Latest News

ഇത് വെറും നാടകം; നേരത്തെയും ഇത്തരത്തില്‍ ആത്മഹത്യ നാടകവും ആശുപത്രി നാടകവും ആദിത്യന്‍ നടത്തിയിരുന്നു; തുറന്ന് പറഞ്ഞ് നടി അമ്പിളി ദേവി

Malayalilife
 ഇത് വെറും നാടകം; നേരത്തെയും ഇത്തരത്തില്‍ ആത്മഹത്യ നാടകവും ആശുപത്രി നാടകവും ആദിത്യന്‍ നടത്തിയിരുന്നു; തുറന്ന് പറഞ്ഞ് നടി അമ്പിളി ദേവി

 മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു സീരിയൽ നടൻ ആദിത്യൻ ജയന്റേയും അമ്പിളി ദേവിയുടെയും  വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഇപ്പോൾ കുടുംബ പ്രശനങ്ങളുമായി  ഇരുവരും പരസ്പരം ചെളിവാരിയെറിയുകയാണ്. അതേസമയം നടൻ നടന്‍ ആദിത്യന്‍ ജയന്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഭാര്യയും നടിയുമായി അമ്പിളി ദേവി രംഗത്ത് എത്തിയിരിക്കുകയാണ്. 

ഇത് വെറും നാടകമെന്നാണ് അമ്പിളി പറയുന്നത്. നേരത്തെയും ഇത്തരത്തില്‍ ആത്മഹത്യ നാടകവും ആശുപത്രി നാടകവും നടത്തിയയാളാണ് ആദിത്യന്‍. ആളുകളുടെ സഹതാപം കിട്ടാനുള്ള വെറും പ്രഹസനം മാത്രമാണിത്. കഴിഞ്ഞ മാര്‍ച്ചിലും കൈഞരമ്പ് മുറിച്ച് ഒരു നാടകം ആദിത്യന്‍ നടത്തി. ആദിത്യന്റെ പെണ്‍ സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നാടകം. അന്ന് വിവരമറിയാതെ ഒരുപാട് വിഷമിച്ചു. ഒടുവില്‍ തൃശൂര്‍ പോലീസിന്റെ സഹായം തേടി. പോലീസ് എത്തിയപ്പോള്‍ ഒരു കുഴപ്പവുമില്ല. താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അവശനായിട്ടാണ് സംസാരിച്ചത്. പോലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസിലായത്.

ആദിത്യന്‍ പെണ്‍സുഹൃത്തിനെ വിശ്വസിപ്പിക്കാനും ഒരു നാടകം കളിച്ചു. ഹൃദയാഘാതമെന്ന് പറഞ്ഞ് വടകരയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടി. അവരുമായി പിണങ്ങി നിന്നപ്പോഴായിരുന്നു ഇത്. അന്ന് അവര്‍ ആശുപത്രിയിലെത്തി ഒപ്പം നിന്ന് ശുശ്രൂഷിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് താന്‍ ഫോണ്‍ ചെയ്ത് കാര്യം തിരക്കിയപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മറ്റൊരു സംഭവം അമിതമായി ഗുളിക കഴിച്ച് ചെറളയിലെ ഒരു ആശുപത്രിയില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ പല തരത്തില്‍ നാടകം കളിച്ച് സഹതാപം നേടാന്‍ ആദിത്യന്‍ ശ്രമിച്ചിരുന്നു. ഈ സംഭവവും നാടകമാണെന്നാണ് അമ്പിളി പറയുന്നത്.

അതേസമയം അമ്പിളിയുടെ ഈ പ്രതികരണം വലിയ രോക്ഷത്തിന് കാരണമായിട്ടുണ്ട്. ഒരാള്‍ മരണത്തിന്റെ വക്കില്‍ കിടക്കുമ്പോഴാണോ വൈരാഗ്യത്തോടെ പെരുമാറുന്നത് എന്നാണ് ആദിത്യന്റെ ആരാധകര്‍ ചോദിക്കുന്നത്. ഒരാള്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും ചോദ്യം. ഈ സമയത്ത് മനസിനുള്ളിലെ വൈരാഗ്യവും വിഷവും ചീറ്റരുതെന്നും ശത്രു ആണെങ്കിലും ഒരു ജീവന്‍ തിരികെ പിടിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന അഭിപ്രായം.

Actress Ambili devi reaction against adithyan jayan suicidal attempt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക