പുതുമയാര്‍ന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിട്ടുളളത്. ഇരു കയ്യും നീട്ടിയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ സീരിയലുകളെ ഏറ്റെടുക്കാറുമുണ്ട്. ഏഷ്യാനെറ്റില്‍ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. സീരിയലില്‍ ആര്‍ക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം. അമ്മയ്ക്കറിയാത്ത, മകള്‍ക്ക് മാത്രം അറിയുന്ന ആ കഥയാണ് അമ്മയറിയാതെ പറയുന്നത്. കാണാമറയത്ത് ഇരുന്ന് നോവലിസ്റ്റ് നീരജ മഹാദേവന് കഥകള്‍ പറഞ്ഞുകൊടുക്കുന്ന അജ്ഞാതയായ പെണ്‍കുട്ടിയാണ് അലീന.അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. അമ്മയോട് ഒരേസമയം അളവറ്റ സ്‌നേഹവും തീര്‍ത്താല്‍ തീരാത്ത പകയും മനസ്സിലൊളിപ്പിക്കുന്ന കഥാപാത്രമായ അലീന തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിലെ കേന്ദ്ര കഥാ പാത്രമായ നീരജ മഹാദേവനായി എത്തുന്നത് നടി കീര്‍ത്തി ഗോപിനാഥാണ്. സക്രീനില്‍ മടങ്ങിയെത്തിയെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച നടിയാണ് കീര്‍ത്തി ഗോപിനാഥ്. വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്‍കി മക്കളും കുടുംബവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയായിരുന്ന കീര്‍ത്തി വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരികയായിരുന്നു.
സിനിമയിലും, സീരിയലിലും തിളങ്ങി നില്‍ക്കവെയാണ് അഭിനയത്തിന് ബ്രേക്കിട്ട് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോള്‍ ഇരുപത്തിരണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചുള്ള രണ്ടാം വരവിന്റെ സന്തോഷത്തിലാണ് താരവും ഒപ്പം ആരാധകരും. ഇപ്പോള്‍ തന്റെ രണ്ടാം വരവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ വിശേഷങ്ങള്‍ പങ്കുവച്ചത്.
ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് മടങ്ങി എത്തിയ കീര്‍ത്തിക്ക് പറയാന്‍ ഒരൊറ്റ കാരണമേയുള്ളൂ, അഭിനയം എന്ന ഇഷ്ടം ഒരിറ്റുപോലും മായാതെ ഇന്നും കൂടെയുണ്ട് എന്നതു തന്നെ. പിന്നെ തിരിച്ചുവരവ് നീണ്ടു പോയതിന് പിന്നില്‍ കീര്‍ത്തിയുടെ ഉത്തരം ഇതാണ്, ''ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്. തിരിച്ചുവരവില്‍ സന്തോഷത്തേക്കാള്‍ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന സീരിയലിലെ നീരജ എന്ന കഥാപാത്രത്തിലൂടെയാണ് കീര്‍ത്തന സക്രീനിലേക്ക് തിരികെ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് ഈ പരമ്പരയും കീര്‍ത്തിയെയും സ്വീകരിച്ചത്.
അവസരങ്ങള്‍ പലപ്പോഴായി വന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര... അങ്ങനെ മനപ്പൂര്‍വമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം ഈശ്വരനിശ്ചയമായിട്ടാണ് കാണുന്നത്. ബ്രേക്കും ഈ മടങ്ങിവരവുമെല്ലാം നിയോഗമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.തിരുവനന്തപുരത്ത് പേയാടാണ് ഇവര്‍ താമസം. ഭര്‍ത്താവ് രാഹുല്‍ മോഹന്‍ മിനിസ്‌ക്രീനില്‍ അറിയപ്പെടുന്ന നടനാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്്. 'നീലവസന്തം' സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാള്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു, രണ്ടാമത്തെയാള്‍ ആറാം ക്ലാസിലും.