ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാൻ എടുത്തുചാടി; നട്ടെല്ലിന് പരിക്ക് പറ്റിയതോടെ സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്ന യഥാര്‍ത്ഥ കലാകാരന്‍; സൂരജിനെ കുറിച്ച് പറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണൻ

Malayalilife
topbanner
ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാൻ എടുത്തുചാടി;  നട്ടെല്ലിന് പരിക്ക് പറ്റിയതോടെ സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്ന യഥാര്‍ത്ഥ കലാകാരന്‍; സൂരജിനെ കുറിച്ച് പറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ്. പാടാത്ത പൈങ്കിളിയി പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം ആര്‍എല്‍വി രാമകൃഷ്ണനെ കണ്ട സന്തോഷം പങ്കുവെച്ചുള്ള കുറിപ്പ് ആണ് സമൂഹമദ്ധ്യാനങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.  സൂരജിനെക്കുറിച്ച് പറഞ്ഞ് ആര്‍എല്‍വിയും പറഞ്ഞു കൊണ്ട്  എത്തിയിരുന്നു.

ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. പാടാത്ത പൈങ്കിളിയിലെ ദേവന്‍ യഥാര്‍ത്ഥ പേര് സൂരജ് സണ്‍. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരന്‍ യാതൊരു ജാഡയുമില്ലാത്ത സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കണ്ണൂര്‍ക്കാരന്‍. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.

മഴവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി താണപ്പോള്‍ യാതൊരു മടിയും കൂടാതെ തന്റെ ജീവന്‍ പോലും വകവെയ്ക്കാതെ കുട്ടികളെ രക്ഷിക്കാന്‍ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കില്‍ പാറകളില്‍ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സീരിയലില്‍ നിന്ന് പിന്‍മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന്‍.

ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു രാമകൃഷ്ണന്‍ കുറിച്ചത്.

Rlv ramakrishnan words about actor sooraj

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES