തന്റെ കാമുകന്റെ മുഖം സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തി ബിഗ്ബോസ് താരം നോറ മുസ്‌കാന്‍;  താരത്തിന്റെ  രണ്ടാം വിവാഹം ഉടനെന്ന് സൂചന

Malayalilife
തന്റെ കാമുകന്റെ മുഖം സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തി ബിഗ്ബോസ് താരം നോറ മുസ്‌കാന്‍;  താരത്തിന്റെ  രണ്ടാം വിവാഹം ഉടനെന്ന് സൂചന

ബിഗ്ഗ് ബോസ് മലയാള സീസണ്‍ സിക്‌സില്‍ തുടക്കം മുതല്‍ അവസാന ദിവസം വരെ എന്തിലും ഏതിലും വ്യക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞ് നിലനിന്ന വ്യക്തിയായിരുന്നു നൂറ മുസ്‌കാന്‍. അതിനിടെയാണ് പുറത്ത് നൂറയുടെ സ്വകാര്യ ജീവിതവും ഏറെ ചര്‍ച്ചയായത്. വളരെ സന്തോഷത്തോടെ കടന്ന ആദ്യ ദാമ്പത്യ ജീവിതം നൂറയ്ക്ക് സമ്മാനിച്ചത് കണ്ണീരും ദുരന്ത ജീവിതവും മാത്രമായിരുന്നു. പിന്നീട് ദാമ്പത്യം വിവാഹ മോചനത്തിലേക്ക് എത്തിയതോടെയാണ് നൂറയുടെ ജീവിതം തന്നെ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്. അതിന് ശേഷമുണ്ടായ ഒറ്റപ്പെടലും ജീവിക്കാനുള്ള പോരാട്ടവുമാണ് തന്നെ ഇന്ന് കാണുന്ന രീതിയില്‍ ബോള്‍ഡ് ആക്കിയത് എന്ന് നൂറ പലതവണ ബിഗ്ബോസ് ഹൗസില്‍ തുറന്ന് പറഞ്ഞിരുന്നു. അവിടെ വച്ചു തന്നെയാണ് താനിപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും നൂറ പറഞ്ഞത്. എന്നാല്‍ ആവ്യക്തി ആരാണെന്നോ എന്താണെന്നോ ഒന്നും നൂറ കൂടുതല്‍ വ്യക്തമായി സംസാരിച്ചിരുന്നില്ല.

അതിനു കാരണം, അക്കാര്യത്തില്‍ പൂര്‍ണമായ ഒരുറപ്പ് വന്നിട്ടില്ലായെന്നതു തന്നെയായിരുന്നു. പിന്നീട് ഇഷ്ടപ്പെട്ടവരുടെ ഫോട്ടോ അയച്ചു തന്ന ഒരു സെഗ്മെന്റില്‍ പലര്‍ക്കും കുടുംബത്തിന്റെ ചിത്രമാണ് വന്നത്. എന്നാല്‍ നൂറയ്ക്ക് ഇഷ്ടപ്പെടുന്ന ആ ആളിന്റെ ഫോട്ടോ എത്തിയപ്പോഴാണ് ആ ബന്ധം കണ്‍ഫോം ആണ് എന്ന് നൂറയും ഉറപ്പിച്ചത്. അന്ന് തന്റെ ചെറുക്കന്റെ ഫോട്ടോ കണ്ടപ്പോഴുള്ള നൂറയുടെ സന്തോഷം പറയേണ്ടത് തന്നെയായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ നൂറയെ പിക് ചെയ്യാന്‍ വന്നതും അയാള്‍ തന്നെയാണ്. ആരാണെന്ന് ചോദിച്ചിപ്പോള്‍, 'ഇതെന്റെ ചെക്കന്‍' എന്ന് നൂറ പറഞ്ഞിരുന്നു. പക്ഷെ അപ്പോഴും അയാള്‍ മാസ്‌ക് കൊണ്ട് മുഖം മറച്ചിരുന്നു.

പിന്നീട് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വിശേഷങ്ങള്‍ പലപ്പോഴും പങ്കുവച്ച നൂറ, അയാള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും പൂര്‍ണമായും ഭാഗികമായോ മുഖം മറച്ചുവയ്ക്കുകയാണ് ചെയ്യാറുള്ളത്. ഏറ്റവുമൊടുവില്‍ പങ്കുവച്ച ഫോട്ടോയില്‍ ഒരു കണ്ണ് മറച്ചുവച്ചു. 'എന്തേ ഒരു കണ്ണ് പുഴുത്തിരിക്കുകയാണോ, ഒറ്റക്കണ്ണനാണോ' എന്നൊക്കെയുള്ള കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാല്‍ പൊട്ടക്കണ്ണം ഒറ്റക്കണ്ണനും ഒന്നുമല്ല, ആള് ചുള്ളനാണ് എന്ന് കാണിച്ച് നൂറ ഇതാ കാമുകനൊപ്പമുള്ള വീഡിയോ പുറത്തുവിട്ടിരിയ്ക്കുകയാണ്. 

നോ പറഞ്ഞ് തുടങ്ങിയതുമുതല്‍, എന്നന്നേക്കുമായി എന്നാണ് വീഡിയോയില്‍ നൂറ പറയുന്നത്. 'ഈ മനുഷ്യന്‍ എന്റെ എല്ലാമാണ്' എന്നാണ് ക്യാപ്ഷന്‍. പേരോ മറ്റ് വിവരങ്ങളോ നൂറ പുറത്തുവിട്ടിട്ടില്ല. എങ്കിലും ടാഗ് ചെയ്തിരുന്ന പ്രൊഫൈലില്‍ ജെബി എന്നാണ് ഷോര്‍ട്ട് നെയിം കൊടുത്തിരിക്കുന്നത്. ബിസിനസുകാരനും ട്രേഡറുമൊക്കെയായ കക്ഷി കോഴിക്കോടുകാരന്‍ കൂടിയാണ്. എന്തായാലും ആള് ചുള്ളനാണ്, ബോളിവുഡ് നടനെ പോലെയുണ്ട് എന്നാണ് കമന്റുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Norah???? (@norah_muskaan)

biggboss malayalam season 6 Fame norah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES