ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിലെ ഏറ്റവും വലിയ ഗെയിം പ്ലാനര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പേളി മാണിയെന്നാണ്. ബിഗ്ബോസ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അവതാരകയും നടിയുമൊക്കെയായ പേളിക്കാണ്. ബിഗ് ബോസില്‍ പേളിയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലില്‍ സജീവമാണ് പേളി ഫാന്‍സ് ഇപ്പോള്‍. എന്നാല്‍ ഫാന്‍സിന് പോലും അറിയാത്ത കുടില തന്ത്രങ്ങളുടെ റാണിയാണ് പേളിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിഗ്ബോസില്‍ നിലനിന്നുപോകാന്‍ കൃത്യമായ ഗെയിം പ്ലാന്‍ ആവശ്യമാണ്. പ്രേക്ഷകര്‍ മത്സരാര്‍ഥികളെ പിന്തുണയ്ക്കണമെങ്കില്‍ കാണികളെ ആകര്‍ഷിക്കാനുള്ള കഴിവും മത്സരാര്‍ഥികള്‍ക്കുണ്ടായിരിക്കണം. അങ്ങനെ നോക്കിയാല്‍ പേളിയാണ് കൃത്യമായി ഷോയില്‍ ഗെയിം കളിക്കുന്നത്. ഓരോ ആഴ്ചയും പുതിയ വിദ്യകള്‍ കൊണ്ടാണ് പേര്‍ളി ബിഗ് ബോസില്‍ നിലനില്‍ക്കുന്നത്. ആദ്യ ആഴ്ചകളില്‍ വീട്ടില്‍ പോവണം. മമ്മിയെ കാണണം എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ പേര്‍ളി പിന്നിടുള്ള ദിവസങ്ങളില്‍ സ്‌ട്രോങ്ങായി പെരുമാറാന്‍ തുടങ്ങിയതാണ് പ്രേക്ഷകര്‍ കണ്ടത്.
അരിസ്റ്റോ സുരേഷിനെ കൈയിലെടുത്തായിരുന്നു പേര്‍ളിയുടെ ആദ്യ നീക്കം. പേളി എന്ത് ചെയ്താലും അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞായിരുന്നു സുരേഷിന്റെ പിന്തുണ. എന്നാല്‍ പിന്നീട് പേളി സുരേഷിനെ ഒഴിവാക്കി ശ്രീനിയുമായി സൗഹൃദം ആരംഭിച്ചു. സുരേഷ് മാറി നിന്നപ്പോള്‍ പേളിയ്ക്ക് പൂര്‍ണ പിന്തുണയുമായി ശ്രീനി കൂടെയുണ്ടായി. ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതും മറ്റൊരു ഗെയിം പ്ലാന്‍ ആണെന്നതാണ് രസകരം. ഇവര്‍ പ്രണയം പറഞ്ഞ ശേഷം ബിഗ്ബോസ് റേറ്റിങ്ങ് കുതിച്ചുയര്‍ന്നത് തന്നെയാണ് ഇതിന്റെ ഉദാഹരണം.
പേര്‍ളി, ശ്രീനിഷ് പ്രണയത്തെ കുറിച്ചറിയാന്‍ വേണ്ടി.ാണ് ചിലരിപ്പോള്‍ ബിഗ് ബോസ് കാണുന്നത്. അതിനാല്‍ തന്നെ ഉടനെ ശ്രീനിയും പേര്‍ളിയും ബിഗ് ബോസില്‍ നിന്നും പുറത്ത് പോവാന്‍ സാധ്യതയില്ല. എന്നാല്‍ ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ പേര്‍ളി പിന്നീടുള്ള ദിവസം ആ ബന്ധത്തില്‍ നിന്നും പിന്മാറാനും ശ്രമിച്ചിരുന്നു. നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും നമ്മള്‍ ചേരില്ലെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. ഇതും പേളിയുടെ ഗെയിം പ്ലാന്‍ ആണെന്നാണ് വിലയിരുത്തല്‍. ഷോയുടെ റേറ്റിങ്ങ് കൂട്ടുന്നത് പേളിയായതിനാല്‍ തന്നെ പേര്‍ലി നോമിനേഷനില്‍ വന്നാലും സേഫ് ആകാറാണ് പതിവ്. പേളിയുടെ പിന്നാലെ ഷോയില്‍ പിടിച്ച് നില്‍ക്കാന്‍ ഹിമയും അതിഥിയുമൊക്കെ ഇതേ അടവുമായി രംഗത്തിറയിരിക്കുകയാണെന്നതാണ് രസകരം.