ആര്യ ബഡായിയുടെയും സിബിന്‍ ബെഞ്ചമിന്റെയും വിവാഹം ആഘോഷമായാണ് നടത്തിയത്. വിവാഹ നിശ്ചയം മുതല്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ റിസപ്ഷന്‍ വരെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.ഇതിനിടെ, ഇരുവരുടെയും മെഹന്ദി, സംഗീത് ചടങ്ങുകളുടെ വീഡിയോകളും തരംഗമായിരുന്നു. സംഗീത് ചടങ്ങില്‍ ആര്യയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഖുഷി സിബിനെക്കുറിച്ചു പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്
''എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് മമ്മി നോക്കുന്നത്. എല്ലാവരേയും ചിരിപ്പിക്കുന്ന മമ്മിയെ മാത്രമെ നിങ്ങള്‍ക്ക് അറിയൂ. എന്നാല്‍ എന്റെ മമ്മി ഒരു ഭയങ്കരി കൂടിയാണ്. ഭയങ്കരിയായ എന്റെ മമ്മിയുടെ മനസില്‍ പെട്ടന്നൊന്നും എല്ലാവര്‍ക്കും കയറാന്‍ പറ്റില്ല. സ്നേഹം കൊണ്ടു മാത്രമേ പറ്റൂ. അങ്ങനെ കയറിപ്പറ്റിയ കുറച്ച് സുഹൃത്തുക്കളുടെ കൂട്ടത്തില്‍ നമ്മുടെ കഥയിലെ ഹീറോയുണ്ടായിരുന്നു. എന്റെ സ്വന്തം ഡാഡി. ഒരു വട്ടം എന്റെ ഡാഡിയോട് സംസാരിച്ചവരാരും പിന്നെ അദ്ദേഹത്തെ മറക്കുകയില്ല. ഡാഡി വന്നശേഷം മമ്മിയുടെ എല്ലാ പ്രശ്നങ്ങളിലും ഡാഡി മമ്മിയെ ചേര്‍ത്തു പിടിച്ചു.
ഡാഡിയുടെ ലൈഫിലെ എല്ലാ അഡ്വഞ്ചേഴ്സും മമ്മിക്ക് അറിയാം. മമ്മിയുടെ ജീവിതത്തിലെ എല്ലാ ട്വിസ്റ്റുകളും ഡാഡിക്കും അറിയാം. ഒരു കംപ്ലീറ്റ് ഹാപ്പി ഫാമിലി എന്നതാണ് മമ്മിയുടെ സ്വപ്നമെന്ന് എനിക്ക് അറിയാം. അത് തന്നെയായിരുന്നു ഡാഡിയുടേയും ഡ്രീം. ഇവരുടെ വിവാഹം എന്റെ മാനിഫെസ്റ്റേഷനാണ്.
മമ്മിയുടെ ബെസ്റ്റ്ഫ്രണ്ടില്‍ നിന്നും എന്റെ ഡാഡിയായി മാറാന്‍ ഡാഡിക്ക് അധികം സമയം എടുത്തില്ല.മമ്മിയുടെ ലോകമായിരുന്നു എപ്പോഴും എന്റെ ലോകം. പിന്നെ എപ്പോഴാണ് ആ ലോകത്ത് എന്റെ ഡാഡി എന്റെ എല്ലാമായി മാറിയതെന്ന് എനിക്ക് അറിയില്ല. മമ്മിയോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഞാന്‍ ഡാഡിയോട് പറയാന്‍ തുടങ്ങി. അതുപോലെ ഡാഡി എന്റെ അടുത്ത് പറയുന്ന കുറേ സീക്രട്ട്സുമുണ്ട്. ഞാന്‍ ഡാഡിയുടെ ഗേളാണ്. ഒരു പൊടിക്ക് ലേശം സ്നേഹക്കൂടുതല്‍ ഡാഡിയോടാണ്. ഡാഡി ഇല്ലാത്ത ലൈഫ് ഇനി ഖുഷിക്ക് ചിന്തിക്കാന്‍ പറ്റില്ല. മമ്മി എനിക്ക് ജീവിതത്തില്‍ തന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം ഡാഡിയാണ്'', എന്നാണ് സംഗീത് ആഘോഷത്തിനിടെ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ ഖുഷി സിബിനെപ്പറ്റി പറഞ്ഞത്. തമാശയും സ്നേഹവുമെല്ലാം കലര്‍ന്ന ഖുഷിയുടെ വാക്കുകളെ കയ്യടികളോടെയാണ് അതിഥികള്‍ സ്വീകരിച്ചത്.
ഇതിനിടെ ആര്യ ഏറ്റവും ഒടുവില്‍ നല്കിയ അഭിമുഖത്തില്‍ കുടുംബ കോടതികള്‍ സ്ത്രീകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അവസരം ലഭിച്ചാല്‍ ആദ്യ പരിഗണന ഇതിനായിരിക്കുമെന്നും വ്യക്തമാക്കി. സിബിന്‍ ബെഞ്ചമിനുമായുള്ള വിവാഹശേഷം നല്‍കിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നുപറച്ചില്‍.
വിവാഹമോചന കേസുകളില്‍ അഭിഭാ?ഗര്‍ പലപ്പോഴും തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അവര്‍ കുറ്റപ്പെടുത്തി. 'എന്തായാലും ഡിവോഴ്‌സ് കിട്ടും, കൊടുത്തതിലും കൂടുതല്‍ സ്വര്‍ണവും പണവും വാങ്ങിത്തരാമെന്ന് പറഞ്ഞ് എന്റെ വക്കീല്‍ എന്നെക്കൊണ്ട് പലതും ചെയ്യിപ്പിച്ചു. പക്ഷേ, ഒടുവില്‍ കുറ്റബോധം തോന്നി ഞാന്‍ അതില്‍ നിന്ന് പിന്മാറി,' ആര്യ പറഞ്ഞു.
ഡിവോഴ്‌സ് പേപ്പറുകള്‍ എഴുതുമ്പോള്‍ കേസ് ശക്തമാക്കാനായി അഭിഭാ?ഗര്‍ പലതും കൂട്ടിച്ചേര്‍ക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ക്ലയിന്റുകള്‍ക്ക് അറിയാറില്ല. അത്തരം ചില കാര്യങ്ങള്‍ വായിച്ചപ്പോള്‍ താന്‍ ഒരു മനുഷ്യസ്ത്രീയാണോ എന്ന് പോലും സംശയിച്ചുപോയെന്നും അവരുടെ വാക്കുകളില്‍ അതിക്രമം നിറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.