മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് നന്ദന. നടി ബ്ലെസ്സി കുര്യനാണ് നന്ദനയായി കുടുംബ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അവതാരകയായി പഠനകാലത്ത് തന്നെ തിളങ്ങി പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തി. എന്നാൽ ഇപ്പോൾ ബ്ലെസ്സി സീരിയൽ ലോകത്ത് തിളങ്ങുകയാണ്. തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുണ്ട്.
ബ്ലെസ്സി അഭിനയലോകത്തെത്തിയത് ബേസിൽ ജോസഫ് സംവിധാനം ചെയ്ത് അജു വർഗ്ഗീസ് നായകനായ ഒരു തുണ്ടുപടം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്. മിനി സ്ക്രീനിലും മറ്റും അവതാരകയായി അതിന് മുമ്പ് തിളങ്ങിയിട്ടുമുണ്ട് താരം. അതോടൊപ്പം തന്നെ ഇമേജ് എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബാങ്ക് മാനേജറായിരുന്നു അച്ഛൻ . ബ്ലെസി ജനിച്ചതും വളർന്നതും എല്ലാം തന്നെ ലഖ്നൗവിലാണ്. സ്വദേശമായ കേരളത്തിലേക്ക് 8വയസ്സിന് ശേഷമാണ് വന്നത്. പത്തനംതിട്ടയാണ് ബ്ലസിയുടെ കുടുംബവീട്. തിരുവനന്തപുരം,കോട്ടയം,കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ബ്ലസ്സി തന്റെ പഠനം പൂർത്തീകരിച്ചത്.
താരത്തിന്റെ ബിരുദപഠനം തേവര തേവര സേക്രട്ട് ഹാർട്ട് കോളേജിലായിരുന്നു. ബ്ലെസി നിരവധി ആർട്ടിസ്റ്റുകളുമായി അവിടെവെച്ചാണ് പരിചയത്തിലായത്. കൂട്ടുകാരായി നിരവധി അവതാരകമാരേയും പാട്ടുകാരേയുമൊക്കെ കിട്ടി. അതോടെയാണ് ബ്ലസ്സിയും അവതാരകയായി മാറിയത്. സീ കേരളം ചാനലിൽ ചെമ്പരത്തി എന്ന സീരിയലിൽ 2019ലാണ് ബ്ലെസ്സി അഭിനയിച്ചുതുടങ്ങിയത്. താരം ചെമ്പരത്തിയിൽ നന്ദന എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. ഇതോടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരവുമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ബ്ലെസ്സി കുര്യൻ. അതോടൊപ്പം തന്നെ ബിഗ് സ്ക്രീനിലും മുഖം കാണിക്കാൻ ബ്ളസ്സിക്ക് അവസരം ലഭിച്ചിട്ടുമുണ്ട്.