പ്രേക്ഷകര്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരവുമായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദയും ജിഷിനും. എന്നാല്‍ അടുത്തിടെയാണ് ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായി മാറിയിരുന്നിു. എന്നാല്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇരുവരും രംഗത്തു വന്നിരുന്നുവെങ്കിലും വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല.
വരദ മകനും മാതാപിതാക്കള്‍ക്കും ഒപ്പം നിരവധി പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തനിച്ചും കൂട്ടുകാര്‍ക്കും ഒപ്പമാണ് ജിഷിന്റെ യാത്രകള്‍ മുഴുവന്‍. ഇത്തരത്തിലുള്ള ചിത്രങ്ങളാണ് ഇരുവരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. എന്നാലിപ്പോള്‍, മണിക്കൂറുകള്‍ക്കു മുമ്പ് ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ഏറെ വേദനയോടെ ജിഷിന്‍ എഴുതിയത് ഇങ്ങനെയാണ്:
ജീവിതത്തില്‍ ഒരു പ്രശ്നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാന്‍ കഴിയും.
ഈ കുറിപ്പ് ആരാധകര്‍ കണ്ടതോടെ വീണ്ടും സജീവമാകുകയാണ് വരദയുടെയും ജിഷിന്റെയും വിവാഹ മോചന വാര്‍ത്ത. ഇരുവര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. 2014ലാണ് ജിഷിനും വരദയും പ്രണയിച്ചു വിവാഹിതരായത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുവാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. വിവാഹ ശേഷവും മകന്‍ ഉണ്ടായപ്പോഴും അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല സോഷ്യല്‍മീഡിയ വഴിയും ആരാധകര്‍ക്കിടയില്‍ ഇരുവരും സജീവമമാണ്. മുമ്പ് ഇവരുടെ റീല്‍സ് പോലുള്ള വീഡിയോകള്‍ക്കും നിറഞ്ഞ സ്വീകരണം ലഭിച്ചിരുന്നു.
മകന്റെ അച്ഛന്‍ അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് വരദ. എന്നാല്‍ ഏറെ നാളുകളായി ജിഷിനും വരദയും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വരാറില്ല. മാത്രമല്ല ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. വരദ തന്റെ സ്വന്തം വീട്ടില്‍ മകനൊപ്പമാണ് താമസം. ജിഷിനും വരദയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളും ചര്‍കളും വരുന്നുണ്ടല്ലോ അതില്‍ പ്രതികരിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വരദ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരുന്നു.
'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്.' 'സംഗതി ശരിയോ... തെറ്റോ ആയിക്കൊള്ളട്ടെ. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്' എന്ന് വരദ പ്രിതകരിച്ചപ്പോള്‍ 'നിങ്ങളാണോ കല്യാണം നടത്തിയത് ഡിവോഴ്സ് ആയില്ല, ആകുമ്പോള്‍ അറിയിക്കാം...' എന്നാണ് ജിഷിന്‍ പറഞ്ഞത്.