ബിഗ്ബോസ് ഹിന്ദി സീരീസിലേക്ക് ഒരു മലയാളി താരം എത്തുന്നുവെന്നുള്ള വാര്‍ത്ത കാട്ടു തീപോലെയായിരുന്നു പടര്‍ന്നത്. അത് ക്രിക്കറ്റ്താരം ശ്രീശാന്താണെന്ന് പുറത്തുവിട്ടതോടെ പ്രേക്ഷകര്‍ക്കും കൗതുകമായിരുന്നു. പക്ഷേ ഹിന്ദി ബിഗ്ബോസ് ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ശ്രീശാന്ത് ഷോയില്‍ നിന്ന് പുറത്തുപോകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ബിഗബോസിലെ നിയമാവലികളും ടാസ്‌കുകളും തനിക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് താരം ഇതിന് വിശദീകരണം നല്‍കുന്നത്.
ഹിന്ദിയിലൂടെയാണ് ഇന്ത്യയില്‍ ബിഗ് ബോസ് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് വലിയ പ്രചാരത്തിലുള്ളതാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ പന്ത്രണ്ടാം സീസണ്‍ രണ്ടു ദിവസം മുമ്പാണ് ആരംഭിച്ചത്. മലയാളത്തില്‍ നിന്നും ഒരാള്‍ ഹിന്ദി ബിഗ് ബോസില്‍ ഉണ്ടെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു അത്. ഇപ്പോഴിതാ മൂന്നാം ദിവസം തന്നെ ശ്രീ പുറത്ത് പോയതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. സെപ്റ്റംബര്‍ 16നാണ് ഷോ ആരംഭിച്ചത്. മൂന്നുദിവസം കൊണ്ടുതന്നെ ശ്രീശാന്ത് പുറത്തുപോയ കാര്യം ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിഗ്ബോസിലെ തന്നെ ഏല്‍പിച്ച ടാസ്‌കില്‍ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിഗ്ബോസ് ആ ടാസ്‌ക് റദ്ദാക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നഉണ്ടായ ഹൗസിലെ സംസാരമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ശ്രീശാന്തിനെ എത്തിച്ചതെന്നാണ് റി്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ടാസ്‌ക് നഷ്ടമായതിന്റെ ദേഷ്യം മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമുണ്ടായിരുന്നു. എന്നെ എല്ലാവരും കൂടി അസ്വസ്ഥരാക്കുകയാണ്... കുറച്ച് ദിവസം കൊണ്ട് ആളുകളെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. ഇതുപോലുള്ള ടാസ്‌കുകളാണ് വരുന്നതെങ്കില്‍ തനിക്ക് കളിക്കാന്‍ ആഗ്രഹമില്ലെന്നും ശ്രീശാന്ത് പറയുന്നു.