ബിഗ് ബോസ് വീട്ടിലെ സാഹചര്യങ്ങള്‍ പൊരുത്തപ്പെടാതെയും സജീവമല്ലാത്തവരെയും കഴിവുകള്‍ പുറത്തെടുക്കാത്തവരെയും നാമനിര്‍ദ്ദേശം ചെയ്യാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ആദ്യ ഊഴം വീണയ്ക്കായിരുന്നു. ദയ അശ്വതിയെയും ജസ്‌ലയെയുമായിരുന്നു വീണ നാമനിര്‍ദ്ദേശം ചെയ്തത്. ബിഗ് ബോസ് വീട്ടിലെ സാഹചര്യങ്ങളോട് ദയ അശ്വതിക്ക് പൊരുത്തപ്പെടാനാകുന്നില്ല. തന്റെ ഒന്നുരണ്ട് ആശയങ്ങളോട് യോജിക്കാതെ വരുന്നയാള് ജസ്‌ല തന്നെയാണ്. ഇനി മുന്നോട്ടുപോകുമ്പോഴും അറിയാതെ തന്നെ താനും ജസ്‌ലയും തമ്മില്‍ തെറ്റും. വ്യക്തിപരമായി ആ കുട്ടിയോട് ഒന്നുമില്ല എന്നും വീണ നോമിനേറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു.
പ്രദീപ് ചന്ദ്രനെയും രേഷ്മയെയുമാണ് അലസാന്‍ഡ്ര നാമനിര്‍ദ്ദേശം ചെയ്തത്. സജീവമല്ലാതെ നില്‍ക്കുന്ന, ഫേയ്ക്ക് ആളാണ് പ്രദീപ് ചന്ദ്രന്‍. രേഷ്മയും അതുപോലെ തന്നെ. അടുത്ത സുഹൃത്തായിരുന്നു, പക്ഷേ ഉണ്ടായ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അലസാന്‍ഡ്ര പറഞ്ഞു.. ദയ അശ്വതിയെയും വീണയെയുമാണ് എലീന നാമനിര്‍ദ്ദേശം ചെയ്തത്. ദയ അശ്വതി നിസ്സാര കാര്യത്തിന് കരയും, വീണയെ ശരിക്കും തനിക്ക് മനസ്സിലായിട്ടില്ല എന്നും എലീന പറയുന്നു. വീണയെയും പ്രദീപ് ചന്ദ്രനെയും ജസ്‌ല നാമനിര്‍ദ്ദേശം ചെയ്തു. വീണ വെറുതെ വിഷയമുണ്ടാക്കുന്നുവെന്നും ഒരു വിഷയത്തിലും അഭിപ്രായം പറയാത്തയാളാണ് പ്രദീപ് ചന്ദ്രനെന്നും ജസ്‌ല പറഞ്ഞു.
പ്രദീപ് ചന്ദ്രനെയും വീണയെയും ആണ് രഘു നാമനിര്‍ദ്ദേശം ചെയ്തത്. ദയ അശ്വതിയെ പരിചയമുള്ള കാര്യം പ്രദീപ് ചന്ദ്രന്‍ മറച്ചുവെച്ചത് ദുരൂഹമായ കാര്യമാണ്. വീണയും ജസ്‌ലയും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടുപേരുടെയും കാര്യങ്ങള്‍ തനിക്ക് ബാധിക്കുന്ന കാര്യമല്ല. പക്ഷേ കേരളം ചിന്തിക്കുന്നത് താന്‍ ചിന്തിക്കുന്നത് എന്ന് വീണ പറഞ്ഞതിന്റെ ലോജിക് തനിക്ക് മനസ്സിലാകുന്നില്ല. ഫെമിനിസ്റ്റുകളില്‍ വളരെ കുറച്ചുപേര് മാത്രമേ ഫേയ്ക്ക് ഉള്ളൂ. ബാക്കിയുള്ളവര്‍ പാര്‍ശ്വവത്ക്കരിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്, അവരെ മൊത്തം ആക്ഷേപിച്ചതിന് വീണയെ നാമനിര്‍ദ്ദേശം ചെയ്യുന്നുവെന്നും രഘു പറഞ്ഞു. ജസ്‌ലയെയും ദയ അശ്വതിയെയുമാണ് പാഷാണം ഷാജി നാമനിര്‍ദ്ദേശം ചെയ്തത്. സുജോയെയും ദയെയുമാണ് മഞ്ജു പത്രോസ് നാമനിര്‍ദ്ദേശം ചെയ്തത്.
പ്രദീപ് ചന്ദ്രനെയും പാഷാണം ഷാജിയെയും ദയ അശ്വതി നാമനിര്‍ദ്ദേശം ചെയ്തു. ദയയെയും രഘുവിനെയുമാണ് ആര്യ നാമനിര്‍ദ്ദേശം ചെയ്തത്. രഘു പറയുന്നതില്‍ അധികവും ഗ്യാസ് ആണ് എന്നാണ് തനിക്ക് തോന്നിയത് എന്നും കുഴിമടിയനാണെന്നുമാണ് തനിക്ക് തോന്നിയത് എന്നും ആര്യ പറഞ്ഞു. ഫുക്രു രേഷ്മയെയും ദയ അശ്വതിയെയുമാണ് രേഷ്മ നാമനിര്‍ദ്ദേശം ചെയ്തത്. ഫുക്രുവിനെയും ദയ അശ്വതിയെയുമാണ് രേഷ്മ നാമനിര്‍ദ്ദേശം ചെയ്തത്. പ്രദീപ് ചന്ദ്രന്‍ നാമനിര്‍ദ്ദേശം ചെയ്തത് അലസാന്‍ഡ്രയെയും ദയ അശ്വതിയെയുമാണ് പ്രദീപ് ചന്ദ്രന്‍ നാമനിര്‍ദ്ദേശം ചെയ്തു. പ്രദീപ് ചന്ദ്രനെയും രേഷ്മയെയുമാണ് സുജോ നാമനിര്‍ദ്ദേശം ചെയ്തത്. പ്രദീപ് ചന്ദ്രനെയും രേഷ്മയെയുമാണ് രജിത് ചന്ദ്രന്‍ നാമനിര്‍ദ്ദേശം ചെയ്തത്. എവിക്ഷന്‍ പ്രക്രിയയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് കിട്ടിയ വോട്ടും ബിഗ് ബോസ് പ്രഖ്യാപിച്ചു. ജസ്‌ല 2, വീണ 3,രേഷ്മ 4,പ്രദീപ് ചന്ദ്രന്‍ 6, ദയ അശ്വതി 8 എന്നിങ്ങനെയായിരുന്നു വോട്ടുകള്‍. അതേസമയം ഇക്കുറി വീണ പുറത്താകുമെന്നാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. വന്നിട്ട് ഒരാഴ്ച ആയതിനാല്‍ ജെസ്ലയും ദയയും സേഫാകുമെന്നും. രേഷ്മയും പ്രദീപും ലൗ ട്രാക്കായതിനാല്‍ രക്ഷപ്പെടുമെന്നും പിന്നെ പുറത്തുപോകുക വീണയായിരിക്കുമെന്നുമാണ് ചര്‍ച്ച നടക്കുന്നത്.