Latest News

മഞ്ഞുരുകും കാലത്തിലെ ക്രൂരയായ രത്‌നമ്മ; ഭ്രമണത്തിലെ സ്‌നേഹമുളള അമ്മ; നടി ലാവണ്യയുടെ വിശേഷങ്ങള്‍

Malayalilife
 മഞ്ഞുരുകും കാലത്തിലെ ക്രൂരയായ രത്‌നമ്മ; ഭ്രമണത്തിലെ സ്‌നേഹമുളള അമ്മ; നടി ലാവണ്യയുടെ വിശേഷങ്ങള്‍

ഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം സീരിയലിലെ രത്‌നമ്മയെ ഇപ്പോഴും ആരും മറന്നിരിക്കാന്‍ ഇടയില്ല. ഇതേ ചാനലിലൂടെ ലാവണ്യ നായര്‍ എന്ന അനുഗ്രഹീത നടി മടങ്ങി വരാന്‍ കാരണമായതും അഭിനയമികവ് കൊണ്ടുതന്നെയാണ്. ഇപ്പോള്‍ ഭ്രമണം സീരിയലില്‍ അനിത എന്ന ഹോം നഴ്‌സിനെ കൈയടക്കത്തോടെ അവതരിപ്പിച്ച് മുന്നേറുകയാണ് ലാവണ്യ. രണ്ടുവയസുകാരി മകളുടെ കാര്യങ്ങള്‍ക്കൊപ്പം സീരിയല്‍ അഭിനയവും മുന്നോട്ടുകൊണ്ടുപോകുന്ന നടിയുടെ വിശേഷങ്ങള്‍ അറിയാം.

പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ മിനിസ്‌ക്രീനിലെക്ക് എത്തിയ നടിയാണ് ലാവണ്യ നായര്‍. തിരുവനന്തപുരം നൂപുര ഡാന്‍സ് അക്കാദമിയില്‍ കലാക്ഷേ ത്രം വിലാസിനി ടീച്ചറുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം പഠിക്കുമ്പോള്‍ ആണ് സംവിധായകന്‍ ശിവമോ ഹന്‍ തമ്പി ലാവണ്യയെ കാണുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുതിയ പ്രോജക്റ്റിലേക്ക് ലാവണ്യയെത്തി. ഒരു ഹോസ്റ്റലിലെ റൂംമേറ്റായ മൂന്നു പെണ്‍കുട്ടികളുടെ കഥയായിരുന്നു അത് .'അസൂയപ്പൂക്കള്‍' എന്ന ആ സീരിയലില്‍ വിക്കുളള പെണ്‍കുട്ടിയുടെ വേഷമായിരുന്നു നടിക്ക്.സീരിയല്‍ ഹിറ്റായതോടെ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വയലാര്‍ മാധവന്‍കുട്ടിയുടെ 'ഗന്ധര്‍വയാമം' എന്ന ഹൊറര്‍ സീരിയലായിരുന്നു ലാവണ്യ രണ്ടാമത് അഭിനയിച്ചത്. അതില്‍ ചൂഡാമണി എന്ന നാടോടി പെണ്‍കുട്ടിയുടെ  വേഷമായി രുന്നു. ഈ സീരിയലും ഹിറ്റായി. അതുടര്‍ന്ന് ആര്‍. ഗോപിനാഥിന്റെ 'അങ്ങാടിപ്പാട്ട്', ശിവമോഹന്‍ തമ്പിയുടെ 'ചന്ദ്രോദയം', കെ.കെ. രാജീവിന്റെ 'ഒരു പെണ്ണിന്റെ കഥ' എന്നീ സീരിയലുകളിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. 'ഒരു പെണ്ണിന്റെ കഥ' ചെയ്യുമ്പോഴായിരുന്നു ലാവണ്യയുടെ കല്യാണം. ദുബായില്‍ ഒരു ഗ്രീക്ക് കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചെങ്ങ ന്നൂര്‍ക്കാരന്‍ രാജീവാണു ഭര്‍ത്താവ്. മഞ്ഞുരുകും കാലത്തില്‍ അഭിനയിക്കുമ്പോഴാണ് ലാവണ്യ ഗര്‍ഭിണിയായത്. എന്നാലും ലാവണ്യ എട്ടു മാസം വരെ സീരിയലില്‍ അഭിനയിച്ചു. പിന്നീടാണ് നടി മഞ്ജു സതീഷ് രത്‌നമ്മയായി എത്തുന്നത്. ലാവണ്യയുടെ മകള്‍ മാളവികയ്ക്ക് ഇപ്പോള്‍ രണ്ടുവയസായി. മകളെ നോക്കി വീട്ടിലിരിക്കുമ്പോഴാണ് ഭ്രമണത്തിലേക്ക് താരത്തിന് വിളിയെത്തുന്നത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനിത ശക്തമായ കഥാപാത്രമാണെങ്കിലും ്അനിതയെ മേന്‍മയോടെയാണ് അനിത അവതരിപ്പിക്കുന്നത്.

മഞ്ഞുരുകും കാലം ലാവണ്യയുടെ കരിയറില്‍ ശ്രദ്ധേയമായ വേഷമായിരുന്നു. ക്രൂരയായ രണ്ടാനമ്മയുടെ കഥാപാത്രമായിരുന്നു അത്. കുട്ടികള്‍ പേടിയോടെയാണ് നടിയെ കണ്ടിരുന്നത്. അഭിനയമാണെന്ന് അറിയാമെങ്കിലും 'ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല' എന്നു പറയാതെ ഒരു പ്രേക്ഷകനും പിന്മാറിയിട്ടില്ലെന്നും താരം പറയുന്നു. എഴുത്തുകാരന്‍ ജോയ്‌സി രത്മമ്മ എന്ന കഥാപാത്രത്തിന് ക്രൂരത അധികം നല്‍കിയിരുന്നില്ലെങ്കിലും പ്രിതീക്ഷിച്ചതിലെറെ ലാവണ്യ അഭിനയം മനോഹരമാക്കിയപ്പോള്‍ ജോയ്‌സിയും ഞെട്ടിപ്പോയി. ഇക്കാര്യം ജോയ്‌സി തന്നെ അനിതയോട് പറഞ്ഞതോടെ തനിക്ക് അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നുവെന്നും നടി പറയുന്നു. ഭ്രമണവും ജോയ്‌സിയുടേത് തന്നെയാണ്. ഈ സീരിയലില്‍ രണ്ടു മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെങ്കിലും വെറും 30 വയസ് മാത്രമാണ് ലാവണ്യയുടെ പ്രായം. ഈ പ്രായത്തിനിടയില്‍ 30തോളം സീരിയലുകളിലും താരം വേഷമിട്ടുകഴിഞ്ഞു.

സീരിയല്‍ അഭിനയവും മകളുടെ കാര്യവുമൊക്കെയായപ്പോള്‍ നൃത്തരംഗത്ത് കാര്യമായ ഇടപെടലുകള്‍ നടത്താന്‍ പറ്റാത്തതിന്റെ സങ്കടമാണ് ഇപ്പോള്‍ ലാവണ്യക്ക് ഉള്ളത്. നാലു കൊല്ലം മുന്‍പു വരെ ലാവണ്യ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളില്‍  പങ്കെടുത്തിരുന്നു. ഭരതനാട്യവും മോഹിനി യാട്ടവുമായിരുന്നു മുഖ്യ ഇനങ്ങള്‍. സിനിമയിലേക്ക് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ല റോളാണെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലാണു ലാവണ്യ. വാട്ടര്‍ അതോറിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ രവീന്ദ്രന്‍ നായരുടെയും വീട്ടമ്മയായ ഉഷ രവീന്ദ്രന്റെയും മകളാണു ലാവണ്യ. ഒരു സഹോദരനുണ്ട് ഉല്ലാസ്. കല്യാണത്തിനു ശേഷം ഭര്‍ത്താവ് രാജീവും വീട്ടുകാരും നല്കിവരുന്ന പ്രോല്‍സാഹനമാണ് വീണ്ടും ഈ രംഗത്ത് തുടരാന്‍ പ്രോചദമാകുന്നതെന്നും താരം പറയുന്നു.

Serial actress lavanya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES