അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം 'മഫ്തി പോലീസ്' ടീസര്‍ പുറത്ത്

Malayalilife
 അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം 'മഫ്തി പോലീസ്' ടീസര്‍ പുറത്ത്

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ രചിച്ചു സംവിധാനം ചെയ്ത  'മഫ്തി പോലീസ്' ടീസര്‍ പുറത്ത്. ജി എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ബ്ലഡ് വില്‍ ഹാവ് ബ്ലഡ്' എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

നിയമത്തെ നീതിയാല്‍ മറികടക്കാം, നീതിയെ ധാര്‍മികത കൊണ്ട് മറികടക്കാം, എങ്കിലും അന്തിമ കണക്കുകൂട്ടലില്‍ ധാര്‍മികത മാത്രമേ വിജയിക്കൂ എന്ന സിദ്ധാന്തത്തില്‍ ഊന്നിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അര്‍ജുനന്റെ ആക്ഷന്‍ മികവും, ഐശ്വര്യ രാജേഷിന്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസര്‍ കാണിച്ചു തരുന്നു. സസ്പെന്‍സിനൊപ്പം വൈകാരികമായ തീവ്രതയും ഉള്‍പ്പെടുത്തിയ ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്. 

ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍. തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ,  ട്രെയ്ലര്‍, റിലീസ് തീയതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

കോ പ്രൊഡ്യൂസര്‍- ബി വെങ്കിടേശന്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - രാജ ശരവണന്‍, ഛായാഗ്രഹണം- ശരവണന്‍ അഭിമന്യു, സംഗീതം- ഭരത് ആശീവാഗന്‍, എഡിറ്റിംഗ്- ലോറന്‍സ് കിഷോര്‍, ആര്‍ട്ട്- അരുണ്‍ശങ്കര്‍ ദുരൈ, ആക്ഷന്‍- കെ ഗണേഷ് കുമാര്‍, വിക്കി, ഡയലോഗ്- നവനീതന്‍ സുന്ദര്‍രാജന്‍, വരികള്‍- വിവേക്, തമിഴ് മണി, എം സി സന്ന, വസ്ത്രാലങ്കാരം- കീര്‍ത്തി വാസന്‍, വസ്ത്രങ്ങള്‍- സെല്‍വം, മേക്കപ്പ്- കുപ്പുസാമി, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- എം സേതുപാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി സരസ്വതി, സ്റ്റില്‍സ്- മിലന്‍ സീനു, പബ്ലിസിറ്റി ഡിസൈന്‍- ദിനേശ് അശോക്, പിആര്‍ഒ- ശബരി

Read more topics: # മഫ്തി
Mufti Police Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES