Latest News

'ലാലേട്ടന്‍ ഓസ്‌കറിന് അര്‍ഹന്‍, ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്തായിരുന്നുവെങ്കില്‍...'; വിദേശ ക്യാമറാമാന്റെ നിരീക്ഷണം ശരിയെന്ന് തബു; ഓസ്‌കര്‍ ജനിച്ചത് തെറ്റായ സ്ഥലത്തെന്ന് ആരാധകര്‍ 

Malayalilife
 'ലാലേട്ടന്‍ ഓസ്‌കറിന് അര്‍ഹന്‍, ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്തായിരുന്നുവെങ്കില്‍...'; വിദേശ ക്യാമറാമാന്റെ നിരീക്ഷണം ശരിയെന്ന് തബു; ഓസ്‌കര്‍ ജനിച്ചത് തെറ്റായ സ്ഥലത്തെന്ന് ആരാധകര്‍ 

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ അഭിനയ വിസ്മയത്തെക്കുറിച്ച് ലോകപ്രശസ്തരായ പലരും വാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ മോഹന്‍ലാലിനെക്കുറിച്ച് വന്ന പോസ്റ്റിന് ബോളിവുഡ് താരം തബു നല്‍കിയ കമന്റാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ക്കൊപ്പം സിനിമയുടെ സ്വിസ് ഛായാഗ്രാഹകന്‍ റിനാറ്റോ ബെര്‍ത്ത മുന്‍പ് നടത്തിയ ഒരു നിരീക്ഷണമാണ് 'ഫിലിം ചിക്കോ' എന്ന പേജില്‍ പോസ്റ്റ് ചെയ്തത്. 

 'ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്താണ് ജനിച്ചിരുന്നതെങ്കില്‍ മോഹന്‍ലാലിന് ഒരു ഓസ്‌കര്‍ ലഭിച്ചേനെ, അദ്ദേഹം ജനിച്ചത് തെറ്റായ സ്ഥലത്താണ്' എന്നായിരുന്നു ബെര്‍ത്തയുടെ ആ പഴയ വാക്കുകള്‍. ഇതിനോട് നൂറുശതമാനം യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ തബു, കയ്യടികളുടെ ഇമോജികളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. തബുവിന്റെ കമന്റിന് പിന്നാലെ ആരാധകരും ഈ ചര്‍ച്ച ഏറ്റെടുത്തു. രസകരമായ പല നിരീക്ഷണങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. 'ലാലേട്ടനല്ല, ഓസ്‌കറാണ് തെറ്റായ സ്ഥലത്ത് ജനിച്ചത്' എന്നാണ് ഒരു ആരാധകന്റെ കമന്റ്. പാശ്ചാത്യ ലോകത്തിന് മാത്രമാണ് ഓസ്‌കര്‍ വലുതെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രതിഭകളെ അളക്കാന്‍ ആ പുരസ്‌കാരം മതിയാകില്ലെന്നും മറ്റ് ചിലര്‍ കുറിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കാലാപാനി'യില്‍ മോഹന്‍ലാലിന്റെ നായികയായി തബു അഭിനയിച്ചിരുന്നു. 

 ഡോ. ഗോവര്‍ദ്ധന്‍ മേനോനും പാര്‍വതിക്കുട്ടിയുമായി ഇരുവരും സ്‌ക്രീനില്‍ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളി മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ലാലേട്ടന്റെ പ്രതിഭയെ അടുത്തറിഞ്ഞ സഹപ്രവര്‍ത്തക കൂടിയായ തബുവിന്റെ ഈ പിന്തുണ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കഥകളി നടന്‍ കുഞ്ഞിക്കുട്ടനായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച 'വാനപ്രസ്ഥം' അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തിരുന്നു.

tabu commented the post about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES