ബിഗ്‌ബോസിനുള്ളില്‍ ഉള്ളവര്‍തന്നെയാണ് എലിമിനേഷനായി രണ്ടു പേരുടെ പേര് നിര്‍ദ്ദേശിക്കേണ്ടത്. സജീവമല്ലാത്തവരുടെയും തുടരാന്‍ യോഗ്യതയില്ലാത്തവരുടെയും തമ്മില്‍ ചേര്‍ന്ന് പോകാന്‍ പറ്റാത്തവരുടെയോ നിര്‍ദ്ദേശിക്കാം. തെസ്‌നിഖാനായിരുന്നു ആദ്യത്തെ ആള്‍. സുരേഷിന്റെയും പരീക്കുട്ടിയുടെയും പേര് തെസ്‌നി നിര്‍ദേശിച്ചു. പരീക്കുട്ടി നിര്‍ദ്ദേശിച്ചത് രഘുവിനെയും പാഷാണം ഷാജിയെയും ആയിരുന്നു. ആര്യ രജിത്തിനെയും പരീക്കുട്ടിയെയും, രജിത്ത് ആര്യയെയും രേഷ്മയെയും നിര്‍ദ്ദേശിച്ചു. ഫുക്രു നിര്‍ദ്ദേശിച്ചത് അലസാന്‍ഡ്രയെയും എലീനയെയും ആയിരുന്നു. തിരിച്ച അലസാന്‍ഡ്ര ഫുക്രുവിനെയും രജിത്തിനെയുമാണ്. മഞ്ജു പത്രോസ് ആദ്യം പറഞ്ഞ് സുരേഷ് കൃഷ്ണനെയാണ്. രജിത് കുമാറിനെയും മഞ്ജു പത്രോസ് നാമനിര്‍ദ്ദേശം ചെയ്!തു.
വീണ നായര്‍ പറഞ്ഞത് എലീനയെയും രജിത് കുമാറിനെയുമാണ്. എലീനയുടെ സ്വഭാവം മാറി, തന്നോട് അടുപ്പം കാണിക്കുന്നില്ല. രജിത് കുമാര്‍ ഇപ്പോള്‍ അഭിനയിക്കുകയാണ്. നേരത്തെ ഉള്ള സ്വാഭാവികത ഇല്ലെന്നും വീണ നായര്‍ പറഞ്ഞു. രജിത് കുമാറിനെയും പരീക്കുട്ടിയെയും കുറിച്ചാണ് സുജോ പറഞ്ഞത്. പാഷാണം ഷാജി പരീക്കുട്ടിയെയും തെസ്‌നി ഖാനെയും നാമനിര്‍ദ്ദേശം ചെയ്!തു. സുരേഷ് കൃഷ്!ണന്‍ കഴിഞ്ഞ തവണ പോലെ തന്നെ അലസാന്‍ഡ്രയെയും രേഷ്!മയെയുമാണ് നാമനിര്‍ദ്ദേശം ചെയ്!തത്. ആര്യ എലീനയെയും പരീക്കുട്ടിയെയും കുറിച്ചാണ് പറഞ്ഞത്. പരീക്കുട്ടി അഭിനയിക്കുകയാണെന്ന് ആര്യ പറഞ്ഞു. രേഷ്!മ പറഞ്ഞത് രജിത് കുമാറിനെയും വീണ നായരെയുമാണ്. മോഹന്‍ലാല്‍ വന്ന ഭാഗത്തിന് ശേഷം രജിത് കുമാര്‍ തന്റെ രീതി മാറ്റിയിരിക്കുകയാണ്, ഇഷ്!ടം പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ് നിലനില്‍ക്കാന്‍ വേണ്ടിയെന്ന് രേഷ്!മ പറഞ്ഞു. രഘു പറഞ്ഞത് രജിത് കുമാറിനെയും പരീക്കുട്ടിയെയുമാണ്. രജിത് കുമാര്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുകയാണെന്നും രഘു പറഞ്ഞു. പരീക്കുട്ടിക്ക് പെട്ടെന്ന് മാനസിക ബുദ്ധിമുട്ടുണ്ടാകുകയും പെരുമാറുന്നത് കണ്ടപ്പോള്‍ പേടി തോന്നിയെന്നും രഘു പറഞ്ഞു. അവന്റെ സ്വഭാവത്തെ കുറിച്ചല്ല പറയുന്നത്. രാത്രിയില്‍ അവന്‍ കണ്ണ് തുറന്ന് കിടക്കുന്നു. പെട്ടെന്ന് വീട്ടുകാരെ ഓര്‍മ്മ വന്നു എന്നാണ് പറഞ്ഞത്. കണ്ടപ്പോള്‍ പേടി തോന്നി. ആത്മാര്‍ഥ സുഹൃത്തിന്റെ പേര് പറയുന്നത് വിഷമമാണ്. പക്ഷേ പരീക്കുട്ടിയുടെ പേര് പറയുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ അവന്റെ മാനസിക അവസ്ഥ ബുദ്ധിമുട്ടാകുകയേ ഉള്ളൂവെന്നതു കൊണ്ടാണ് പറയുന്നത് എന്നും രഘു പറഞ്ഞു. തെസ്!നി ഖാനെയും വീണ നായരെയുമാണ് എലീന പറഞ്ഞത്. പ്രദീപ് ചന്ദ്രന്‍ രജിത് കുമാറിനെയും അലസാന്‍ഡ്രയെയും ആണ് പറഞ്ഞത്. നിലനില്‍ക്കാന്‍ വേണ്ടി ഓരോ തവണയും വ്യക്തിത്വം മാറ്റിപ്പിടിക്കുകയാണ്, അദ്ദേഹത്തോടുള്ള ബഹുമാനത്തോടെയാണ് പറയുന്നുവെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. ഇതോടെ ഇക്കുറി നോമിനേഷന്‍ ലഭിച്ച് എലിമിനേഷനില്‍ എത്തിയവര്‍ പരീക്കുട്ടി, തെസ്‌നി, സാന്‍ഡ്ര, രജിത്ത്, സുരേഷ്, രേഷ്മ, വീണ നായര്‍, എലീന, തെസ്‌നി ഖാന്‍ എന്നിവരായി മാറി. ഇവരില്‍ ആരാകും പുറത്തുപോകുക എന്ന ആകാഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.