ബിഗ്‌ബോസ് താരം ഷിയാസ് കരീമിന് പിറന്നാള്‍ ആശംസിച്ച് ലാലേട്ടന്‍; താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറല്‍

Malayalilife
topbanner
 ബിഗ്‌ബോസ് താരം ഷിയാസ് കരീമിന് പിറന്നാള്‍ ആശംസിച്ച് ലാലേട്ടന്‍; താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറല്‍

ഹിന്ദിയില്‍ ആരംഭിച്ച് വളരെ നാളുകള്‍ക്ക് ശേഷമാണ് ബിഗ്‌ബോസ് പരിപാടി മലയാളത്തിലേക്ക് എത്തുന്നത്. ബിഗ്‌ബോസിലെത്തിയതോടെ ഓരോ മത്സരാര്‍ത്ഥികളും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഷോയുടെ തുടക്കത്തില്‍ ഷിയാസിനെ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നുവെങ്കിലും പിന്നീട് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരാകുകയായിരുന്നു. മോഡലിംഗ് രംഗത്തുനിന്ന് ബിഗ് ബോസിലേക്ക് എത്തിയ ഷിയാസിനു വലിയ ആരാധക പിന്തുണയാണ് ഉണ്ടായിരുന്നത്. 

ബിഗ് ബോസില്‍ ഷിയാസും പേളിയും ശ്രീനിഷും ഉള്‍പ്പെടുന്ന എസ്പിഎസ് ഗ്യാങ്ങിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷവും  സോഷ്യല്‍ മീഡിയില്‍ ഷിയാസ്  സജീവമായിരുന്നു. മറ്റു മത്സരാര്‍ത്ഥികള്‍ക്കൊപ്പം സുഹൃത്തുകള്‍ക്കൊപ്പവുമുളള ചിത്രങ്ങളും വീഡിയോകളുമാണ് ഷിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഷിയാസിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഷിയാസ് പങ്കുവച്ചത്. 

ലാലേട്ടനൊപ്പമുളള ഒരു വീഡിയോ ആയിരുന്നു ഷിയാസ് പങ്കുവെച്ചിരുന്നത്. ഷിയാസിന്റെ താടിയില്‍ പിടിച്ച് പിറന്നാള്‍ ആശംസകള്‍ നേരുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ലാലേട്ടന്റെ ആശംസ ലഭിച്ചതിന്റെ സന്തോഷമായിരുന്നു ഷിയാസ് പങ്കുവെച്ചിരുന്നത്. വീഡിയോ എത്തിയതോടെ ഷിയാസിന് ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. തങ്ങളുടെ സഹോദരന് പിറന്നാള്‍ ആശംകളറിയിച്ച് പേളിയും ശ്രീനിഷ്ും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ മൂവരും ഒരുമിച്ചുളള നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് പേളിയും ശ്രീനിഷും ആശംസകളറിയിച്ചത.് 

Shiyas Kareem Bigboss contestant birthday wishes by mohanlal

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES