുന്നില്ല. എയര്‍ഹോസ്റ്റസ് ജോലി വിട്ട സമയത്താണ്
 തനി നാടന്‍ എന്നൊരു പ്രോഗ്രാം മഴവില്‍ മനോരമയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.അതുവഴിയാണ് താരം വൃന്ദാവനത്തില്‍ എത്തുന്നത്.കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഓറഞ്ച്. ബോള്‍ഡായ കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

വൃന്ദാവനത്തിനുശേഷമാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നതെന്നത്. വിവാഹവും കുട്ടികളുമൊക്കെയായി ജീവിതം മറ്റൊരു വഴിയിലൂടെ പോയ സമയം. പിന്നീട് അഭനയിക്കണ്ട കുടുംബ ജീവിതവുമായി മുന്നോട്ടു പോകാമെന്നായിരുന്നു തീരുമാനം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ജീാവിതത്തിലെ ചില പ്രശ്നങ്ങളെത്തുടര്‍ന്ന് ഷെമി ഡിപ്രെഷനിലൂടെും കടന്നുപോയി. അതില്‍ നിന്നെല്ലാം പുറത്തു വരാനായി ആത്മീയമായ കാര്യങ്ങളിലേക്കും മെഡിറ്റേഷനിലേക്കും നീങ്ങി. മക്കള്‍ അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളുടെ ഭാഗമായിരുന്നു താരം. ഇപ്പോള്‍ പൗര്‍ണമിത്തിങ്കളില്‍ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഷെമി അവതരിപ്പിക്കുന്നത്.


 

ACTRESS SHEMI MARTIN POURNAMITHIKAL NANDHANAM

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക