അനശ്വര കലാകാരന്‍ ബാലബാസ്‌കറിന് ആദരമര്‍പ്പിച്ച് അനന്തപുരിയില്‍ പ്രിയകൂട്ടുകാരന്റെ സംഗീതാര്‍ച്ചന. ബാലുവിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലക്ഷകണക്കിനാളുകള്‍ ഒഴുകിയെത്തി. സ്റ്റീഫന്‍ ദേവസ്സിയിലൂടെയാണ് ബാലുവിന്റെ നാദം സദസിലിലേക്കത്തിയത്.
'ബാലഭാസ്‌കര്‍ സ്മൃതി' എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് പരിപാടി നടന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണ ശേഷം ആദ്യമായാണ് അച്ഛന്‍ സികെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എകെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് സ്റ്റീഫന്‍ ദേവസി എത്തിയത്.
കീബോര്‍ഡില്‍ മാന്ത്രികത തീര്‍ത്ത സ്റ്റീഫന്‍ ദേവസ്സിയും വയലിനില്‍ വിസ്മയം തീര്‍ക്കാന്‍ ബാലഭാസ്‌കറും ഒരുമിച്ചായിരുന്നു സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കാറുള്ളത്. ഇരുവരും ഉണ്ടെന്നറിഞ്ഞാല്‍ പരിപാടിക്ക് ജനങ്ങള്‍ ഒഴുകിയെത്താറുണ്ട്. ഇത്തവണ ബാലു ഇല്ലെങ്കിലും സ്റ്റീഫനിലൂടെ ബാലുവിനെ കാണാനായിരുന്നു ജനങ്ങള്‍ എത്തിയത്.
ലക്ഷ്മിയെ തനിച്ചാക്കി ബാലുവും മകള്‍ ജാനിയും യാത്രയായപ്പോള്‍ എല്ലാവരുടെയും ഉള്ളില്‍ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ച് ആലോചിച്ചായിരുന്നു. എന്നാല്‍ ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.