Latest News

മലയാളം വളരെ ബുദ്ധിമുട്ടാണ് മനസിലാക്കിയെടുക്കാന്‍; ഒരു ബ്രേക്ക് ആഗ്രഹിക്കുന്നവര്‍ കേരളത്തില്‍ വരണം; അല്ലിയുടെയും ദേവന്റെയും കേരളത്തിലെ ഇഷ്ട ഭക്ഷണങ്ങള്‍; പ്രണയം; ആരോടും പറയാത്ത രഹസ്യങ്ങളുമായി താരങ്ങള്‍....

പി.എസ്.സുവര്‍ണ്ണ, എം.എസ്.ശംഭൂ
മലയാളം വളരെ ബുദ്ധിമുട്ടാണ് മനസിലാക്കിയെടുക്കാന്‍; ഒരു ബ്രേക്ക് ആഗ്രഹിക്കുന്നവര്‍ കേരളത്തില്‍ വരണം; അല്ലിയുടെയും ദേവന്റെയും കേരളത്തിലെ ഇഷ്ട ഭക്ഷണങ്ങള്‍; പ്രണയം; ആരോടും പറയാത്ത രഹസ്യങ്ങളുമായി താരങ്ങള്‍....

ല്ലിയാമ്പല്‍ സീരിയലിലെ ദോവന്റെയും അല്ലിയുടെയും ഇന്റെര്‍വ്യൂ രണ്ടാം ഭാഗം..

അഭിനയത്തിലേക്കുള്ള അരങ്ങേറ്റം? 

പല്ലവി : ഞാന്‍ അതിന് നന്ദി പറയുന്നത് സക്കറിയ സാറിനാണ്. എന്റെ കരിയറില്‍ ആദ്യമായി അദ്ദേഹമാണ് ഒരു അഭിനേത്രിയാവാനുള്ള അവസരം തന്നത്. ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഈ ഇന്‍ഡസ്ട്രിയില്‍ വരുമെന്നോ, ആക്ട്രസ് ആവുമെന്നോ ഒന്നും. ഇപ്പോള്‍ അഭിനയം എന്റെ പാഷനും പ്രൊഫഷനുമെല്ലാമായി മാറിയിരിക്കുകയാണ്. ചിലപ്പോള്‍ ഞാനൊരു ആക്ടറായി തന്നെ മുന്നോട്ട് പോവും. അഭിനയം കണ്ടിന്യൂ ചെയ്യും..

കുടുംബം?

പല്ലവി : എന്റേത് ഒരു ചെറിയ കുടുംബമാണ്. ഒരു ചേട്ടനുണ്ട്. അനിയനല്ല പക്ഷേ കണ്ടാല്‍ അനിയനെപോലെ തോന്നു. എന്റെ അച്ഛന്റെ പേര് ഗംഗാധരയ്യ എന്നാണ്. അമ്മ ലക്ഷ്മി. ചേട്ടന്റെ പേര് പ്രശാന്ത്. പിന്നെ ഞാന്‍ പല്ലവി...
ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വല്ലപ്പോഴും മാത്രമാണ് കാണുന്നത്. അതും കുറച്ച് സമയം. കാരണം എന്റെ അച്ഛനും അമ്മയും ജോലിക്ക് പോയാല്‍ രാത്രിയാവും എത്തുമ്പോള്‍. അതുപോലെ തന്നെ ഞാന്‍ എന്റെ അമ്മയുമായാണ് ഷൂട്ടിന് പോവുന്നത്. കേരളം, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ അങ്ങനെ എവിടെയാണെങ്കിലും കൂടെ അമ്മ ഉണ്ടാകും. ദിവസവും ഷൂട്ടിന് കൂടെ വരും. കാരണം എനിക്ക് കുറച്ച് ഹെല്‍ത്ത് ഇഷ്യൂസ് ഉണ്ട്. എന്റെ ഇടത് മുട്ടിന്റെ സര്‍ജറി കഴിഞ്ഞതാണ്. ഔട്ട് ഡോര്‍ ഷൂട്ട് കാരണം സംഭവിച്ചതാണ്. അങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ബാംഗ്ലൂരില്‍ പ്രൊഡക്ഷന്‍ ക്യാബില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമല്ല. അതുകൊണ്ട് ഞാന്‍ എന്റെ കാര്‍ ഓടിച്ചാണ് ദിവസവും ഷൂട്ടിന് പോവാറുള്ളത്. പിന്നെ എന്റെ കൂടെ എനിക്ക് ഒരു ബലമായി അമ്മ എപ്പോഴും ഉണ്ടാവും. പിന്നെ അമ്മ എനിക്ക് ഒരു സുഹൃത്തിനെ പോലെയാണ്. അതുകൊണ്ട് തന്നെ ഹേയ് എന്തെടുക്കുകയാണ്, എവിടെയാണ് പോവുന്നത്. എന്നൊക്കെ ചോദിക്കും. പക്ഷെ വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. ഇങ്ങനെയാണ് എന്റെ ഒരു ടോണ്‍. എന്നെ നന്നായി അറിയുന്നവര്‍ക്ക് മനസിലാവും ഞാന്‍ എന്ത് രീതിയിലാണ് അമ്മയോട് സംസാരിക്കുന്നതെന്ന്. എനിക്കും അമ്മയ്ക്കും ഒരുപാട് സമയം ഇവിടെ കിട്ടാറുണ്ട്. 15 മുതല്‍ 30 വരെയാണ് ഇവിടെ ഷൂട്ട് ഉണ്ടാവുക. ബാംഗ്ലൂര്‍ ആണെങ്കില്‍ 7-8 ദിവസമായിരിക്കും ഷൂട്ട് ഉണ്ടാവുക. അപ്പോഴാണ് എനിക്ക് എന്റെ അച്ഛനോടും ചേട്ടനോടും സംസാരിക്കാന്‍ പറ്റുന്നത്. 

കേരളത്തിലെ പല്ലവിയുടെ ഇഷ്ടങ്ങള്‍?

പല്ലവി : കേരളം ദൈവത്തിന്റെ നാടാണ്. വളരെ മനോഹരമായ സ്ഥലമാണ്. ആരാണെങ്കിലും അവര്‍ക്ക് ഒരു ബ്രേക്ക് വേണമെങ്കില്‍ അവര്‍ കേരളമാവും തിരഞ്ഞെടുക്കുക. സോ ഞങ്ങള്‍ വളരെ ലക്കിയാണ് ഷൂട്ടിനായി എല്ലാ മാസവും ഇവിടേക്ക് വരാന്‍ പറ്റുന്നുണ്ടല്ലോ. എനിക്ക് ആകെയുള്ള പ്രശ്നം എന്താണെന്ന വെച്ചാല്‍ എനിക്ക് കോക്കനട്ട് ഓയില്‍ പറ്റില്ല, അലര്‍ജിയാണ് എന്നതാണ്. അതോടൊപ്പം തന്നെ സീ ഫുഡും പറ്റില്ല. അതുകൊണ്ട എനിക്ക് മുട്ടയും ചിക്കനുമാണ് ഇഷ്ടം. പക്ഷെ എനിക്ക് ദിവസവും കഴിക്കാന്‍ പറ്റില്ല. തിങ്കളാഴ്ചയും, വ്യാഴാഴ്ചയും ഞാന്‍ നോണ്‍വെജ് കഴിക്കില്ല. കേക്ക് പോലും കഴിക്കില്ല. പിന്നെ എനിക്ക് ചോക്ലേറ്റ് ഒരുപാട് ഇഷ്ടമാണ്.അത് ആര്‍ക്കും ഷെയര്‍ ചെയ്യാന്‍ ഇഷ്ടമല്ല. എന്റെ ബാഗില്‍ എപ്പോഴും ചോക്ലേറ്റ്സ് ഉണ്ടാവും. വിശക്കുമ്പോള്‍ ആദ്യം ചോക്ലേറ്റ് എടുത്ത് കഴിക്കും. പിന്നെ ഇത്രയും മനോഹരമായ സ്ഥലത്ത് വരാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. ഹൗസ് ബോട്ട്സ് ഇഷ്ടമാണ്. ഇറ്റ്സ് സോ നൈസ്. കാരണം അല്ലിയുടെ വീടിന് മുന്നില്‍ കായലാണ്. അതുകൊണ്ട് ദിവസവും ഹൗസ്ബോട്ട് കാണാം. അതില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ എനിക്ക് വെള്ളം പേടിയാണ്. ചെറുപ്പം മുതലേ എനിക്ക് വാട്ടര്‍ ഫോബിയ ഉണ്ട്. സോ എനിക്ക് നീന്താന്‍ അറിയില്ല. ജയ്ക്ക് നീന്താന്‍ അറിയാം. അതുകൊണ്ട് ഞാന്‍ ബോട്ടില്‍ നിന്ന് വീണാലും ജയ് എന്നെ രക്ഷിക്കുമെന്ന് ഉറപ്പാണ്....

