നാലു വര്‍ഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയല്‍. സാധാരണ സീരിയലുകളില്‍ നിന്നും വേറിട്ട അവതരണവുമായി എത്തിയ ഉപ്പും മുളകിലും ഇപ്പോള്‍ താരം പാറുക്കുട്ടിയാണ്. മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളത് ഇപ്പോള്‍ ഒന്നര വയസ്സുകാരി പാറുക്കുട്ടിയ്്ക്കാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് പാറുക്കുട്ടി. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാ മത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി, പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന പാറുകുട്ടി കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്.
ജനിച്ച് നാലാം മാസം സ്‌ക്രീനിലേക്കെത്തിയ പാറുക്കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളിപ്രേക്ഷകര്‍ കണ്ടിരുന്നു. 150 ഓളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് പാറുക്കുട്ടിയെ തിരഞ്ഞെടുത്തത്. വീട്ടിലെ അഞ്ചാമത്തെ അംഗമായി പാറുക്കുട്ടി എത്തിയതോടെ പരമ്പര കൂടുതല്‍ ഹിറ്റാവുകയായിരുന്നു. വലിയ ഫാന്‍സ് പിന്തുണയുളള പാറുക്കുട്ടിയെ തേടി ആദ്യ അവാര്‍ഡ് എത്തിയിരിക്കയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പുരസ്‌കാരവും പിടിച്ച് നില്‍ക്കുന്ന അമേയയുടെ ചിത്രം വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുമായിരുന്നു ഉപ്പും മുളകിന്റെയും പൂമ്പാറ്റ കുഞ്ഞിന് അഭിനയ ജീവിതത്തിലെ ആദ്യ അംഗീകാരം കിട്ടിയത്. ഉപ്പും മുളകിന്റെ പൂമ്പാറ്റ പാറുക്കുട്ടിക്ക് സ്നേഹവായ്പ്പോടെ ഉപ്പു മുളകും എന്നെഴുതിയ അവാര്‍ഡും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന പാറുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തന്റെ കൈയിലിരിക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പ്രായം ആയിട്ടില്ലെങ്കിലും പാറുക്കുട്ടിയ്ക്ക് സമ്മാനം ലഭിച്ചതില്‍ ആരാധകര്‍ അതീവ സന്തോഷത്തിലാണ്. പുരസ്‌കാരം കൈകളില്‍ മുറുകെ പിടിച്ച് ഗമയില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന പാറുവിന്റെ ചിത്രങ്ങളും ഫോട്ടോസും വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.