ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് ഷോയില്‍ ശ്രീനി- പേളി പ്രണയം പൂക്കുകയാണെങ്കിലും ഇരുവരുടെയും ബന്ധത്തിലുണ്ടായ കല്ലുകടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. ശ്രിനി അതിഥിയോടും ഹിമയോടുമൊന്നും മിണ്ടുന്നത് തനിക്ക് പിടിക്കുന്നില്ലെന്ന് പേളി ശ്രീനിയോട് തുറന്നുപറഞ്ഞതോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നത്.
രാത്രികാലങ്ങളില്‍ ശ്രീനിയും പേളിയും ഇരുന്ന് സംസാരിക്കുന്ന സ്ഥലത്തെ ലവ് കോര്‍ണര്‍ എന്നാണ് ബിഗ് ബോസ് ഹൗസില്‍ അറിയപ്പെടുന്നത്. ശ്രീനിയും അതിഥിയും അവിടെ ഇരുന്ന് സംസാരിച്ചതിനെ സാബു കളിയാക്കിയിരുന്നു. ഓരോ സ്ഥലത്തും ഓരേ കാമുകിമാരാണോ എന്നും സാബു ചോദിച്ചു. ഇത് ശ്രീനിയും അതിഥിയും ചിരിച്ച് തള്ളിയെങ്കിലും പേളിയുടെ മനസില്‍ ഇത് കൊള്ളുകയായിരുന്നു. തുടര്‍ന്ന് ശ്രീനിയോട് വഴക്കിട്ട പേളി ഓരോ നാട്ടിലും ഓരോ കാമുകിമാര്‍ വേണോ എന്ന് ശ്രീനിയോട് മുഖം കടുപ്പിച്ച് ചോദിക്കുകയായിരുന്നു. അത് തനിയ്ക്ക് ഇഷ്ടമല്ലെന്നും പേളി തുറന്നുപറഞ്ഞു. എന്നാല്‍ ഇത് താമാശയ്ക്കാണെന്നും സാബു ചേട്ടനെ കളിയാക്കാന്‍ വേണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നും ശ്രീനിയും അതിഥിയും പറഞ്ഞെങ്കിലും പേളി ഒന്നും മുഖവിലയ്ക്കെടുത്തില്ല.
ശ്രീനീഷ് തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങള്‍ മറ്റുളളവരോട് സംസാരിക്കുന്നു എന്നും, പേളി ആരോപിച്ചു. തങ്ങള്‍ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ ശ്രീനീഷ് എഴുന്നേറ്റ് പോയെന്നും പേളി പരാതി പറയുന്നുു. പിന്നെ ഒരുവിധം പേളിയെ ശ്രീനി ആശ്വസിപ്പിക്കുകയും ഇരുവരും കെട്ടിപ്പിടിച്ച് പിണക്കം തീര്‍ക്കുകയുമായിരുന്നു. അതേസമയം സത്യസന്ധമായി പ്രണയിക്കുന്നവര്‍ക്കുള്ള പോലെ ശ്രീനിയുടെ കാര്യത്തില്‍ പേളിക്കുള്ള സ്വാര്‍ഥതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പേളി ഫാന്‍സ് പറയുന്നത്.