മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയിൽ അര്‍ച്ചന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുശ്രീയെ ഏവർക്കും സുപരിചിതമാണ്. ആദ്യമായി അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചത് മീനാക്ഷി കല്യാണത്തിലൂടെയാണ്. തുടർന്ന് താരം അവതാരകയായി പ്രേക്ഷകർക്ക് ഇടയിൽ എത്തുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു താരം വീണ്ടും വാനമ്പാടി എന്ന പാരമ്പരയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ വാനമ്പാടി സീരിയലിലൂടെ തനിക്ക് ലഭിച്ച മറ്റൊരു സൗഭാഗ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനുശ്രീ.
'വാനമ്പാടി തമിഴിലെ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ അവിടെ മൗനരാഗം ആയിട്ടാണ് എത്തുക. പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കാന്‍ പോകുന്നത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ആ ഭാഗ്യം തനിക്ക് കിട്ടിയതെന്ന് അനുശ്രീ പറയുന്നു. മൗനരാഗം എന്ന പേരില്‍ ആണ് വിജയ് ടിവിയിലൂടെ വാനമ്പാടിയുടെ തമിഴ് പതിപ്പ് സംപ്രേക്ഷണം ചെയ്യുന്നത്.
രജപുത്ര പ്രൊഡക്ഷന്‍ തന്നെയാണ് മൗനരാഗത്തിന്റെയും നിര്‍മ്മാണം. സോഫ്റ്റ് ടച്ചുള്ള അര്‍ച്ചനയില്‍ നിന്നും കാദംബരി (മലയാളത്തിലെ പത്മിനി എന്ന കഥാപാത്രം)യിലേക്ക് എത്തുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. തമിഴ് എനിക്ക് ഒട്ടും അറിയില്ല. ആദ്യമൊക്കെ മോഡുലേഷന്‍ ഒക്കെ നല്ല ബുദ്ധിമുട്ടായി തോന്നിയിരുന്നു.
പിന്നെ എല്ലാവരും തന്ന പിന്തുണ കൊണ്ടാണ് കാദംബരി ഏറ്റെടുത്തതും മുന്നോട്ട് പോയതും. ആക്ച്വലി കാദംബരിയെ അവതരിപ്പിച്ചു കൊണ്ടിരുന്നത് മറ്റൊരു നടിയായിരുന്നു. അത്രയും പെര്‍ഫെക്ഷനോടെയാണ് അവര്‍ അത് അവതരിപ്പിച്ചത്. അങ്ങനെയൊരു കഥാപാത്രത്തെ റീപ്ലേസ് ചെയ്യുമ്പോള്‍ ആളുകള്‍ എന്നെ എത്ര അഗീകരിക്കും എന്നോര്‍ത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്.
പിന്നെ അപ്രതീക്ഷിതമായി കിട്ടിയ അവസരം ആയതു കൊണ്ടു തന്നെ എന്റെ പരമാവധി എഫര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തു വച്ചാണ് ഷൂട്ട് നടക്കുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഷൂട്ടിങ്. പുറത്തു നിന്നും വരുന്ന ആര്‍ട്ടിസ്റ്റുകളെ ക്വാറന്റൈന്‍ ചെയ്തിന് ശേഷം ഒക്കെയാണ് ഓരോ ഷെഡ്യൂളിലേക്കും എത്തിക്കുന്നതെന്ന് കൂടിയും അനുശ്രീ പറയുന്നു.