Latest News

എന്റെ മുടി എന്റെ ഭാഗ്യം, ക്രെഡിറ്റ് മൊത്തം ശശാങ്കന്; എല്ലാവരും ആദ്യം നോക്കുന്ന മുടിയുടെ രഹസ്യം വെളിപ്പെടുത്തി പേളി..!

Malayalilife
എന്റെ മുടി എന്റെ ഭാഗ്യം, ക്രെഡിറ്റ് മൊത്തം ശശാങ്കന്; എല്ലാവരും ആദ്യം നോക്കുന്ന മുടിയുടെ രഹസ്യം വെളിപ്പെടുത്തി പേളി..!

അവതാരക, നടി, വീഡിയോ ജോക്കി എന്നി നിലകളിലൂടെ മലയാളത്തില്‍ തന്റേതായ ഇടമൊരുക്കിയ ആളാണ് പേളിമാണി. തന്റെ സൗഭാഗ്യമെന്നു പറയുന്നത്  മുടിയാണെന്ന് പേളി പലതവണ പറഞ്ഞിട്ടുണ്ട്. പേളിയുടെ പുത്തന്‍ ചിത്രം ഹൂ റിലീസിന് തയ്യാറെടുക്കുകാണ്. ഇതിലും മുടിയില്‍ മികച്ച് മേക്കോവറുമായിട്ടാണ് പേളി എത്തുന്നത്. ഇന്ന് തലസ്ഥാനത്ത് ചേര്‍ന്ന് പേളി ആര്‍മി ഗെറ്റ്ടുഗദറില്‍ താരം സിനിമയിലെ തന്റെ വ്യത്യസ്ത മേക്കോവറിനെ കുറിച്ചും തന്റെ മുടിയുടെ രഹസ്യവും വെളിപ്പെടുത്തിയിരുന്നു.

തലസ്ഥാന നഗരിയിലെ പേളിഷ് ആര്‍മിയുടെ ഒത്തുചേരലിലാണ് താരം തന്റെ മുടിയുടെ രഹസ്യം ആരാധകരോട് മനസ് തുറന്നത്. പാട്ടുപാടിയും കേക്ക് മുറിച്ചുമെല്ലാം ആഘോഷമാക്കിയായിരുന്നു പരിപാടി. ഷോയില്‍ ആര്‍മിക്കാര്‍ തന്റെ ചുരുണ്ട മുടിയുടെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോഴാണ് പേളി നര്‍മം കലര്‍ത്തി മറുപടി നല്‍കിയത്. ചെറുപ്പകാലത്ത് ഇഷ്ടമല്ലാതിരുന്ന തന്റെ ഈ മുടിയാണ് ഇപ്പോള്‍ തന്റെ വിജയ രഹസ്യമെന്നും താരം പറഞ്ഞു. ശ്രീനിഷിന്റെ ചുരുളമ്മേ എന്നുള്ള വിളി കൂടി വീഡിയോ കോളിലെത്തിയപ്പോള്‍ സദസ് നിറഞ്ഞ കയ്യടിയാണ് പേളിക്ക് നല്‍കിയത്. ഒപ്പം തന്നെ ഹൂ എന്ന സിനിമയില്‍ തന്റെ ഗംഭീര മേക്ക് ഓവറിനെക്കുറിച്ചുള്ള വെളിപ്പെടുത്തലും താരം നടത്തി. ശശാങ്കന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് തന്റെ ഹെയര്‍ സ്റ്റൈല്‍ നോക്കാറുള്ളതെന്നാണ് പേളി പറഞ്ഞത്. ഹൂവിലെ ഗംഭീര ഗെറ്റപ്പിന് പിന്നിലും അദ്ദേഹമാണെന്നും പേളി വെളിപ്പെടുത്തി.

Read more topics: # Pearly maaney,# talks about ,# curly hair
Pearly maaney talks about her hair and pearly gives all the cred

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES