കുട്ടിത്തം നിറഞ്ഞ മുഖവും നുണക്കുഴിക്കവിളുകളുമുളള മലയാളത്തിന്റെ പ്രിയനടിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ബാലതാരമായി അഭിനയത്തിലേക്കെതിയ ഡിംപിള്‍ എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഡിംപിള്‍ എത്തിയിരിക്കയാണ്.
ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം
അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ ഇപ്പോള്‍ ഉപരിപഠനവുമായി തിരക്കിലാണെന്നാണ് സൂചന. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ആന്‍സണും താരത്തിനൊപ്പമുണ്ട്. ബിസിനസ്സ്മാനാണ് ആന്‍സണ്‍. ഡിംപിളിന്റെ സഹോദരന്റെ ഭാര്യയാണ് നടി മേഘ്ന വിന്‍സെന്റ്. ചന്ദനമഴ സീരിയലിലെ അമൃതയായിട്ടാണ് മേഘ്നയെ പ്രേക്ഷകര്‍ക്ക് പരിചയം. അഭിനയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ഡിംപിള്‍ ഇപ്പോള്‍ മനസ്സ് തുറന്നരിക്കയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിംപിള്‍ മനസ്സ് തുറന്നത്.
അഭിനയത്തിലേക്ക് തിരിച്ചുവരവ് ഉടന്‍ ഉണ്ടാകില്ലെന്നും ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കുന്നതാണ് പ്രധാനമെന്നും താരം പറയുന്നു. എംബിഎ കഴിഞ്ഞു. ഇനി ഡോക്ട്രേറ്റ് എടുക്കണം. അതിനുള്ള എന്‍ട്രന്‍സിനായുള്ള ഒരുക്കത്തിലാണ് താനെന്നും ഡിംപിള്‍ വ്യക്തമാക്കുന്നുണ്ട്. അഭിനയം മടുത്തിട്ടില്ല. അത് ഒരിക്കലും ഉണ്ടാവുകയും ഇല്ല. അഭിനയിക്കാന്‍ ആണെങ്കിലും പഠിക്കാന്‍ ആണെങ്കിലും ഭര്‍ത്താവിന്റെ പിന്തുണ ഉണ്ടെന്ന് പറയുന്ന താരം ബിസിനെസ്സ് രംഗമാണ് ഭര്‍ത്താവിന്റേത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സഹായകമായി എന്തങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഡിംപിള്‍ പറയുന്നു.
അഞ്ചു വയസ്സിലാണ് ഡിംപിള്‍ ആഭിനയരംഗത്തേക്ക് എത്തുന്നത്. പങ്കജകസ്തൂരിയുടെ പരസ്യത്തില്‍ ലെനയുടെ കൂടെയാണ് ഡിംപിള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. പിന്നീട് കെ കെ രാജീവിന്റെ പൊരുത്തം എന്ന പരമ്പരയില്‍ കല്ലുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് ഡിംപിള്‍ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ ഡിംപിള്‍ കാറ്റ് വന്നുവിളിച്ചപ്പോള്‍ തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2000 ത്തില്‍ അഭിനയത്തിലേക്കെത്തിയ താരം 2016 ല്‍ എത്തിയപ്പോള്‍ നാല്‍പ്പതോളം പരമ്പരകളില്‍ അഭിനയിച്ചിരുന്നു. മിന്നുകെട്ടിലെ സരിത എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.