മലയാളിയുടെ പ്രിയ അവതാരകയാണ് പേളി മാണി. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. ഇതിനൊപ്പം തന്നെ ഒപ്പം തന്റെ ആദ്യ ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്ന ത്രില്ലിലാണ് പേളി. തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ചൊക്കെ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം തന്റെ ജോലിയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടു പോകുകയാണ് പേളി. വിവാഹശേഷം മോഡലിങ്ങിലും അഭിനയത്തിലും സജീവയാണ് താരം താരം. പേളി മാണി ബിസിനസ്സിലേക്കും ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയിട്ട് നാളുകളേറെയായി. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പേളി തന്റെ പുതിയ ചുവട് വയ്പ്പിനെക്കുറിച്ച് വ്യക്തമാക്കിയത്. പേളി. ഐ എന്‍ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമാണ് പേളി ആരംഭിച്ചത്. ഈ വലിയ തുടക്കം അറിയിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും പേളി പറഞ്ഞിരുന്നു.
ഇന്നലെയാണ് പേളി ഡോട്ട് ഐഎന്നിലെ ആദ്യ കളക്ഷന്‍ എത്തിയത്. തന്റെ ഫാഷന്‍ സാരികള്‍ക്ക് മോഡലായും പേളി തന്നെയാണ് എത്തുന്നത് എന്നാതാണ് ഏറ്റവും ശ്രദ്ധേയം. പല വ്യത്യസ്ത നിറങ്ങള്‍ ഒന്നിച്ചു കൊണ്ടു വരുന്നതാണ് ഓരോ ഡിസൈന്‍സും. ചുവപ്പ് പച്ച മഞ്ഞ തുടങ്ങി പ്രകൃതിയുമായി ഇണങ്ങുന്ന നിറങ്ങളിലെയും ഡിസൈന്‍സിലേയും വസ്ത്രങ്ങളാണ് സൈറ്റിലുള്ളത്. മഴവില്ലിന്റെ നിറങ്ങളിലെ സാരിയുടുത്ത താരത്തിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ലോഞ്ച് ചെയ്ത ഇന്നലെ മുതല്‍ വലിയ തിരക്കാണ് പേളിയുടെ വെബ്‌സൈറ്റില്‍. ട്രാഫിക്ക് കാരണം ഇടയ്‌ക്കൊന്ന് ഡൗണ്‍ ആയ വെബ്‌സൈറ്റ് ഇപ്പോള്‍ ശരിയായിട്ടുണ്ട്.
ഒപ്പം സീ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് എന്ന് പരിപാടിയുടെ മൂന്നാം ഭാഗത്തില്‍ പേളി അവതാരകയായി എത്തുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മുന്‍പ് മഴവില്‍ മനോരമയില്‍ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയില്‍ അവതാരകയായി പേളി എത്തിയിരുന്നു. അതിലൂടെയാണ് പേളി ശ്രദ്ധിക്കപ്പെട്ടതും. നിരവധി ആരാധകരാണ് പേളിക്കുള്ളത്. തെന്നിന്ത്യന്‍ താരങ്ങളായ പ്രിയാരാമന്‍, പൂജ ജി ഉമാശങ്കര്‍, സ്‌നേഹ, സുരേഷ് രകുല്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍. ശനിയും ഞായറും വൈകുന്നേരം ആറരയ്ക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.