ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരാവുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തു. അവന്തിക എന്ന മകളും ഇരുവര്‍ക്കുമുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയക്കാറുണ്ട്. പാപ്പു പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ അമൃത പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പാപ്പുവിന്റെ പിറന്നാള്‍. പിറന്നാള്‍ ആഘോഷചിത്രങ്ങളും വീഡിയോയും അമൃത പങ്കുവച്ചിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ കാത്തിരിക്കുന്ന മറ്റൊരു സന്തോഷം അമൃത പങ്കുവച്ചിരിക്കുകയാണ്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗിങ്ങും സ്റ്റേജ് പരിപാടികളുമായി തിരക്കിലാണ് താരം.
വ്‌ളോഗിലൂടെ അമൃതയുടെ മകള്‍ അവന്തിക എന്ന പാപ്പുവിനെയും ആരാധകര്‍ക്ക് അറിയാം. അവന്തികയുടെ ഓണാഘോഷച്ചിത്രങ്ങളും പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും അമൃത പങ്കുവച്ചിരുന്നു. അമൃതയ്‌ക്കൊാപ്പം പാട്ടുപാടുന്ന നിരവധി വീഡിയോകള്‍ അമൃത പങ്കുവച്ചിരുന്നു. അമ്മയ്ക്ക് പിന്നാലെ അവന്തികയും ഗായികയാവുകയാണോ എന്നാണ് ആരാധകര്‍ ചോദിച്ചത്. ഇപ്പോള്‍ ഇത്തവണത്തെ മഹാനവമിക്ക് പാപ്പുവും പാട്ടില്‍ തുടക്കം കുറിക്കുകയാണ്. അമൃതയാണ് പാപ്പുവിന്റെ ചിത്രം പങ്കുവച്ച വിവരം പങ്കുവച്ചത്. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ പാപ്പു എന്നോടൊപ്പം പാട്ടിന്റ വഴിയിലെക്ക് എത്തുകയാണ്. ഇത്തവണത്തെ മഹാനവമിയില്‍ മൂകാംബിക അമ്പലത്തില്‍. ഞങ്ങള്‍ ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയാണെന്നും താരം കുറിക്കുന്നുണ്ട്.