Latest News

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം ചെയ്തു; അഭിനയത്തിന് പിന്തുണ കലാരംഗത്തുളള ഭര്‍ത്താവും കുടുംബവും; ചാക്കോയും മേരിയും സീരിയലിലെ മേരി അപര്‍ണ ദേവിയുടെ വിശേഷങ്ങള്‍ 

Malayalilife
 കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം ചെയ്തു; അഭിനയത്തിന് പിന്തുണ കലാരംഗത്തുളള ഭര്‍ത്താവും കുടുംബവും; ചാക്കോയും മേരിയും സീരിയലിലെ മേരി അപര്‍ണ ദേവിയുടെ വിശേഷങ്ങള്‍ 

വ്യത്യസ്ത പ്രമേയമുളള പരമ്പരകളാണ് മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്. ചാനലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ചാക്കോയും മേരിയും. ഭ്രമണം സീരിയലില്‍ ഹരിലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സജിന്‍ ജോണ്‍ ആണ് സീരിയലിലെ ചാക്കോയായി എത്തുന്നത്.  ചാക്കോയുടെ പ്രണയിനി നീലാംബരി ആയെത്തുന്നത് മോനിഷയുമാണ്. നീന കുറുപ്പ്, അജിത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പരമ്പരയിലേക്ക് മറ്റൊരു കേന്ദ്ര കഥാപാത്രമായ മേരിയെ അവതരിപ്പിക്കാനെത്തുന്നത്് അപര്‍ണാ ദേവിയെന്ന് ഡാന്‍സറാണ്. മഴവില്‍ മനോരമയുടെ എഫ് ബി പേജില്‍ പങ്കിട്ട മേരിയുടെ വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക മേരിക്കു വേണ്ടി കേരളത്തിനകത്തും പുറത്തുമായി നിരവധി തിരച്ചില്‍ നടത്തിയൊടുവിലാണ് അപര്‍ണാദേവിയെന്ന നര്‍ത്തകിയിലേക്ക് എത്തിയത്.  കണ്ടുമടുത്ത സ്ഥിരം മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി മേരിയെന്ന കഥാപാത്രത്തിന് പുതിയ മുഖം നല്‍കണമെന്ന ചാക്കോയും മേരിയുമെന്ന സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധമാണ് അപര്‍ണാദേവിയിലൂടെ യാഥാര്‍ത്ഥ്യമായത്. ഒരുപാടു അന്വേഷണങ്ങള്‍, പ്രൊഫൈല്‍ വീഡിയോകള്‍, ചിത്രങ്ങള്‍, പെര്‍ഫോമന്‍സുകള്‍.. ഇങ്ങനെ നിരന്തരമായ സ്‌ക്രീനിംഗുകളിലൂടെയാണ് മേരിയെന്ന കഥാപാത്രത്തിന് ജീവന്‍ വെക്കുന്നത്.അപര്‍ണയാണ് ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക. ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്ന മേരിയിലേക്ക് എത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ പറയുന്നു. സീരിയലിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. മേരിയെന്ന കഥാപാത്രം നല്ല ബോള്‍ഡാണെന്നാണ് താരം പറയുന്നു. ശരിക്കും എന്റെ ഓപ്പോസിറ്റ് ക്യാരക്ടറാണ് മേരിയുടേത്. അതുകൊണ്ടു തന്നെ പെര്‍ഫോം ചെയ്യാനുള്ള അവസരം കൂടി ഈ കഥാപാത്രം നല്‍കുന്നുണ്ട്.

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയാണ് അപര്‍ണ. പരേതനായ ആനന്ദ ചന്ദ്രന്റെയും ലൈലയുടെയും ഇളയ മകള്‍. ചേച്ചി ആശ പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. ചവറ തെക്കുംഭാഗത്തെ സ്‌കൂളില്‍ നിന്ന്  എട്ടാം ക്‌ളാസിലാണ് അപര്‍ണ കലാമണ്ഡലത്തിലെത്തുന്നത്. തുടര്‍ന്ന് മോഹിനിയാട്ടത്തില്‍ ബിരുദമെടുത്തു. പിന്നീട് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. സിംഗപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി അവിടെ കലാമണ്ഡലത്തെ പ്രതിനിധീകരിച്ച് നൃത്തം ചെയ്തിരുന്നു. സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച വേദിയിലും നൃത്തം അവതരിപ്പിച്ചിരുന്നു. നൃത്ത പരിപാടികള്‍ തുടര്‍ച്ചയായി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ വന്നതോടെയാണ് ഇതു മുടങ്ങിയത്. അടുത്തിടെ ഒരു മ്യൂസിക് ആല്‍ബം ചെയ്തിരുന്നു. ഇതുടന്‍ റിലീസ് ചെയ്യുന്നുണ്ട്.


വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചലച്ചിത്ര നടി മഞ്ജു വാര്യര്‍ കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിക്കാനെത്തി. കാഴ്ചക്കാരുടെ കൂട്ടത്തില്‍ കലാമണ്ഡലത്തിലെ നൃത്ത വിദ്യാര്‍ത്ഥിയായ അപര്‍ണാദേവിയുമുണ്ടായിരുന്നു. അപര്‍ണയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. നൃത്തം കൂടി കണ്ടതോടെ കട്ട ഫാനായി മാറി. അന്ന് അരങ്ങില്‍ ആടിത്തിമര്‍ത്ത മഞ്ജുവാര്യരെ കണ്ണെടുക്കാതെ നോക്കിയിരുന്ന അപര്‍ണ ഒരിക്കലും ചിന്തിച്ചിരുന്നില്ല, താനും ഒരു ദിവസം ക്യാമറയ്ക്കു മുന്നിലെത്തുമെന്ന്

പത്തു മാസം മുമ്പാണ് അപര്‍ണ വിവാഹിതയായത്. ഭര്‍ത്താവ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി രമിത്ത് തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സിംഗപ്പൂരില്‍ ഇന്റര്‍ കള്‍ച്ചറല്‍ തീയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നു.കൂടിയാട്ടം, ചാക്യാര്‍ കൂത്ത് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന രമിത്തും കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഡിസംബറില്‍ അദ്ദേഹം നാട്ടിലെത്തുന്നുണ്ട്. ഇപ്പോള്‍ അങ്കമാലി കിടങ്ങൂര്‍ നോര്‍ത്തിലാണ് താമസം. രമിത്തിന്റെ വീട്ടില്‍നിന്നുള്ള സപ്പോര്‍ട്ടാണ് എന്നെ അഭിനയരംഗത്തേക്ക് എത്തിച്ചത്.

എന്റെ ഭര്‍ത്താവ് രമിത്തിന്റെ സഹോദരി രേഷ്മ ചേച്ചിയാണ് ചാക്കോയും മേരിയും എന്ന സീരിയലിലെ നായികയെ തേടുന്നുവെന്ന പോസ്റ്റ് ആദ്യം കണ്ടത്. ചേച്ചി സിംഗപ്പൂരിലുള്ള രമിത്തിന് അയച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞിട്ടാണ് ഞാന്‍ ഇതിലേക്ക് എന്റെ പ്രൊഫൈലും വീഡിയോയും അയച്ചത്. നിനച്ചിരിക്കാതെ കഥാപാത്രമാകാനുള്ള വിളി അപര്‍ണയെ തേടിയെത്തി. ചാക്കോയും മേരിയും ആദ്യമൊക്കെ കണ്ടിരുന്നു. പിന്നീട് ഓണ്‍ലൈന്‍ ക്‌ളാസുകളുടെ തിരക്കായതോടെ കാണാന്‍ പറ്റിയിരുന്നില്ല. മേരിയാകാന്‍ പ്രൊഫൈല്‍ അയച്ചു കൊടുത്തശേഷം കൃത്യമയി ചാക്കോയും മേരിയും കാണാന്‍ തുടങ്ങി. ഇനിയെങ്ങാനും എന്നെ വിളിച്ചാലോ എന്നായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. മേരിയാകാന്‍ വിളിച്ചു. ചാന്‍ റെഡിയാണെന്ന് അറിയിക്കുകയായിരുന്നു. മേരിയായി സെലക്ഷന്‍ കിട്ടിയതില്‍ രമിത്തിന്റെ അമ്മയ്ക്കും അച്ഛനുമാണ് ഏറെ സന്തോഷമെന്നും അപര്‍ണ പറയുന്നു.  ഇനിയങ്ങോട്ട് ചാക്കോയ്ക്ക് ഒപ്പം മേരിയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. അതിന്റെയൊരു ചെറിയ ടെന്‍ഷന്‍ ഇല്ലാതില്ല. എന്നാലും ഇവിടെ സെറ്റിലുള്ള എല്ലാവരും നല്ല സപ്പോര്‍ട്ടീവാണെന്നും താരം പറയുന്നു.


 

chackoyum maryum serial actress aparna devi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES