ബിഗ്ബോസ് ഹൗസില്‍ പ്രണയത്തിലായ ശ്രീനിഷിനെയും പേളിയെയും ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ഷോ മുന്നോട്ട് പോകുന്നത്. മത്സരാര്‍ഥികളില്‍ പലരും ഇവരുടെ പ്രണയത്തെ പിന്തുണയ്ക്കുമ്പോഴും ചിലര്‍ ഇതിനെ തമാശയായും അഭിനയമായിട്ടുമൊക്കെയാണ് കണക്കാക്കുന്നത്. അതേസമയം ഇപ്പോള്‍ ഇവരുടെ പ്രണയം അറിഞ്ഞ പേളിയുടെ അച്ഛന്‍ മാണി പോളിന്റെയും ശ്രീനിയുടെ കാമുകിയുടെയും പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബിഗ്ബോസില്‍ മകളുടെ പ്രണയം അറിഞ്ഞപ്പോള്‍ അവള്‍ ഇത് ഒരിക്കലും ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു പേളിയുടെ അച്ഛന്റെ പ്രതികരണം. ഒരു പയ്യനെ എങ്ങനെ വിലയിരുത്തണമെന്ന് പേളിക്ക് അറിയാമെന്നാണ് കരുതിയതെന്നും 10-20 ദിവസം മാത്രം പരിചയമുള്ള ഒരാളെ അവള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാണി പോള്‍ പറഞ്ഞു. പേളിയുടെ തീരുമാനം തങ്ങളുടെ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നുവെന്ന് പറയുന്ന മാണി, പേളി ഗെയിം കളിക്കുന്നതാണൊ എന്ന് വ്യക്തമാകുന്നില്ലെന്നും വെളിപ്പെടുത്തുന്നു.
അതേസമയം ശ്രീനിഷിന്റെ കാമുകി ബിഗ്ബോസിലെ ശ്രീനി-പേളി പ്രണയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ശ്രീനിയെ ഇനി ജീവിതത്തിലേക്ക് വേണ്ടെന്ന നിലപാടിലാണ്. പെണ്‍കുട്ടിയു അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ അറിയിച്ചത്. ഷോയില്‍ എത്തുന്ന വരെയും ഈ പെണ്‍കുട്ടിയും ശ്രീനിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. എന്നാല്‍ ഷോയില്‍ ശ്രീനി പേളിയുമായി അടുത്തതും ഇരുവരുടെയും പ്രണയ കേളികള്‍ കാണുകയും ചെയ്തതോടെ തകര്‍ന്നുപോയെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുകള്‍ പറയുന്നത്. അതേസമയം വിഷമഘട്ടം തരണം ചെയ്തതായും തന്റെ കാമുകന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയെന്നും ഇനി ശ്രീനിയെ സ്വീകരിക്കില്ലെന്നുമാണ് ഈ പെണ്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീനിഷ് കളിയുടെ ഭാഗമായിട്ടാണ് ചെയ്തതെങ്കിലും ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്നും പെണ്‍കുട്ടി പറഞ്ഞുയുന്നു.