എഷ്യാനെറ്റിലെ സിനിമാലയിലൂടെ എത്തി മലയാള പ്രേക്ഷകര്‍ക്ക് ഹാസ്യവസന്തം സമ്മാനിച്ച അഭിനേത്രിയാണ് തെസ്‌നിഖാന്‍. സിനിമയിലെ തെസിനിയുടെ പലകഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തുവെക്കാറുണ്ട്. കഴിഞ്ഞദിവസത്തെ കോമഡി സ്റ്റാര്‍ വേദിയില്‍ തെസ്‌നിഖാനായിരുന്നു അതിഥിയായി എത്തിയത്. തെസ്‌നിക്കായി സര്‍പ്രൈസ് വിവാഹ അഭ്യര്‍ത്ഥന ഒരുക്കി ജഗദീഷും റിമയും ഞെട്ടിച്ചാതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് തെസ്‌നിഖാന്‍ അതിഥിയായി എത്തിയത്. സ്‌കൂള്‍ അവധിയാകുന്നതോടെ കുട്ടികള്‍ തങ്ങളുടെ തറവാട് വീട്ടിലേക്ക് പോകുന്ന പോലെയാണ് ഞാന്‍ ഏഷ്യാനെറ്റിലേക്ക് വീണ്ടുംവരുന്നതെന്നും ഇതെനിക്ക് എന്റെ തറവാട് പോലെയാണുമായിരുന്നു വേദിയിലേക്ക് എത്തിയ താരത്തിന്റെ പ്രതികരണം. ഏകദേശം പതിനഞ്ച് വര്‍ഷത്തോളം സിനിമാല ചെയ്തു. അതിന് മുന്‍പ് കൊമികോള, ഏഷ്യാനെറ്റിന്റെ തുടക്കംമുതല്‍ തന്നെ ഇതിന്റെ ഭാഗമായതില്‍ സന്തോഷമെന്നുമാണ് തസ്‌നി പ്രതികരിക്കുന്നത്. തസ്‌നിചാരിറ്റി പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണല്ലോ എന്ന റിമിയുടെ ചോദ്യത്തോടെയാണ് സേതുലക്ഷ്മി അമ്മയുടെ മകന്റെ സഹായത്തിനായി തെസ്‌നി നടത്തിയ ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി സഹായഭ്യര്‍ത്ഥന നടത്താനും മുന്‍പിലുണ്ടായിരുന്നതും തെസ്‌നിയായിരുന്നു.ഇതതിനേക്കുറിച്ചും താരം കോമഡി സ്റ്റാര്‍ വേദിയില്‍ വെളിപ്പെടുത്തി. ഒരു സിനിമയുടെ ഷൂട്ടില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആ അവസരത്തിലാണ് ചേച്ചി മകന്റെ കാര്യം തന്നോട് പറയുന്നത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളോട് പറഞ്ഞിട്ടുണ്ടെന്നും സേതുലക്ഷ്മി ചേച്ചി പറഞ്ഞു.
കിഡ്ണി കിട്ടണമെങ്കില്‍ പത്തുപേര്‍ ഈ വിവരം അറിയണം എന്ന് താന്‍ തന്നെയാണ് സേതുചേച്ചിയോട് പറഞ്ഞത്. ഫേസ്ബുക്ക് പേജ് നോക്കുന്ന മിഥുന്‍ എന്ന യുവാവിന്റെ സഹായത്തോടെയാണ് ചേച്ചിയുടെ ലൈവ് വീഡിയോ എടുത്തത്. ഇതിന് ശേഷം ഒരുപാട് സഹായങ്ങള്‍ ചേച്ചിയെ തേടിയെത്തിയെന്നും തസ്‌നി പറയുന്നു. ഒരുപാട് സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതില്‍ ഒത്തിരി സന്തോഷം തന്നുണ്ടെന്നും തസ്‌നി പ്രതികരിച്ചു.
തെസ്‌നിഖാന്‍ കുടുംബത്തിന് വേണ്ടി ജീവിച്ചു തീര്‍ത്ത ആളാണെന്ന് മണിയന്‍ പിള്ള രാജുവാണ് ആദ്യം പറഞ്ഞത്. പതിനഞ്ച് വര്‍ഷത്തോളം കുടുംബത്തെ നോക്കി സഹോദരിയെ വിവാഹ ചെയ്ത് അയച്ചു സ്വയം മെഴുകുതിരിയായി എരിയുകയായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഇതിന് പിന്നാലെ റിമിയും ജഗദീഷും തെസ്‌നിക്ക് ഇനി ഒരു കൂട്ടുവേണ്ടെയെന്നും വിവാഹ ആലോചനകള്‍ പരിഗണിക്കുന്നുഎന്നും തുറന്നുപറയുകയായിരുന്നു. കോമഡി സ്റ്റാര്‍ വേദിയിലൂടെ തെസ്‌നിയുടെ വിവാഹ ആലോചന ക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിവാഹമോചിതയായ തെസ്‌നിക്ക് പറ്റിയ ആലോചന ക്ഷണിക്കുന്നുവെന്നാണ് റിമിയും ജഗദീഷും മണിയന്‍പിള്ള രാജുവും പറഞ്ഞത്. ഇതൊടെ സോഷ്യല്‍മീഡിയയിലിയും തെസ്‌നിയുടെ വിവാഹ ആലോചനപൊടിപൊടിക്കുകയാണ്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന തെസ്‌നി ഖാന്റെ പുതിയ മുഖമാണ് ഇന്നലെ പ്രേക്ഷകര്‍ കോമഡി സ്റ്റാര്‍സില്‍ കണ്ടത്.