ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ പവനി റെഡ്ഡി സീരിയലില്‍ നിന്നും പിന്‍മാറി. സീരിയലിലെ നായകന്‍ ആദിത്യന്റെ ഭാര്യയായ റാണി എന്ന കഥാപാത്രത്തെയാണ് തെലുങ്ക്- തമിഴ് സീരിയല്‍ രംഗത്തെ മികച്ച നടിമാരില്‍ ഒരാളായ പവനി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ പുതിയൊരു നടിയെയാണ് പ്രേക്ഷകര്‍ റാണിയുടെ റോളില്‍ കണ്ടത്. മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ പവനിയുടെ അപ്രതീക്ഷിത പിന്‍മാറ്റം പ്രേക്ഷകര്‍ക്കും ഏറെ സങ്കടമായിരിക്കുകയാണ്.
തെലുങ്ക് നടിയായ പവനി നീലക്കുയിലില്‍ നിന്നും മാറുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുന്നതും മറ്റൊരു തെലുങ്ക് നടിയായ ലതയാണ്. നീലക്കുയിലിലെ മറ്റൊരു നായികയായ കസ്തൂരിയെ അവതരിപ്പിക്കുന്ന സ്നിഷ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് റാണി മാറിയെന്നും ഇതാണ് പുതിയ റാണിയെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്ത എപിസോഡില്‍ ലതയെ റാണിയുടെ റോളില്‍ പ്രേക്ഷകര്‍ കണ്ടത്. അതേസമയം കസ്തൂരി പങ്കുവച്ച ചിത്രത്തിന് താഴെ പ്രേക്ഷകരുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് റാണി മാറിയത് എന്തുകൊണ്ടാണെന്നാണ്. അതേസമയം ചിലര്‍ ഈ റാണി കൊള്ളില്ലെന്നും പഴയ റാണിയെ തിരികേകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സീരിയലിലെ നെഗറ്റീവ് റോളില്‍ ഉണ്ടായിരുന്ന സ്വാതി എന്ന കാരക്ടറും ആളു മാറിയിട്ടുണ്ട്. വെള്ളിയാഴ്ച അവസാനിച്ച എപിസോഡിലാണ് സ്വാതി മാറിയത്. അതേസമയം വെള്ളിയാഴ്ചത്തെ എപിസോഡില്‍ കാറില്‍ സഞ്ചരിക്കുന്നതായി കാണിച്ച റാണി തിങ്കളാഴ്ച കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് ആളു മാറിയതായി കാണിച്ചത്. വെള്ളിയാഴ്ച്ചത്തെ എപിസോഡില്‍ കഥാപാത്രമായ റാണി ധരിച്ചിരുന്ന അതേ പാറ്റേണിലും കളറിലുള്ള സാരി ധരിച്ചാണ് പുതിയ റാണി കാറില്‍നിന്നും ഇറങ്ങിയത്. അതേസമയം എന്തുകൊണ്ടാണ് പവനി പിന്‍മാറിയതെന്നതിനെ കുറിച്ചുള്ള വിവരം അണയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം നടിയെ ഒഴിവാക്കിയതെന്നാണ് ചിലര്‍ പറയുന്നത്.