കവിളത്തെ കാക്കപ്പുള്ളിയെക്കുറിച്ച്?

പല്ലവി : എല്ലാവരും ചോദിക്കുന്ന കാര്യമാണ് ഇത്. ഈ മറുക് എന്റെ ബെര്‍ത്ത് മാര്‍ക്കാണ്. ചെറുപ്പം മുതലേ ഉണ്ട്. പിന്നെ കവിളിന്റെ സൈഡില്‍ ഒരു മറുക് ഉണ്ട്. അത് കൂടാതെ മൂക്കിലും, ചുണ്ടിന് മുകളിലും, കവിളിലും, നെറ്റിയിലും എല്ലാം മറുക് ഉണ്ട്. എനിക്ക് തോന്നുന്നത് താടിയില്‍ ഉള്ള മറുകാണ് കൂടുതല്‍ ഹൈലൈറ്റെന്ന്. സോ ദിസ് ഈസ് ദി റിയല്‍ വണ്‍..

അല്ലിയാമ്പലിലേക്കുള്ള ജയ്യുടെ വരവ്? 

ജയ് :  ആദ്യം എന്നോട് ഈ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വേറെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. കാരണം ജീവിതത്തിലും ഞാന്‍ ഹനുമാന്‍ ഭക്തനാണ്. സീരിയലിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി ഇത് എനിക്ക് വേണ്ടിയുള്ള വേഷമാണെന്ന്. അതുകൊണ്ട് ഞാന്‍ അപ്പോള്‍ തന്നെ ഒക്കെ പറഞ്ഞു. അതുകഴിഞ്ഞ് ഇവിടെ വന്നപ്പോഴാണ് ഞാന്‍ മുഴുവനായും കഥയെക്കുറിച്ച് അറിഞ്ഞത്. ഇവിടെ വരാനുള്ള പ്രധാന കാരണം ഹനുമാനാണ്. ഐ ലൗ ഹനുമാന്‍. 

അല്ലിയാമ്പല്‍ ജോഡി വീണ്ടുമെത്തുമോ?

ജയ് : എനിക്ക് എന്റെ പ്രേക്ഷകരെ മിസ് ചെയ്യാന്‍ താല്‍പര്യമില്ല. കാരണം ഞാന്‍ പറഞ്ഞല്ലോ എനിക്ക് ഇത്രയും സ്നേഹം വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. കണ്ടിട്ടില്ല, മാത്രമല്ല പ്രതീക്ഷിച്ചിട്ടുമില്ല. എന്റെ ഫാന്‍സ് ഗ്രൂപ്പില്‍ കൂറെ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണ്. അവര്‍ കുറച്ച് ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസം ഒരു വീഡിയോ എഡിറ്റ് ചെയ്ത് വിഷസ് അയക്കാന്‍ ഞാന്‍ ട്രൈ ചെയ്തതാണ് പക്ഷെ. അത് ചെയ്തുതീരാന്‍ ഒരു മണിക്കൂറാണ് വേണ്ടിവന്നത്. ആ ഗ്രൂപ്പില്‍ അവര്‍ ദിവസവും പത്ത് പതിനഞ്ച് വീഡിയോസ് ഇടും. ഒരു വീഡിയോ ചെയ്യാന്‍ എനിക്ക് ഒരു മണിക്കൂര്‍ സമയം എടുത്തെങ്കില്‍, അവരുടെ ലൈഫില്‍ അല്ലിക്കും ദേവനും അവര്‍ എത്രമാത്രം പ്രാധാന്യം തരുന്നുണ്ട്. ഞങ്ങളോട് ഉള്ള അവരുടെ സ്‌നേഹം കാണിക്കാന്‍ അവര്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട്. അത്രയും എഡിറ്റ് ചെയ്ത്. അതില്‍ പിന്നെ മ്യൂസിക് ഒക്കെ ആഡ് ചെയ്ത് പോസ്റ്റ് ചെയ്യാനൊക്കെ. ടിവിയില്‍ വരുന്നതിനെക്കാളും അതിനെ ഡെവലപ്പ് ചെയ്ത് വളരെ മനോഹരമായാണ് വീഡിയോസ് ചെയ്യുന്നത്. ആ വീഡിയോസെല്ലാം കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തോന്നും. ഞങ്ങള്‍ നന്നായി അഭിനയിക്കുമ്പോള്‍ നിങ്ങള്‍ അതിനെ അഭിനന്ദിച്ചാല്‍ അല്ലെങ്കില്‍ ഇങ്ങനെയൊക്കെ വീഡിയോസെല്ലാം ചെയ്യുമ്പോള്‍ ഞങ്ങളെ അത്് കൂടുതല്‍ ഇന്‍സ്പയര്‍ ചെയ്യും. നന്നായി തന്നെ ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നും. ഇങ്ങനെയുള്ള കോണ്‍ഫിഡന്‍സ്, എനെര്‍ജി തന്ന് നിങ്ങള്‍ എന്റെ കൂടെ ഉണ്ടെന്ന ധൈര്യം എനിക്ക് തരുന്നതില്‍ വളരെ സന്തോഷം. അതുകൊണ്ട് തന്നെ എനിക്ക് ആരെയും മിസ് ചെയ്യാന്‍ കഴിയില്ല. ഞാന്‍ മലയാളത്തിലേക്ക് തിരിച്ച് വരും. 

ജയ്യുടെ കുടുംബം?

ജയ് : ഫാമിലി എന്ന് പറഞ്ഞാല്‍ എനിക്ക് ഭാര്യയുണ്ട്. ഭാര്യയും അഭിനയിക്കുന്നുണ്ട്. അല്ലിയാമ്പല്‍ സീരിയലിലെ ആര്‍ച്ച എന്ന ക്യാരക്ടര്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേരും നല്ല തിരക്കാണ്. അവര്‍ ഇപ്പോള്‍ തമിഴില്‍ സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് കാണാന്‍ പോലും സമയം കിട്ടാറില്ല. അത്രയും തിരക്കായി പോയി. അല്ലിയാമ്പല്‍ സിരിയലിന്റെ ലൊക്കേഷനില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ ഹാപ്പിയാണ്. ഒരുമിച്ച് സമയം ചിലവഴിക്കാന്‍ കഴിയാറുണ്ട്. അതുകൊണ്ട് അല്ലിയാമ്പല്‍ ഞങ്ങള്‍ക്ക് സ്‌പെഷ്യല്‍ സീരിയലാണ്. 

വിവാഹത്തെ കുറിച്ച്?

ജയ് : പ്രണയ വിവാഹമായിരുന്നു. ഞാനും കീര്‍ത്തിയും തെലുങ്കില്‍ ഒരുമിച്ച് ഒരു സീരിയല്‍ ചെയ്തിരുന്നു. അങ്ങനെ പ്രണയത്തിലായി. ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസിലാക്കാന്‍ കഴിയുന്നത് കൊണ്ട് തന്നെ കല്ല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ കല്ല്യാണം ഒക്കെ കഴിഞ്ഞ് സന്തോഷമായി തന്നെ മുന്നോട്ട് പോവുന്നു. 

പഠനകാലം?

ജയ് : കോളേജെല്ലാം നല്ലതായിരുന്നു. പിന്നെ ഞാന്‍ സീ കെഡെറ്റ് കോപ്‌സ് പഠിക്കാന്‍ പോയി. ഇന്ത്യന്‍ നേവിയുടെ എന്‍സിസി പോലുള്ള ഒന്നാണ് സീ കെഡെറ്റ് കോപ്‌സ്. ഞാന്‍ അവിടെ പഠിച്ചിട്ടുണ്ട്. പിന്നെ എല്ലാം സാധാരണ പോലെ തന്നെ. ഡിഗ്രി കഴിഞ്ഞ് പഠനം നിര്‍ത്തി. പിന്നെ ആക്ടിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലൊക്കെ പോയി ആക്ടിങ്ങ് പഠിച്ചു. 

ജയ്യുടെ കേരളത്തിലെ ഇഷ്ടങ്ങള്‍?

ജയ് : കേരളത്തിലെ അറ്റ്‌മോസ്ഫിയര്‍ ഇഷ്ടമാണ്. ഈ പച്ചപ്പ് ഇഷ്ടമാണ്. സിറ്റിയൊക്കെ കണ്ട് കണ്ട് മടുത്തു. ട്രാഫിക്കും പൊല്യൂഷനുമാണ്. ഇവിടെ വരുമ്പോള്‍ സന്തോമാണ്. ഈ പച്ചപ്പില്‍ നിന്ന് നല്ല ഓക്‌സിജന്‍ കിട്ടും. അതൊക്കെയാണ് കൂടുതല്‍ ഇവിടെ ഇഷ്ടപ്പെടാന്‍ കാരണം. പിന്നെ ഞാന്‍ ലക്കിയാണ്. എന്റെ ക്യാരക്ടര്‍ എപ്പോഴും പാടത്താണ്. ഇതില്‍ എന്തൊക്കെയോ പുതുമ തോന്നുന്നു എനിക്ക്. സിറ്റിയില്‍ നിന്ന് ഇവിടെ വന്ന് ഷൂട്ട് ചെയ്യുമ്പോള്‍ സന്തോഷമാണ്. ആലപ്പുഴയിലെ കായല്‍, പച്ചപ്പ്, ആകാശം.. കൂടാതെ ഒരു ദിവസം ഒരു മഴയെങ്കിലും പെയ്യും. സോ ഐ ലൗ ദാറ്റ് ക്ലൈമെറ്റ്. പിന്നെ ഇവിടെയുള്ള ആളുകള്‍ സ്‌നേഹമുള്ളവരും ഫ്രണ്ട്‌ലിയുമാണ്. എനിക്ക് എവിടെയും ലഭിക്കാത്ത ഫാന്‍ ഫോളോയിങ്ങ് ഇവിടെ കിട്ടി. അവര്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇത് എന്നെ കേരളത്തില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇനി കേരളത്തില്‍ നിന്ന് സിനിമകളോ സീരിയലുകളോ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യാന്‍ തോന്നും. കാരണം ഇവിടെയുള്ളവര്‍ എന്നെ അംഗീകരിച്ചതാണ് അപ്പോള്‍ അവരെ ഇനിയും കൂടുതല്‍ എന്റെര്‍ടെയിന്‍ ചെയ്യിപ്പിക്കണം എന്ന് തോന്നും. ഇതൊക്കെയാണ് കേരളം ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍. 

കേരളവും കളരിയും?

ജയ് :  മാര്‍ഷ്വല്‍ ആക്ടുകളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ കളരി ടച്ചില്ലായിരുന്നു. പിന്നെ ഇവിടെ വന്നിട്ട് കളരി പ്രാക്ടീസ് ചെയ്തു. ഗുരുവായൂരിന്റെ അടുത്ത് ഒരു കളരി ക്ഷേത്രം ഉണ്ട്. അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ പ്രൊഫഷണല്‍ മാസ്റ്റേഴ്‌സൊക്കെ വന്നിട്ടുണ്ട്. അവര്‍ കുറച്ച് ടിപിസൊക്കെ പറഞ്ഞ് തന്നു. പ്രൊമോ ഷൂട്ടിന് മുമ്പാണ് ഗുരുവായൂരിലൊക്കെ ചെയ്തത്. അവിടെ ചെയ്തപ്പോള്‍ തന്നെ വടിവെച്ച് എങ്ങനെയാണ് ചെയ്യുന്നത്. പിന്നെ വടിയുടെ മുകളില്‍ കൂടെ കാലെടുക്കുന്നത് അതിന്റെ ടിപ്‌സൊക്കെയാണ് പറഞ്ഞ് തന്നത്. ഈ സീനുകളൊക്കെ കാണിച്ചിട്ടുണ്ട്. അതിന്റെ പ്രാക്ടീസൊക്കെ ചെയ്തു, പഠിച്ചു. എന്നുവെച്ചാല്‍ അതിന്റെ ബേസിക്‌സ് അറിയാം അത്രയേ ഉള്ളൂ. പക്ഷെ എനിക്ക് ആ ആര്‍ട്ട് മുഴുവനായും പഠിക്കണമെന്ന് ഉണ്ട്. സമയം കിട്ടിയാല്‍ എന്തായാലും പഠിക്കും. 

പ്രേക്ഷകരുടെ പ്രതികരണങ്ങള്‍?

പല്ലവി : ഒു ദിവസം അല്ലിയാമ്പലിന്റെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോവുന്ന സമയം ഒരു പെണ്‍കുട്ടി പേര് ഓര്‍ക്കുന്നില്ല. ആ കുട്ടി വന്ന് ഹായ് അല്ലി ടീച്ചര്‍ എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചും ഹായ് പറഞ്ഞു. എന്നിട്ട് ഉടനെ ദേവന്‍ സാര്‍ എവിടെയാണെന്ന് ചോദിച്ചു. ഞാന്‍ പെട്ടെന്ന് ഞെട്ടിപ്പോയി. എന്നിട്ട് ഞാന്‍ പറഞ്ഞു ഞാന്‍ ഇപ്പോള്‍ പല്ലവിയാണ് അല്ലി ടീച്ചറല്ല എന്ന്. പിന്നെ ദേവന്‍ കേരളത്തില്‍ ബിസിയാണെന്നും അതുകൊണ്ട് വിളിച്ച് സംസാരിച്ചോളൂ എന്ന് പറഞ്ഞു. അവര്‍ ഞങ്ങളെ സീരിയലിലെ കഥാപാത്രങ്ങളായി തന്നെയാണ് കാണുന്നത്. അത് ഒരുകണക്കിന് നല്ലതാണ്. 

ജയ് : സീരിയല്‍ ടിവി ചാനലില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ മൊബൈലിലാണ് കാണുന്നത്. അതുകൊണ്ട് തന്നെ റീച്ച് ആവുന്നത് അനുസരിച്ച് കോളുകളും, ഇന്‍സ്്റ്റഗ്രാമിലും. മെസെന്‍ജറിലുമെല്ലാം് മെസേജസും ഒക്കെ വരാറുണ്ട്. ചില ആപ്പുകളില്‍ സീരിയല്‍ കാണിക്കുന്നത് കൊണ്ട് മറ്റ് സ്റ്റേറ്റിലുള്ളവരും സീരിയല്‍ കാണാന്‍ തുടങ്ങി. ലോകത്തുള്ള മലയാളികളെല്ലാം ഈ സീരിയല്‍ കാണുന്നുണ്ട്. സന്തോഷമുണ്ട്, സീരിയല്‍ എല്ലാവരും കാണാന്‍ കാരണം തന്നെ ലൗ സ്‌റ്റോറിയായത് കൊണ്ടും, വ്യത്യസ്തമായ രീതിയില്‍ എടുക്കുന്നത് കൊണ്ടുമാണ്. അനര്‍ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ട്. ഇഷ്ടപ്പെടുന്നുണ്ട്. 

പ്രേക്ഷകരോട് പറയാനുള്ളത്?

പല്ലവി : എനിക്ക് കുറെ നാളുകളായി മലയാളം അറിയാം. പക്ഷെ തുറന്ന് പറയുകയാണെങ്കില്‍ ഞാന്‍ ഇപ്പോഴും ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഈ ഭാഷ മനസിലാക്കാന്‍. കാരണ ഈ ഭാഷ വളരെ ബുദ്ധിമുട്ടാണ് പഠിച്ചെടുക്കാന്‍. അതുകൊണ്ട് പരമാവധി ഈ ഭാഷ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെ എന്റെ ലിപ് സിങ്കാവുന്നത് കണ്ട് കുറെയാളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട് മലയാളി ആണോ എന്ന്. ഞാന്‍ മലയാളിയല്ല. പക്ഷെ മാക്‌സിമം ഡയലോഗുകള്‍ കൃത്യമായി പറയാന്‍ ശ്രമിക്കാറുണ്ട്. 

ജയ് : നിങ്ങള്‍ ഞങ്ങള്‍ക്ക് ഇത്രയും സ്‌നേഹം തരുമെന്നോ ഞങ്ങളെ സ്വീകരിക്കുമെന്നോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതിന് എല്ലാവര്‍ക്കും നന്ദി. കാരണം ഞങ്ങള്‍ ആദ്യമായാണ് മലയാളത്തില്‍ ഒരു സീരിയല്‍ ചെയ്യുന്നത്. അതിനെ പെട്ടെന്ന് നിങ്ങള്‍ സ്വീകരിച്ചു. എന്റെ ജീവിത്തില്‍ അല്ലിയാമ്പല്‍ എപ്പോഴും ബെസ്റ്റായിരിക്കും. ഫേവറേറ്റ് സീരിയലാക്കി. എല്ലാത്തിനും നന്ദി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നിങ്ങളുടെ സപ്പോര്‍ട്ടും സ്‌നേഹവും ഇനിയും വേണം.  
 

Read more topics: # alliyambal interview,# devan,# alli
alliyambal actors special interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES