എന്റെ മാനസപുത്രിയിലെ സോഫിയ. സീരിയല്‍ കണ്ട ആരും തന്നെ ഈ പാവം പെണ്‍കുട്ടിയെ അത്രപെട്ടെന്നാന്നും മറക്കാന്‍ വഴിയില്ല. സോഫിയയെ മാത്രമല്ല സോഫിയയെ അവതരിപ്പിച്ച ശ്രീകല ശശിധരനും ശ്രദ്ധനേടി. ചെറിയ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ താരത്തെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രിയിലെ കഥാപാത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ താരം എത്തി. എന്നാല്‍ വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്ത താരം വീണ്ടും ഏഷ്യാനെറ്റിലൂടെ തന്നെ മടങ്ങിവരുകയും ചെയ്തു. സിനിമകളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിവാഹ ശേഷവും സീരിയലുകളില്‍ നിറഞ്ഞുനിന്ന ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്.
സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ നൃത്തത്തിലും അഭിനയത്തിലും സജീവമായിരുന്ന ശ്രീകല അച്ഛന്റെ ആഗ്രഹപ്രകാരമെന്നോണമാണ് അഭിനത്തിലേക്ക് എത്തിയത്. താന്‍ പ്രശസ്തയാകണമെന്ന് ആഗ്രഹിച്ച അച്ഛനാണ് തന്റെ ചിത്രങ്ങള്‍ മാഗസിനുകളില്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നത്. അങ്ങനെയാണ് മിനി സ്‌ക്രീനിലേക്ക് അവസരം ഒരുങ്ങിയതെന്നാണ് താരം പറയുന്നത്. ശ്രീകല വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്നു. സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരം ആയതിനാല്‍ തന്നെ പിന്നീട് ഭര്‍ത്താവിനൊപ്പം അവിടേക്ക് മാറി താമസിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് പോകേണ്ടതായി വന്നു താരത്തിന്. എന്നാല്‍ ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ശ്രീകലയും ഭര്‍ത്താവിനും മകനുമൊപ്പം ലണ്ടനില്‍ തന്നെയാണ്. ഇനി കോവിഡെല്ലാം വിട്ടൊഴിഞ്ഞിട്ട് വേണം ശ്രീകലയ്ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍.
ലണ്ടനില്‍ കോവിഡ് 19 രൂക്ഷമാണെന്നും ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് എന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീകല പറയുന്നു. രോഗം വന്നാല്‍ വീട്ടിലിരിക്കുക, പാരസെറ്റമോള്‍ കഴിക്കുക..ഇതാണ് രീതി. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ എത്തുക. കോവിഡ് എത്രയും പെട്ടെന്ന് മാറിയ ശേഷം നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് താരം. നാടും ഈ സമയം ഏറെ മിസ് ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ വാര്‍ത്തകളും കാണുന്നുണ്ട്. കോവിഡിനെ തുരത്താനുള്ള കേരളത്തിന്റെ ശ്രമങ്ങളും മികച്ച രീതിയിലാണ് എന്ന് താരം പറയുന്നു.