Latest News

സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് രണ്ടു വയസ്സ് പ്രായമുളള കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും; തന്റെ ജീവിതത്തിലെ മാറ്റത്തിനു കാരണം പറഞ്ഞ് അമൃത സുരേഷ്

Malayalilife
 സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് രണ്ടു വയസ്സ് പ്രായമുളള കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും; തന്റെ ജീവിതത്തിലെ മാറ്റത്തിനു കാരണം പറഞ്ഞ് അമൃത സുരേഷ്

ഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് ബാലയെന്ന നടനെ ഭർത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാഹ മോചിതരുമായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് അധികമാർക്കും അറിയില്ല. ഇപ്പോൾ സംഗീതത്തിൽ ശ്രദ്ധിച്ച് കരിയറിൽ ശോഭിച്ചിരിക്കയാണ് അമൃത.

ഇപ്പോഴത്തെ തന്നെ തീർത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത തന്നെ തുറന്നു പറഞ്ഞു. യൂട്യൂബ് ചാനലായ ജോഷ് ടോക്കിൽ സംസാരിക്കവേയാണ് അമൃത സ്വന്തം ജീവിതത്തെ കുറിച്ച് തുറന്നുപറച്ചിൽ നടത്തിയത്. പ്ലസ്ടുവിൽ പഠിക്കുമ്പോൾ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങൾക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാൽ അതിനപ്പുറം ഇന്നും ആളുകൾക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് അമൃത പറയുന്നു.

പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടുമായിരുന്നു.

ആദ്യം ഞാൻ ഇതെക്കുറിച്ച് മിണ്ടാതിരുന്നു അപ്പോൾ പലരും പറഞ്ഞത് 'അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ല' എന്നായിരുന്നു. പ്രതികരിച്ചപ്പോൾ എന്നെ അഹങ്കാരിയായി മുദ്രകുത്തി. നിലപാടിൽ ഉറച്ചു നിൽക്കുന്ന ഏത് പെൺകുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്.

എനിക്കറിയില്ലായിരുന്നു ഇനി എന്തു ചെയ്യണമെന്ന് . മനസ്സിൽ തോന്നുന്നത് എഴുതി വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്. അന്ന് ഞാൻ കൂടുതൽ എഴുതിയ വാക്ക് ''ഹൗ'', ഇനി എങ്ങിനെ എന്നായിരുന്നു. ആ വാക്കിനെ പിന്നീട് ഞാൻ ''ഹു'', ഞാൻ ആര് എന്ന് മാറ്റി എഴുതി. അത് തന്നെയാണ് എന്റെ ജീവിതം മാറ്റി മറിച്ചതും.

എന്റെ ജീവിതത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ചു നിൽക്കുമ്പോൾ ഞാൻ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വർഷം മുൻപുള്ള അമൃത സുരേഷ് ഒരു ചെറിയ കാര്യത്തിന് പോലും പൊട്ടിക്കരയുമായിരുന്നു. ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്ക് അറിയാം.

നിങ്ങൾ ആരാണെന്ന് നിങ്ങൾ തിരിച്ചറിയണം. എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. തെറ്റുകൾ എല്ലാവർക്കും സംഭവിക്കും. എന്നാൽ അത് തിരിച്ചറിഞ്ഞ്, തിരുത്താൻ ശ്രമിക്കുക. എങ്കിൽ മാത്രമേ ജീവിതത്തിൽ ജയിക്കാനാകൂ. എന്റെ മകൾ ഒരിക്കലും ദുർബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവൾ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ആ ലക്ഷ്യം തന്നെയാണ് എന്നെ മുൻപോട്ട് കൊണ്ടുപോയത്- അമൃത പറയുന്നു.

 

Read more topics: # Singer,# Amrutha suresh,# life
Singer Amrutha Suresh about her personal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES