Latest News

രാജേശ്വരിയുടെ കണക്കുകൂട്ടല്‍ തെറ്റുന്നു; ഓപ്പറേഷനില്‍ നിന്നും സീതയെ രക്ഷിച്ചത് വേണു..!

Malayalilife
രാജേശ്വരിയുടെ കണക്കുകൂട്ടല്‍ തെറ്റുന്നു; ഓപ്പറേഷനില്‍ നിന്നും സീതയെ രക്ഷിച്ചത് വേണു..!

ഷ്യാനെറ്റിലെ സീരിയലുകളില്‍ ജനശ്രദ്ധ നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. സഹോദരങ്ങളുടെ കഥയാണ് സീരിയല്‍ ചര്‍ച്ച ചെയ്യുന്നത്. സീരിയല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംഷയുയര്‍ത്തുന്ന തലത്തിലേക്ക് കടന്നിരിക്കയാണ്. സീതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതോടെ കഥയ്ക്ക പുതിയൊരു വഴിത്തിരിവ് ഉണ്ടാകുമെന്നായിരുന്നു പ്രേക്ഷകരുടെ വിശ്വാസം.എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായാണ് സംഭവിച്ചത്. 

സ്വാതിയുടെ ആവശ്വമനുസരിച്ച് രാജേശ്വരി ദേവി അജയ് ക്കു കമ്പനിയില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കല്യാണിന്റെ ഗാര്‍മന്റ്‌സ് കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിട്ടാണ് അജയ് യെ നിയമിക്കുന്നത്. എന്നാല്‍ അത് രാജേശ്വരിയുടെ തന്ത്രമാണെന്ന് വേണുവും  സീതയും തിരിച്ചറിയുന്നു. വയറുവേദന ഇല്ലെന്നു പറഞ്ഞ സീത കല്യാണിനൊപ്പം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കുന്നു. എന്നാല്‍ പിന്നീട് വേദന സഹിക്കാനാകാതെ സീത ആശുപ്ത്രിയിലേക്ക് പോകുന്നുണ്ടെങ്കിലും സ്വാതിയും ഒപ്പം ചെല്ലണമെന്ന് പറയുന്നു. എന്നാല്‍ സ്വാതി സത്യങ്ങള്‍ അറിയാതിരിക്കാന്‍ രാജേശ്വരി ആശുപത്രിയില്‍ പോകുന്നതില്‍ നിന്നും സ്വാതിയെ വിലക്കുന്നു. ആശുപത്രിയില്‍ എത്തുന്ന സീതയോട് അവിടെ അഡ്മിറ്റ് ആകണമെന്നും വിശദമായ ചെക്കപ്പ് വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സത്യം ആരും മനസ്സിലാക്കാതിരിക്കാന്‍ സീത തല്‍കാലത്തേക്കു വേദന മാറാനുളള മരുന്നു വാങ്ങി മടങ്ങുന്നു. 

 അജയ് യെ ഗാര്‍മന്റ് ഫാക്ടറിയിലേക്ക് നിയമിക്കുക വഴി ഇവരെ തമ്മില്‍ തെറ്റിക്കാനുളള പദ്ധതികളൊരുക്കുകയാണ് രാജേശ്വരി ദേവി. സ്വാതിയെയും സീതയെയും തമ്മില്‍ അകറ്റാനും ഇതിലൂടെ രാജേശ്വരി ദേവി പദ്ധതിയിടുന്നു. സീത തന്നെ തോല്‍പ്പിക്കുകയാണെന്ന് പറയുന്ന രാജേശ്വരി സീതയ്ക്ക് തിരിച്ചടിയായിട്ടാണ് അജയ് യെ കമ്പനിയില്‍ നിയമിക്കുന്നതെന്ന് പറയുന്നു. ഇത്രേയുമാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. എന്നാല്‍ ധൈര്യപൂര്‍വ്വം രാജേശ്വരിയെ നേരിടുന്ന സീതയെയാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്. സീത എന്താണ് മറച്ചു വയ്ക്കുന്നതെന്ന് കണ്ടെത്താന്‍ സ്വാതി ശ്രമിക്കുന്നതും പ്രൊമോയിലുണ്ട്. 

Read more topics: # Serial,# seetha Kalyanam
Serial seetha Kalyanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES