Latest News

ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിട്ടുണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി രജിത് കുമാര്‍

Malayalilife
ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിട്ടുണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി  രജിത് കുമാര്‍

ബിഗ്‌ബോസ് ഷോയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച ആളാണ് രജിത്ത് കുമാര്‍. അത്രയേറെ ജനപിന്തുണയാണ് ബിഗ്‌ബോസ് രജിത്തിന് നേടികൊടുത്തത്. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ തനിക്ക് സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത് എന്ന് വരുന്ന കമന്റുകള്‍ക്ക് മറുപടിയുമായാണ് രജിത് കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  അമൃത സുരേഷിനൊപ്പമുള്ള ലൈവ് വീഡിയോയില്‍ എത്തിയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. ലാലേട്ടന്‍ തന്റെ രണ്ട് സിനിമകളില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞിരുന്നു. ആ രണ്ട് സിനിമകളുടേയും വര്‍ക്ക് കഴിഞ്ഞു.  ദിലീപ്, ജയസൂര്യ ചിത്രങ്ങളില്‍ നിന്നൊക്കെ ഓഫര്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും കൊറോണ ആയതു കൊണ്ട് നടന്നില്ല. എന്നാല്‍ അടുത്ത ഇടയ്ക്ക് തനിക്ക് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുകയാണെന്നും അത് കൊണ്ടാണ് ഈ ഫീല്‍ഡില്‍ കയറാന്‍ പറ്റാത്തത് എന്ന പ്രചാരണവും താന്‍ കേട്ടിരുന്നു.

എല്ലാ ശക്തികളിലും വിശ്വസിക്കുന്ന ആളായത് കൊണ്ട് തന്നെ ഇതിനെ താന്‍ പൂര്‍ണമായും തള്ളി കളയുന്നില്ല. ഒരാള്‍ തകരാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട എന്നും രജിത് കുമാര്‍ പറഞ്ഞു.

big boss fame rajith kumar replay for the controversies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക